ഐശ്വര്യറായിയുടെ പുതിയ ഫോട്ടോഷൂട്ട്; ഭൂമിയിലേക്കു വന്ന ദേവതയോ എന്ന് ആരാധകര്‍!

ബോളിവുഡിൽ മാത്രമല്ല ലോകമെങ്ങും ആരാധകരെ വാരിക്കൂട്ടിയ നടിയാണ് ഐശ്വര്യറായ്.ബോളിവുഡിൽ മാത്രമല്ലാതെ മറ്റ് ഭാഷകളിലും താരം തിളങ്ങിയിട്ടുണ്ട് .താരത്തിന്റേതായ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർ എന്നും ആഗ്രഹിക്കുന്നുണ്ട്. കൂടാതെ അമിതാബച്ചൻ കുടുബത്തിലെ മരുമകൾ ആയതിനാൽ തന്നെ ,ഐശ്വര്യയുടെയും ഭർത്താവ് അഭിഷേക് ബച്ചന്റെയും മകളുടെയും വിശേഷങ്ങളറിയാൻ ആരാധകർ എപ്പോഴും ആഗ്രഹം പ്രകടിപ്പിക്കാറുണ്ട് .

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള നടിയാണ് ഐശ്വര്യ റായ്. കുറച്ചു നാളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും താരത്തിന് ആരാധകര്‍ക്ക് ഒരു കുറവുമില്ല. ഇപ്പോള്‍ താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പീകോക്ക് എന്ന മാഗസിനിന്റെ കവര്‍ഗേളായുള്ള താരത്തിന്റെ ചിത്രമാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

ചിറകുകളുള്ള നീണ്ട ചുവന്ന ഗൗണ്‍ ധരിച്ചാണ് ഐശ്യര്യ എത്തുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഷൂട്ട് നടന്നത്. ഒരു ഏണിയുടെ മുകളില്‍ നില്‍ക്കുന്നതാണ് ചിത്രം. ചുവന്ന മയിലിനെയാണ് ചിത്രത്തിലൂടെ ഐശ്വര്യ ഓര്‍മിപ്പിക്കുന്നത്. പീക്കോക്കിന്റെ ആദ്യ പ്രിന്റഡ് കോപ്പിയാണ് ഇത്. ഐശ്വര്യ റായ് ബച്ചന്‍; എ ടൈംലസ് സ്റ്റാര്‍’ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ വന്നിരിക്കുന്നത്.

മികച്ച പ്രതികരണമാണ് താരസുന്ദരിയുടെ ചിത്രത്തിന് ലഭിക്കുന്നത്. ഭൂമിയിലെത്തിയ മാലാഖയാണ് ഐശ്വര്യ എന്നാണ് ആരാധകര്‍ പറയുന്നത്. ഇത് കൂടാതെ മറ്റൊരു ഓട്ട്ഫിറ്റിലും താരം എത്തുന്നുണ്ട്.

aishwarya rai new pics

Sruthi S :