ചില സ്വപ്നങ്ങൾ യാഥാർത്ഥമാക്കുന്നത് പോലെ; നിമിഷ് രവിയ്ക്ക് ആശംസകളുമായി അഹാന കൃഷ്ണ

സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യൽ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് അഹാന കൃഷ്ണ. സഹോദരി ദിയ കൃഷ്ണയുടെ വിവാഹ ശേഷം അഹാനയുടെ വിവാഹം ഇനി എപ്പോഴാണ് എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ ഇതിനോടൊന്നും അഹാന പ്രതികരിക്കാറില്ല.

ദിയയുടെ വിവാഹത്തിന് ശേഷം കുടുംബത്തിൽ ഇനി മൂത്തമകൾ അഹാനയുടെ വിവാഹമായിരിക്കും ഉടൻ ഉണ്ടാകുകയെന്നാണ് നേരത്തേ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു. മൂത്തമകൾ അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ബന്ധുക്കളിൽ നിന്നും വരാറുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിന്ധു. റിലേറ്റീവ്സ് ഒന്നും അമ്മുവിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കാറില്ല. എന്ത് ചോദിക്കാനാണ്..? അതൊക്കെ അവരവരുടെ ഇഷ്ടമല്ലേ എന്നാണ് സിന്ധു പ്രതികരിച്ചത്.

ഇപ്പോഴിതാ നിമിഷിന്റെ ജീവിതത്തിലെയും കരിയറിലെയും ഏറ്റവും വലിയ ഒരു തുടക്കത്തിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. സൂര്യയുടെ നാൽപത്തിയാറാമത്തെ ചിത്രം ഇന്ന് രാവിലെയാണ് പ്രഖ്യാപിച്ചത്. വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൻരെ പൂജയവും പ്രഖ്യാപനവും കഴിഞ്ഞു എന്ന വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്. മലയാളികളുടെ പ്രിയപ്പെട്ട നടി മമിത ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്.

സൂര്യ 46 എന്ന താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹകൻ നിമിഷ് രവിയാണ്. ‘നിമിഷിന്റെ അടുത്ത സിനിമ. ചില സ്വപ്നങ്ങൾ യാഥാർത്ഥമാക്കുന്നത് പോലെ. ഗംഭീരമാക്കൂ നിമിഷ്. ഗുഡ് ലക്ക് വെങ്കി അട്ലൂർ. മറ്റൊരു സൂപ്പർ ചിത്രത്തിനായി കാത്തിരിയ്ക്കുന്നു’ എന്നാണ് അഹാനയുടെ പോസ്റ്റ്. സിനിമയുടെ പൂജ വേളയിൽ എടുത്ത ക്ലാപ് ബോർഡ് ഫോട്ടോയും, അഹാനയുടെ സ്റ്റോറിയും നിമിഷും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ജിവി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

അഹാനയുടെ നിമിഷും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് പല ഹ്രസ്വ ചിത്രങ്ങളും മ്യൂസിക് ആൽബങ്ങളും ചെയ്തിട്ടുണ്ട്. വിഷ്വൽ കമ്യൂണിക്കേഷൻ പഠനം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു അഹാന സിനിമയിലെത്തിയത്. ക്യാമറയും, എഡിറ്റിംഗും തനിക്ക് പ്രിയപ്പെട്ട കാര്യമാണെന്ന് അഹാന പറഞ്ഞിരുന്നു. മനോഹരമായൊരു സിനിമ കാണുന്നത് പോലെയാണ് അഹാന വ്‌ളോഗ് ചെയ്യാറുള്ളത്. ട്രാവൽ വ്‌ളോഗുകൾ കണ്ടിരിക്കാൻ തോന്നും. അതിനായാണ് കാത്തിരിക്കാറുള്ളതെന്നാണ് ആരാധകരുടെ കമന്റുകൾ.

അടുത്തിടെയായിരുന്നു അഹാന രാജസ്ഥാനിലേയ്ക്ക് പോയത്. കഥകളിൽ വായിച്ചത് പോലെയുള്ള കാഴ്ചകളായിരുന്നു അവിടെ തന്നെ കാത്തിരുന്നതെന്ന് അഹാന കുറിച്ചിരുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ളൊരു വീഡിയോയിലൂടെ മനോഹരമായ കാഴ്ചകളായിരുന്നു പങ്കുവെച്ചത്. നിമിഷ് രവിയും അഹാനയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപ് പ്രചരിച്ചിരുന്നു. വിശേഷ ദിനങ്ങളിലെല്ലാം ഇരുവരും ആശംസ അറിയിച്ച് എത്താറുണ്ട്. പോസ്റ്റുകളെല്ലാം ചർച്ചയായി മാറാറുമുണ്ട്.

നിമിഷിനൊപ്പം നടത്തിയ രാജസ്ഥാൻ യാത്രയെക്കുറിച്ചുള്ള അഹാനയുടെ പോസ്റ്റും വൈറൽ ആയിരുന്നു. രാജസ്ഥാനില മനോഹരനിമിഷങ്ങൾ. ഇത് പകർത്തിയക് നിമിഷ് രവിയാണ്, എഡിറ്റ് ചെയ്തത് ഞാൻ തന്നെയാണ്. മനസിലെന്നും മനോഹരമായി ഓർത്തെടുക്കാൻ പറ്റുന്ന മുഹൂർത്തങ്ങളായിരുന്നു യാത്രയിലേത് എന്നും അഹാന കുറിച്ചിരുന്നു.

നിരവധി പേരായിരുന്നു നിമിഷിനെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചത്. അഹാനയുടെ കല്യാണം അടുത്ത വർഷം ഉണ്ടാവുമെന്നാണ് തോന്നുന്നത്. 2016 ലാണ് നിമിഷിനെ ആദ്യമായി കാണുന്നതെന്ന് അഹാന പറഞ്ഞിരുന്നു. അടുത്ത വർഷം 10 വർഷം ആവാൻ പോവുകയാണ്. അതിനാൽ അടുത്ത വർഷം വിവാഹം കാണുമായിരിക്കും എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. നിരവധി പേരായിരുന്നു കമന്റ് ലൈക്ക് ചെയ്തത്. അഹാനയും ലൈക്ക് ചെയ്തിരുന്നു. സിനിമാട്ടോഗ്രാഫിയും എഡിറ്റിംഗും അടിപൊളിയായിട്ടുണ്ടെന്നും പലരും പറഞ്ഞിട്ടുണ്ട്.

ദിയയുടെ കല്യാണത്തിലും നിമിഷ് പങ്കെടുത്തിരുന്നു. അഹാനയും നിമിഷും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും അന്നും ചർച്ചയായിരുന്നു. മൈ ലവ്‌ലി പീപ്പിൾ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. മാച്ചിംഗ് കളറിലുള്ള ഡ്രസ് കണ്ടതോടെ ഇവരുടെ വിവാഹനിശ്ചയവും ഇതിനിടയിൽ കഴിഞ്ഞോ എന്നായിരുന്നു ചോദ്യങ്ങൾ. ഇതോടെയായിരുന്നു വിശദീകരണവുമായി നിമിഷ് എത്തിയത്. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അനിയത്തിയുടെ കല്യാണത്തിലെ ചിത്രങ്ങളാണ് അത് എന്നായിരുന്നു കുറിപ്പ്.

ഇരുവരും ഒരുമിച്ച് ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. ഓണത്തിന് അഹാന പങ്കുവച്ച വീഡിയോയിലും അഹാനയും നിമിഷുമായുള്ള സൗഹൃദം സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർത്തിയിരുന്നു. ഇരുവരും വർഷങ്ങളായുള്ള സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകളും നടത്താറുണ്ട്.

ദിയയുടെ വിവാഹസമയത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കിട്ടപ്പോഴും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ദിയയുടെ നിമിഷിന്റേയും അഹാനയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. പിന്നാലെ നിമിഷം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് നിമിഷ് പറഞ്ഞിരുന്നു. ദിയയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അഹാനയുടെയും സുഹൃത്തുക്കളുടെയും കൂടെയുള്ള ചിത്രങ്ങൾ നിമിഷ് പങ്കുവെച്ചിരുന്നു.

പിന്നാലെ നിമിഷിന് വിവാഹാശംസകൾ നേർന്ന് കൊണ്ട് ഒരുപാട് മെസേജുകളും വരാൻ തുടങ്ങി. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായിട്ടും വിവാഹനിശ്ചയവും നടത്തിയിട്ടില്ല. ഇതെന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു…’ എന്നും നിമിഷ് പറഞ്ഞിരുന്നു. അടുത്തിടെ തന്റെ വിവാഹകാര്യത്തെ കുറിച്ച് അഹാന പറഞ്ഞിരുന്നു. ഈ വർഷം വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചിലപ്പോൾ ഒരു വർഷത്തിനുള്ളിൽ ഉണ്ടാകും എന്നായിരുന്നു അഹാന ആദ്യം മറുപടി പറഞ്ഞത്. എന്നാൽ പിന്നീട് ഇത് തിരുത്തി ”ഇല്ല, രണ്ട് വർഷത്തിനുള്ളിൽ എന്തായാലും വിവാഹം കാണും,’ എന്നായിരുന്നു അഹാന പറഞ്ഞത്.

അടുത്തിടെ, അഹാനയുടെ അമ്മ സിന്ധുകൃഷ്ണയോട് ഒരു പ്രേക്ഷകൻ ചോദിച്ച ചോദ്യവും വൈറലായിരുന്നു. അതൊരു ഔട്ട് ഓഫ് സിലബസ് ചോദ്യം ആണല്ലോ. നിമിഷ് രവി ഈസ് എ സ്വീറ്റ് ബോയ്. നമ്മൾ പരിചയപ്പെടുന്നത് 2016 ലാണ്. അമ്മു കരി എന്നൊരു മ്യൂസിക് വീഡിയോ ചെയ്തപ്പോഴാണ് പരിചയപ്പെടുന്നത്. ജോലിയുടെ കാര്യത്തിൽ മിടുക്കനാണ്. ഛായാഗ്രാഹകൻ എന്ന നിലയിലുള്ള അവന്റെ നേട്ടങ്ങളിൽ അഭിമാനമുണ്ട്.

അടിപൊളിയാണ്. അവൻ കാരണമാണ് അമ്മുവിന് ലൂക്ക ലഭിച്ചത്. വളരെ വളരെ നല്ല പയ്യനാണ്. നല്ല സിനിമകളാണ് നിമിഷിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവസാനം ചെയ്ത ലക്കി ഭാസ്‌കർ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. സ്വീറ്റ് ബോയ് ആണ്. ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്.” എന്നാണ് നിമിഷ് രവിയെക്കുറിച്ച് സിന്ധു പറഞ്ഞിരുന്നത്.

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ നിമിഷ് രവി 2019 മുതൽ മലയാള സിനിമയിൽ സജീവമാണ്. ആദ്യമായി താരം ഛായാഗ്രഹണം നിർവഹിച്ചത് ടൊവിനോ തോമസ് ചിത്രം ലൂക്കയ്ക്ക് വേണ്ടിയായിരുന്നു. ചിത്രത്തിൽ നായിക അഹാന കൃഷ്ണയായിരുന്നു. അഹാന അഭിനയിച്ച ഹ്രസ്വചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ളതും നിമിഷാണ്. പിന്നീട് സാറാസ്, കുറുപ്പ്, റോഷാക്ക്, ദുൽഖർ സൽമാന്റെ കിംങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. സിനിമയിൽ ഫർഹാൻ ഫാസിലിന്റെ നായികയായാണ് നടി അഭിനയിച്ചത്. പിന്നാലെ നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു നടി. 2019ലാണ് അഹാനയുടെ ലൂക്ക പുറത്തിറങ്ങിയത്. യൂടൂബിലൂടെയും തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് അഹാന എത്താറുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു അഹാന കൃഷ്ണയ്‌ക്കെതിരെ ആരോപണവുമായി സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ രംഗത്തെത്തിയിരുന്നത്. ‘നാൻസി റാണി’ സിനിമയുടെ പ്രൊമോഷന് അഹാന സഹകരിക്കുന്നില്ല എന്നാണ് ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈനയുടെ ആരോപണം. ജോസഫ് മനു ജെയിംസ് രണ്ട് വർഷം മുൻപ് മരിച്ചിരുന്നു. അഹാന മാനുഷിക പരിഗണന വെച്ച് പോലും പ്രൊമോഷന് സഹകരിക്കുന്നില്ല എന്നാണ് നൈന പറയുന്നത്.

കൊച്ചിയിൽ വച്ച് നടന്ന പ്രസ് മീറ്റിൽ അഹാന പങ്കെടുത്തിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നൈനയുടെ വിമർശനം. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നും എന്നാൽ അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും നൈന പറയുന്നു. അഹാനയോട് ഞാൻ സംസാരിച്ചിരുന്നു. പിആർഒ, പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരിഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൾ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല.

പ്രതിസന്ധികൾ ഒരുപാട് ഉണ്ട്. അത് പുറത്തുപറയാൻ ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ നിശബ്ദയായി ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന ഒരു താരം മാർക്കറ്റിങിനോ പ്രമോഷനോ ഒന്നും സഹകരണമില്ലാതെ നിൽക്കുമ്പോൾ നിങ്ങൾക്ക് ഊഹിക്കാം എന്നും നൈന പറഞ്ഞിരുന്നു. പിന്നാലെ അഹാനയും മറുപടിയുമായി രംഗത്തെത്തിയിരുന്നു.

സിനിമയുടെ സംവിധായകൻ ജോസഫ് മനു ജെയിംസ് ഒരുമിച്ച് വർക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള വ്യക്തിയായിരുന്നുവെന്നും പലപ്പോഴും മദ്യപിച്ചായിരുന്നു സെറ്റിലെത്തിയിരുന്നതെന്നും അഹാന വെളിപ്പെടുത്തി. സിനിമയെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്ത യാതൊരു പ്രഫഷണലിസവും ഇല്ലാത്ത സെറ്റായിരുന്നു നാൻസി റാണിയുടേതെന്നും അഹാന പറയുന്നു. സംവിധായകന്റെ തെറ്റുകൾ മറയ്ക്കാൻ തനിക്കെതിരെ വാസ്തവരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുക പതിവായിരുന്നെന്ന് അഹാന കൃഷ്ണ പങ്കുവച്ച പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

Vijayasree Vijayasree :