വയനാട്ടില്‍ ഭൂമി പൊന്തിവന്നു; ഇടുക്കിയില്‍ വീടുകളടക്കം നീങ്ങിപ്പോകുന്നു !! പ്രളയത്തിന് ശേഷം കേരളത്തിൽ നടക്കുന്നത് വിചിത്ര പ്രതിഭാസങ്ങള്‍….

വയനാട്ടില്‍ ഭൂമി പൊന്തിവന്നു; ഇടുക്കിയില്‍ വീടുകളടക്കം നീങ്ങിപ്പോകുന്നു !! പ്രളയത്തിന് ശേഷം കേരളത്തിൽ നടക്കുന്നത് വിചിത്ര പ്രതിഭാസങ്ങള്‍….


പ്രളയദുരന്തത്തിന് ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിചിത്രമായ പ്രതിഭാസങ്ങള്‍ നടക്കുന്നതായി റിപ്പോർട്ട്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളിലാണ് ആശങ്കപ്പെടുത്തുന്ന മാറ്റങ്ങള്‍ പ്രകടമാകുന്നത്. ഇടുക്കിയില്‍ വീടുകള്‍ ഉള്‍പ്പെടുന്ന ഭൂമി മീറ്ററുകള്‍ നീങ്ങിപ്പോയി. വയനാട്ടില്‍ ഭൂമിയുടെ ഒരു ഭാഗം താഴ്ന്നുപോകുകയും ഒരു ഭാഗം പൊന്തിവരികയുമാണ് ചെയ്‌തിരിക്കുന്നത്‌.

എന്താണ് ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണമെന്ന് വ്യക്തമല്ല. ഭൗമശാസ്ത്രജ്ഞര്‍ വിശദമായ പഠനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. മറ്റെന്തോ ദുരന്തത്തിന്റെ ലക്ഷണമാണിതെന്നും ജനങ്ങള്‍ക്കിടയില്‍ സംസാരമുണ്ട്. സാഹചര്യം മുതലെടുത്ത് ജനങ്ങളെ ഭയപെടുത്തുന്നവരും കുറവല്ല.

വയനാട് തെക്കുംതറയിലെ പിണങ്ങോട് പുഷ്പത്തൂര്‍ ശ്രീധരന്‍ നായരുടെ വീടിനോട് ചേര്‍ന്നാണ് ഭൂമി താഴുകയും പൊന്തുകയും ചെയ്‌തത്‌. വീട്ടിലേക്കുള്ള വഴിയും വീടിന്റെ മതിലും രണ്ടാഴ്ചക്കിടെ മീറ്ററിലധികം താഴ്ന്നുപോയി. എന്നാല്‍ ഏതാനും അകലെ ഒന്നര മീറ്ററോളം ഭൂമി ഉയര്‍ന്നുവരികയും ചെയ്‌തു. ഇത് വീട്ടുകാരിലും സമീപ പ്രദേശത്തുള്ളവർക്കും സൃഷ്ടിച്ചിട്ടുണ്ട്. വയനാട്ടിൽ കുഴ കിണർ മുകളിലേക്ക് ഉയർന്നു വന്നതും മുൻപ് വാർത്തയായി മാറിയിരുന്നു.

അതേസമയം, ഇടുക്കിയില്‍ ഭൂമി നീങ്ങിപ്പോകുകയാണ് ചെയ്യുന്നത്. ചെറുതോണിക്കടുത്ത വിമലഗിരിയിലാണ് വലിയ പ്രദേശം നിരങ്ങിനീങ്ങുന്നത്. പത്തേക്കളോളം വരുന്ന പ്രദേശം നിരങ്ങി നീങ്ങിയ നിലയിലാണിവിടെ. എന്താണിതിന് കാരണമെന്ന് വ്യക്തമല്ല. ഭൗമശാസ്ത്ര വിദഗ്ധര്‍ ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെങ്കിൽ പോലും ജനങ്ങളുടെ ഭീതി അകറ്റാൻ ഇതിനൊന്നും സാധിക്കുന്നില്ല.

After effects of flood in Kerala

Abhishek G S :