അദ്ദേഹത്തിനെ ആ ആദ്യ ചിത്രം കാണിച്ചപ്പോൾ എന്റെ ശരീരം കുഴയുന്നത് പോലെ തോന്നി; മോഹൻലാലിന്റെ ക്യാമറാമാൻ ആയി ഭാഗ്യം കിട്ടിയ സന്തോഷം പങ്കിട്ട് ആഘോഷ്

മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.

ബറോസ് ചിത്രത്തിലൂടെ സംവിധായകനായി കൂടി അദ്ദേഹം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഈ വേളയിൽ തന്റെ ഏറ്റവും വലിയ ആരാധനാപാത്രത്തിന്റെ കാമറാമാൻ ആയ ഭാഗ്യം കിട്ടിയ സന്തോഷം പങ്കിടുകയാണ് ആഘോഷ്. ആഘോഷിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;

ഇത്രേം വർഷത്തെ എന്റെ ഈ ജോലിയിലെ എക്സ്പീരിയൻസിനേക്കാളും വലുതാണ് ഈ ചിത്രങ്ങൾക്കുള്ളത്..24 വയസ്സിൽ ഞാൻ ഒരു മോഹൻലാൽ സിനിമയുടെ ചീഫ് ഫോട്ടോഗ്രാഫർ ആവുമ്പോൾ, മനസ്സിലെ ആരാധനയുള്ള ആ നടന്റെ ആദ്യചിത്രം എടുത്ത എന്റെ അപ്പോഴത്തെ അവസ്ഥ!!! ഫോട്ടോ എടുക്കുമ്പോൾ എന്റെ കൈ വിറച്ചില്ല, പക്ഷേ ഞാൻ അദ്ദേഹത്തിനെ ആ ആദ്യ ചിത്രം കാണിച്ചപ്പോൾ എന്റെ ശരീരം കുഴയുന്നത് പോലെ തോന്നി.. ഒരു സപ്പോർട്ട് തന്നത് ലാലേട്ടന്റെ ആ ചോദ്യം ആയിരുന്നു.. അതും എന്റെ തോളിലും ക്യാമറയിലും പിടിച്ചിട്ടുള്ള ആ ചോദ്യം ” എന്താ മോനെ ഇങ്ങനെ പേടിക്കുന്നേ..

പിന്നീട് ഒരുപാട് വട്ടം ആ ലാലേട്ടൻ ചൂടിനൊപ്പം ചേർന്നു നിൽക്കാനും സംസാരിക്കാനും സാധിക്കുന്നത് തന്നെ ഈ ഞാൻ എന്ന സാധാരണ കലാകാരന് ഈശ്വരൻ തന്നുകൊണ്ടിരിക്കുന്ന ഭാഗ്യം.. അവസാന ചിത്രം ഈ 2024 ഫെബ്രുവരി. എന്നാണ് ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് ആഘോഷ് കുറിച്ചത്.

ഡിസംബർ 25 നാണ് മോഹൻലാലിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ബറോസ് തിയേറ്ററുകളിലെത്തിയത്ത്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. 3D യിലാണ് ചിത്രമെത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.

ഫാന്റസി ഴോണറിലാണ് ചിത്രമെത്തിയത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തിയതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിച്ചു. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചത്.

വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. എന്നാൽ കഴിഞ്ഞ വർഷം കരിയറിൽ വലിയ നേട്ടാമൊന്നും സൃഷ്ടിക്കാൻ കഴിയാതിരുന്ന മോഹൻലാലിന് 2025ൽ പ്രോമിസിങ് പ്രൊജക്ടുകൾ മുന്നിലുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ എന്ന ചിത്രമാണ് മോഹൻലാലിൻറേതായി അടുത്ത് റിലീസ് ചെയ്യുന്ന ചിത്രം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിൻറെ സംവിധാത്തിലെത്തുന്ന ലൂസിഫറിൻറെ രണ്ടാം ഭാഗം എമ്പുരാൻ മാർച്ച് 28നാണ് തിയേറ്റിലെത്തുക.

അതേസമയം, മോഹൻലാലിനെ സംബന്ധിച്ച് 2024 എന്ന വർഷം അത്ര നല്ലതായിരുന്നില്ല എന്ന് തന്നെയാണ് ആരാധകരും പറയുന്നത്. വളരെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ വരെ പരാജയപ്പെട്ടിരുന്നു. ഇതിനുള്ള കാരണമായി, പുതിയ സംവിധായകരുമായി മോഹൻലാൽ സിനിമ ചെയ്യാത്തതും കരിയറിലെ ഇപ്പോഴത്തെ വീഴ്ചയ്ക്ക് കാരണമാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. മറുവശത്ത് മമ്മൂ‌ട്ടി നവാഗത സംവിധായകർക്കൊപ്പം ചേർന്ന് ഹിറ്റുകൾ സൃഷ്ടിക്കുന്നതും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

പല സംവിധായകരും എന്നോട് കഥകൾ പറയാൻ വരാറുണ്ട്. എന്നാൽ അവയെല്ലാം മോഹൻലാലിന് വേണ്ടി തയ്യാറാക്കിയ കഥകളാണ്. തന്റെ പഴയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് പല കഥകളും. ഫ്രഷ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് താത്പര്യം. മുമ്പ് ചെയ്തതുപോലുള്ള വേഷം വീണ്ടും കൊണ്ടുവന്നാൽ പ്രേക്ഷകർക്ക് ബോറടിക്കില്ലേ എന്നുമാണ് മോഹൻലാൽ പറഞ്ഞത്.

Vijayasree Vijayasree :