ആ രണ്ട് ദിവസം ഉറങ്ങിയില്ല; പരസ്യമായി പൊട്ടിക്കരഞ്ഞ് ഐശ്വര്യ; നടിയ്ക്ക് സംഭവിച്ചത് അവർ നിസാരമാക്കി ;അന്ന് അമിതാഭ് ബച്ചൻ ചെയ്‌ത്‌ കൂട്ടിയത്!

ബോളിവുഡിന്റെ താരറാണിയാണ് ഐശ്വര്യ റായ്. വിവാഹ ശേഷവും ലോകത്തിന്റെ കണ്ണുകൾ ഐശ്വര്യയിൽ ആയിരിക്കുമ്പോൾ പോലും കുടുംബ ജീവിതത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് നിരവധി അഭിമുഖങ്ങളിൽ ഐശ്വര്യ റായ് പറഞ്ഞിട്ടുണ്ട്.

അതിനാൽ തന്നെ അക്കാലത്ത് അമിതാഭ് ബച്ചനും ജയ ബച്ചനും പ്രിയപ്പെട്ട മരുമകളായിരുന്നു ഐശ്വര്യ. അഭിഷേകിനെ നടി വിവാഹം കഴിക്കുന്നതിനു മുൻപ് ഐശ്വര്യക്കൊപ്പം ചില സിനിമകളിൽ അമിതാഭ് ബച്ചൻ അഭിനയിച്ചി‌ട്ടുണ്ട്.

2003 ൽ ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയാണ് കാഖി. ഇപ്പോഴിതാ പുറത്ത് വരുന്നത് ഈ സിനിമ ലൊക്കേഷനിൽ ഉണ്ടായ സംഭവമാണ്.

ഡൽഹിയിൽ വെച്ചായിരുന്നു ആ ഷൂട്ടിംഗ്. എന്നാൽ അപ്പോൾ വലിയൊരു അപകടം നടന്നു. ഒരു സീനിനിടെ സ്റ്റണ്ട്മാന്റെ കാറിന്റെ നിയന്ത്രണം വിടുകയും വണ്ടി ഇ‌ടിച്ച് ഐശ്വര്യക്കും നടൻ തുഷാർ കപൂറിനും പരിക്ക് പറ്റുകയും ചെയ്തു.

അന്ന് വലിയ അപകടമുണ്ടായെങ്കിലും മാധ്യമങ്ങളിൽ ഐശ്വര്യക്ക് നിസാരമായ പരിക്കുകളാണെന്ന് റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇത് അമിതാഭ് ബച്ചനെ ചൊടിപ്പിച്ചു. തുടർന്ന് അപക‌ടമുണ്ടായ സമയത്തെ സംഭവങ്ങളെക്കുറിച്ച് അമിതാഭ് ബച്ചൻ സംസാരിച്ചു.

അന്ന് ആ അപകടം നടന്നത് എന്റെ കൺമുന്നിലാണ്. രണ്ട് ദിവസത്തേക്ക് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഐശ്വര്യയുടെ മുതുകിൽ കുപ്പിച്ചില്ലുകൾ കൊണ്ട് മുറിവേറ്റിരുന്നു. പാദങ്ങളുടെ പിൻഭാഗത്തെ എല്ലിന് പരിക്ക് പറ്റിയിരുന്നെന്നും ഗുരുതരമായ പരിക്കുണ്ടായിട്ടും മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് നിസാരമാണെന്നാണെന്നും അമിതാഭ് ബച്ചൻ അന്ന് ചൂണ്ടിക്കാട്ടി.

Vismaya Venkitesh :