ബോക്സ് ഓഫീസ് കളക്ഷൻ;സ്പൈഡര്‍മാൻ വീണ്ടും!

അവഞ്ചേഴ്സ് എൻഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത് എന്ന് നേരത്തെ ടോം ഹോളണ്ട് പറഞ്ഞിരുന്നു. സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോമിന് ഇന്ത്യയില്‍ മോശമല്ലാത്ത പ്രതികരണം. ചിത്രം ആദ്യ ദിനം തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് 10.5 കോടിയാണ്.ടോം ഹോളണ്ട് ആണ് ചിത്രത്തില്‍ സ്‍പൈഡര്‍മാനായി എത്തിയത്.

സ്പൈഡര്‍മാൻ ഹോം കമിംഗ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം. എന്നാല്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്‍ത സ്വഭാവമുള്ള പ്രമേയവുമായിട്ടാണ് സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം എത്തിയത്. സ്പൈഡര്‍മാൻ ഹോം കമിംഗിനും ജെയിംസ് ബോണ്ട് പരമ്പരയിലെ സ്‍പെക്ട്രെയ്‍ക്കും ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമോ അങ്ങനെയാണ് സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം എന്നാണ് ടോം ഹോളണ്ട് പറഞ്ഞിരുനന്നത്. അതേസമയം സ്പൈഡര്‍മാൻ ഹോം കമിംഗിലേതു പോലെ തന്നെയാണ് രണ്ടാം ചിത്രവും.

പീറ്ററിന്റെയും സുഹൃത്തുക്കളുടെയും കഥയാണ്. ഒരു കൂട്ടം അമേരിക്കക്കാര്‍ യൂറോപ്പിലേക്ക് പോകുമ്പോള്‍ എന്തുസംഭവിക്കുന്നുവെന്ന് ചെറു തമാശയോടെയാണ് ചിത്രം പറയുന്നത്- ടോം ഹോളണ്ട് പറയുന്നു. നിക്ക് ഫ്യൂരിയും ചിത്രത്തിലുണ്ട്.ചിത്രത്തിനെ പറ്റിയുള്ള പെട്ടന്ന് തന്നെ എത്തും .എന്തായാലും അവഞ്ചേഴ്സ് എൻഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയായതിനാൽ തന്നെ ആരാധകർ വളരെ പ്രതീക്ഷയിലേക്കായിരിക്കും .

again Spider-Man: Far From Home

Sruthi S :