ഓരോ പുരുഷന്റെയും സ്വപ്ന സുന്ദരിയാണ് ഐശ്വര്യ റായ് . ഇന്നും ലോകസുന്ദരി എന്ന് പറഞ്ഞാൽ ആകെ മനസിൽ വരുന്ന മുഖം ഐശ്വര്യയുടേതാണ് . പ്രസിദ്ധിയുടെ കൊടുമുടിയിൽ നല്കുമ്പോളും ഐശ്വര്യയുടെ സ്വകാര്യ ജീവിതം അത്തരം രസകരമായിരുന്നില്ല. ഒട്ടേറെ ദുരന്തപൂര്ണമായ പ്രണയങ്ങളിലൂടെയാണ് ഐശ്വര്യ റായ് കടന്നു പോയത് . അഭിഷേക് ബച്ചനുമായുള്ള പ്രണയത്തിനും വിവാഹത്തിനും മുൻപ് ഐശ്വര്യ റായയുടെ ജീവിതത്തിലൂടെ കടന്നു പോയ പുരുഷന്മാർ ഇവരൊക്കെയാണ്.
അഭിഷേകിനെ വിവാഹം കഴിച്ച സമയത്ത് ഒരു ശ്രീലങ്കൻ യുവാവ് ഐശ്വര്യ റായിക്കെതിരെ പരാതി നൽകിയിരുന്നു. പ്രണയം നടിച്ച് അയാളെ ഐശ്വര്യ ഹാത്തിച്ചതിന്റെ മനോവിഷമം താങ്ങാനാകുന്നില്ലന്നായിരുന്നു പരാതി . ആ പരാതിയിന്മേൽ വേറെന്തു സംഭവിച്ചു എന്നറിയില്ല. എങ്കിലും കുറെ പ്രസിദ്ധരായവർ ഐശ്വര്യയുടെ ജീവിത്തൽ ഉണ്ടായിരുന്നു.
പ്രസിദ്ധയിലേക്ക് നടക്കും മുൻപ് മോഡലിംഗിലായിരുന്നു ഐശ്വര്യ തിളങ്ങിയത് . അവർക്കൊപ്പം അന്ന് പ്രവർത്തിച്ച ഒരു മോഡൽ ആയിരുന്നു രാജീവ് മുൾചന്ദിനി . ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടാളും ഒന്നിച്ച് ഫോട്ടോഷൂട്ടുകളും നടന്നിട്ടുണ്ട് . പക്ഷെ ഐശ്വര്യ റായിയുടെ മാത്രം കാമുകനായിരുന്നില്ല രാജീവ് . മനീഷ കൊയ്‌രാളയുമായും ഇയാൾ പ്രണയത്തിൽ ആയിരുന്നു . ഇതിന്റെ പേരിൽ മനീഷയും ഐശ്വര്യയുമായി നിശബ്ദ യുദ്ധം പോലുമുണ്ടായി എന്ന് റിപ്പോർട്ടുകളുണ്ട് .
പിന്നീട് ഐശ്വര്യയുടെ ജീവിതത്തിൽ ഉണ്ടായ വലിയൊരു പ്രണയമാണ് സൽമാൻ ഖാനുമായുള്ളത്. വളരെ കോളിളക്കം സൃഷ്‌ടിച്ച പ്രണയമായിരുന്നു അത് . സൽമാൻ ഖാന്റെ പ്രണയ കഥകളിൽ നിരവധി നായികമാർ വന്നു പോയിട്ടുണ്ട് . ഇപ്പോളും അവിവാഹിതനായി കഴിയുന്ന സൽമാൻ ഖാന്റെ പഴയ കാമുകിമാർ പക്ഷെ പലരും വിവാഹിതരുമായിരുന്നു.
സൽമാനും ഐശ്വര്യ റായിയും പ്രണയത്തിലായിരുന്നപ്പോൾ എല്ലാവരും ഇരുവരുടെയും വിവാഹം ഒരുപാട് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ ആ ബന്ധം വിജയിച്ചില്ല. സൽമാൻ ഖാൻ വളരെ നീചമായൊക്കെയാണ് ഐശ്വര്യയോട് പെരുമാറിയത് . സഹികെട്ട് ഐശ്വര്യ ബന്ധം ഉപേക്ഷിച്ചപ്പോൾ സഹതാരങ്ങളുമായി ചേർത്ത് അപവാദങ്ങൾ പറഞ്ഞു . പല സെറ്റിൽ വന്നു ബഹളമുണ്ടാക്കി. അങ്ങനെ ഓരോ സിനിമയി നിന്നും ഐശ്വര്യയെ മാറ്റേണ്ടി വന്നു. വർ പിരിഞ്ഞതിന് ശേഷം ഐശ്വര്യ തുറന്നു പറഞ്ഞു സൽമാൻ തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും അതൊന്നും ആരെയും അറിയിക്കാതെ ഞാൻ ജോലിക്ക് പോകുമായിരുന്നെന്നും . ഇന്നും സൽമാൻ അവിവാഹിതനായ തുടരുകയാണ്.
ക്യൂൻ എന്ന ചിത്രത്തിനിടക്കാണ് വിവേക് ഒബ്‌റോയോയുമായി ഐശ്വര്യ പ്രണയത്തിലാകുന്നത് . ഐശ്വര്യയുടെ മുപ്പതാം പിറന്നാളിന് മുപ്പത് സമ്മാനങ്ങളാണ് വിവേക് നൽകിയത് . എന്നാൽ വിവേക് ഒരു പത്രസംമ്മേളനം നടത്തിയതോടെ ഐശ്വര്യ അഭിഷേക് ബച്ചനിലേക്ക് പോകുകയായിരുന്നു .
ആ പത്ര സംമ്മേളനമാണ് വിവേകന്റെ കരിയർ പോലും തകർത്തത് . കാരണം സൽമാൻ ഖാൻ ഐശ്വര്യയുടെ പേരിൽ ഒരുപാട് തവണ ഭീഷണിപ്പെടുത്തി എന്നായിരുന്നു വിവേകിന്റെ വെളിപ്പെടുത്തൽ. പിന്നീട് ഒരഭിമുഖത്തിൽ വിവേക് പറഞ്ഞരുന്നു ഐശ്വര്യ റായിയുടെ കാര്യത്തിൽ വളരെ സീരിയസ് ആയിരുന്നു എന്ന്.
അഭിഷേക് ബച്ചനുമായുള്ള പ്രണയമാണ് ഐശ്വര്യയുടെ ജീവിതത്തിൽ വിജയമായത് . ഒന്നിച്ച് അഭിനയ്ക്കുമ്പോളൊന്നും ഇരുവരും പ്രണയത്തിൽ ആയിരുന്നില്ല. കാരണം അപ്പോളെല്ലാം അഭിഷേക് കരീഷം കപൂറുമായി തീവ്ര പ്രണയത്തിൽ ആയിരുന്നു. അവരിരുവരുമായുള്ള വിവാഹം പോലും ബച്ചൻ കുടുംബം നിശ്ചയിച്ചിരുന്നു . പക്ഷെ കരീഷ്മ അപ്രതീക്ഷതമായ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.
അതിനു ശേഷം ഉംറാവു ജാൻ എന്ന ചിത്രത്തലിലൂടെയാണ് ഇരുവരും പ്രണയത്തിലായത് . ആ പ്രണയം വിജയിക്കുകയൂം 2007 ൽ വിവാഹിതരുമായി . ഇപ്പോൾ ഇവർക്ക് ആരാധ്യ എന്ന മകളുമുണ്ട്.
aishwarya rai and her ex boyfriends