നടി ഐശ്വര്യ അർജുനും ഉമാപതി രാമയ്യയും വിവാഹിതരായി; സുന്ദരിയായി അണിഞ്ഞൊരുങ്ങി നടി

തെന്നിന്ത്യൻ താരം ഐശ്വര്യ അർജുൻ വിവാ​ഹിതയായി. നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതി രാമയ്യയാണ് വരൻ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. പ്രശസ്ത തെന്നിന്ത്യൻ നടൻ അർജുൻ സർജയുടെ മകളാണ് ഐശ്വര്യ. ചെന്നൈയിൽ അർജുൻ പണികഴിപ്പിച്ച ഹനുമാൻ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.



കഴിഞ്ഞ ദിവസങ്ങളിൽ വിവാഹ ആഘോഷങ്ങൾ നടന്നിരുന്നു. ഐശ്വര്യ അർജുന്റെയും ഉമാപതിയുടെയും ഹൽദി, മെ​ഹന്തി ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. സുഹൃത്തുക്കൾക്കൊപ്പമുള്ള ബാച്ച്ലർ പാർട്ടിയുടെ ചിത്രങ്ങളും ഐശ്വര്യയുടെ സഹോദരി അഞ്ജന പങ്കുവച്ചിരുന്നു.

Vismaya Venkitesh :