“അച്ഛന്‍ മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും വേണം ചടങ്ങുകള്‍ ചെയ്യാൻ, അല്ലാതെ ഞങ്ങളുടെ ഭര്‍ത്താക്കന്മാരല്ല” അഹാനയുടെ തുറന്നു പറച്ചിൽ

യുവനടി അഹാന കൃഷ്ണ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ജനശ്രദ്ധനേടാറുണ്ട്. പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങളും അഹാന നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ നിലപാടുകൾ തുറന്നുപറയാൻ മടികാണിക്കാത്ത ആളുകൂടിയാണ് അഹാന. ഇപ്പോഴിതാ തുല്യ അവകാശങ്ങള്‍ നല്‍കിയാണ് തന്നെയും സഹോദരിമാരെയും മാതാപിതാക്കൾ വളർത്തിയതെന്ന് പറയുകയാണ് അഹാന. ഒരു ഓൺലൈൻ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം.

“ഒരു പെണ്‍കുട്ടി ആയതുകൊണ്ട് ഞാന്‍ ഒരിക്കലും ഒന്നിനും താഴെയല്ലെന്നാണ് വിശ്വസിക്കുന്നത്. അതിനര്‍ത്ഥം പരുഷന്മാരെ ഇഷടമല്ല എന്നല്ല. നമ്മള്‍ എല്ലാവരും തുല്യരാണന്നാണ് എന്നെയും എന്‍റെ സഹോദരിമാരെയും പഠിപ്പിച്ചിരിക്കുന്നത്. അച്ഛന്‍ മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും വേണം ചടങ്ങുകള്‍ ചെയ്യാൻ, അല്ലാതെ ഞങ്ങളുടെ ഭര്‍ത്താക്കന്മാരല്ല ഇത് ചെയ്യേണ്ടതെന്ന് അച്ഛന്‍ ഞങ്ങളോട് ചെറുപ്പത്തില്‍ താമാശയ്ക്ക് പറയുമായിരുന്നു. ഞങ്ങളോട് ഒരിക്കലും പെണ്‍കുട്ടിയായത് കൊണ്ട് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങൾ വളര്‍ന്നത് അല്ലാ അവകാശങ്ങളും തുല്യമായിട്ടുള്ള ചുറ്റുപാടിലാണ്. വീട്ടിൽ ഒന്നിനും പ്രത്യേകം ജെന്‍ഡന്‍ റോൾ ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യണം. അച്ഛന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു ഞങ്ങളെ മരത്തിൽ കയറ്റിക്കുക എന്നത്. എനിക്ക് പൊതുവെ അതിഷ്ടമില്ലെങ്കിലും അച്ഛൻ ഞങ്ങളെ എല്ലാവരെയും മരത്തിൽ കയറ്റിക്കും.ഇക്വാലിറ്റിയിലാണ് ഞങ്ങൾ വളർന്നത്. അത് ഞങ്ങളുടെ ചിന്തയെ ഒക്കെ സ്വാധീനിച്ചിട്ടുണ്ട്”, എന്ന് അഹാന പറയുന്നു.

സിനിമ സെറ്റിൽ സ്ത്രീകളെ സംരക്ഷിക്കാനുള്ള മുൻകരുതലുകൾ എടുക്കാറുണ്ടെന്നും പക്ഷെ സിനിമ മേഖലയിൽ ലിംഗ വിവേചനമുണ്ടെന്നും താരം പറഞ്ഞു.

‘സിനിമ സെറ്റിൽ പെൺകുട്ടികൾ ഉണ്ടെങ്കിൽ അവിടെ അവർക്കുള്ള സുരക്ഷാ ഉറപ്പാക്കാറുണ്ട്. അവിടെ സുരക്ഷിതയാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഒരിക്കൽ ഞാൻ ഒരു സിനിമ ചെയ്ത് കഴിഞ്ഞ്‌ അതിന്റെ പ്രസ് റിലീസ് പുറത്തുവന്നു. ആതിൽ ചിത്രത്തിൽ അഭിനയിച്ചിരുന്ന അഭിനേതാക്കളുടെ പേരുകൾ ഉണ്ടായിരുന്നു. പക്ഷെ എക്സ്പീരിയൻസ് വെച്ച് എന്നേക്കാൾ താഴെയുള്ള ഒരു നടന്റെ പേരാണ് അതിൽ ആദ്യം നൽകിയിരുന്നത്. ഇതൊന്നും അത്രവലിയ കാര്യമൊന്നും അല്ല. പക്ഷെ അത് കണ്ടപ്പോൾ ഒരു ചെറിയ ബുദ്ധിമുട്ട് എനിക്ക് തോന്നി. ഞാനും ഒത്തിരി കഷ്ടപ്പെട്ടാണ് ഇവിടെവരെ എത്തിയത്. ഏത് അടിസ്ഥാനത്തിലാണ് അവർ അങ്ങനെ ചെയ്തതെന്ന് ഞാൻ ചോദിച്ചപ്പോൾ ആർക്കും അതിനെപ്പറ്റി അറിയില്ല. അതൊക്കെ സാധാരണയാണെന്നായിരുന്നു അവരുടെ മറുപടി,’ അഹാന പറഞ്ഞു.

Rekha Krishnan :