ഒടുവിൽ പ്ലാസ്റ്റിക് സർജറി സൗന്ദര്യമാണോ തന്റേതെന്ന് ഐശ്വര്യ റായ് വെളിപ്പെടുത്തി !!!
ബോളിവുഡിൽ സർവ സാധാരണമാണ് പ്ലാസ്റ്റിക് സർജറി . അന്തരിച്ച നടി ശ്രീദേവി പ്ലാസ്റ്റിക് സർജറി വിവാദങ്ങൾ ഒരുപാട് കേട്ടിരുന്നു. എന്നാൽ ഒരു നടിമാരും ഇത്തരം വിവാദങ്ങളോട് പ്രതികരിക്കുന്നത് ക്ഷുഭിതരായാണ് .
എന്നാൽ അമ്മയായിട്ടും 44 വയസ്സായിട്ടും ആഷിന്റെ അത്ഭുത സൗന്ദര്യത്തിന് മാറ്റമൊന്നുമില്ല. പ്ലാസ്റ്റിക് സര്‍ജറി സര്‍വ്വസാധാരണമായ ബോളിവുഡില്‍ ആഷിന്റെ സൗന്ദര്യത്തിന് പിന്നിലും അത്യാവശ്യം പ്ലാസ്റ്റിക് സര്‍ജറികളുണ്ടെന്ന വിവാദങ്ങളും വന്നിട്ടുണ്ട്.സാധാരണ നടിമാര്‍ പ്ലാസ്റ്റിക് സര്‍ജറിയേക്കുറിച്ച് ചോദിക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയോ ഒരിക്കലുമില്ലെന്ന് കള്ളം പറയുകയോ ചെയ്യുമ്പോള്‍ ഇതൊന്നും നിഷേധിക്കാതെ മറുപടി നല്‍കിയിരിക്കുകയാണ് ഐശ്വര്യ.
‘എന്തു മാറ്റങ്ങള്‍ക്ക് വിധേയമാകണം എന്ന കാര്യം അവനവന്റെ താല്‍പ്പര്യമാണ്. എന്നാല്‍ ആ മാറ്റത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നതാണ് പ്രധാനം. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെങ്കിലും മുടി കളര്‍ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഞാനില്ലെന്നാകും പറയുക. പിന്നീട് ഒരുബ്രാന്‍ഡിന് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുകയും അത് വിജയകരമാവുകയും ചെയ്തു.’ ആഷ് പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും അത് നിഷേധിക്കാത്ത ആഷിന്റെ സമീപനത്തെ ആരാധകര്‍ അഭിനന്ദിച്ചു.
ഇതുവരെ ഡയറ്റ് പിന്തുടരേണ്ടി വന്നിട്ടില്ലെന്നും ആഷ് പറഞ്ഞു. ‘ചിലയാളുകള്‍ക്ക് ഡയറ്റ് പിന്തുടരേണ്ടി വന്നേയ്ക്കാം. മിക്കയാളുകള്‍ക്കും നല്ല ശരീരമുണ്ടാകും എന്നാലും സപ്ലിമെന്റ്‌സെടുക്കും. സപ്ലിമെന്റ്‌സിനെക്കുറിച്ച് ധാരാളം വാദങ്ങള്‍ നടക്കുന്നുണ്ട്. കൃത്യമായി ഉറപ്പുള്ള വിവരങ്ങള്‍ തിരഞ്ഞെടുക്കുക. മെഡിക്കല്‍ വിദഗ്ദരുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോവുക. ഏതു കാര്യം തിരഞ്ഞെടുക്കുമ്പോഴും അതിനു പിന്നിലെ ശാസ്ത്രം കൂടി അറിഞ്ഞിരിക്കുക’ ഐശ്വര്യ പറഞ്ഞു.
aishwarya rai about plastic surgery