മലയാള സിനിമയിലെ നാല് നായികമാർ ദുബായിൽ ഒന്നിച്ചു; ചിത്രം വൈറൽ

മലയാള സിനിമയിലെ നായികമാർ ഒറ്റ ഫ്രെയിമിൽ. നാല് നായകന്മാർ ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അഹാന കൃഷ്ണ, റീനു മാത്യൂസ്, രജിഷ വിജയൻ, നൂറിൻ ഷെരീഫ് എന്നിവരെയാണ് ചിത്രത്തിൽ കാണുന്നത്. വലിയ ആരാധകവൃന്ദം തന്നെയുള്ള നാലു യുവതാരങ്ങൾ. ദുബായിൽ ഫ്രൂട്ട് ബേയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഈ നായികമാർ. നടി ഐമ റോസും ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു.

അതേസമയം ദുബായിൽ എത്തിയ അഹാന തന്റെ പുതിയ സ്കൈ ഡൈവ് ചിത്രങ്ങളും പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. യാത്രകളും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന അഹാന കഴിഞ്ഞ ജൂലൈയിലും സ്കൈ ഡൈവ് നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും വൈറലായതാണ്. ആകാശക്കാഴ്ചകൾ കാണാനായി ഇപ്പോൾ വീണ്ടും സ്കൈ ഡൈവ് നടത്തിയിരിക്കുകയാണ് താരം.

അടുത്തിടെ അമ്മ സിന്ധുകൃഷ്ണയുടെ 51-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഒരു കശ്മീർ യാത്ര സംഘടിപ്പിച്ചിരുന്നു അഹാനയും സഹോദരിമാരും. ദിയ, ഇഷാനി, ഹൻസിക എന്നിവരും അമ്മയുടെ കുട്ടിക്കാലം മുതൽ കൂടെയുള്ള രണ്ട് ആത്മാർത്ഥ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.

Noora T Noora T :