വര്‍ഷങ്ങള്‍ക്കു ശേഷം ചിലങ്കയണിഞ്ഞു വേദിയിലേക്ക് രേവതി

മലയാളത്തിന്റെ സ്വന്തം രേവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് .മലയാളത്തിന്റെ എന്നത്തേയും പ്രിയ നായികയാണ് രേവതി .കൂടാതെ നായികയിൽ നിന്നും സംവിധാനവും ഈ നായികയിൽ ഭദ്രമാണ് എന്ന് തെളിയിച്ചിട്ടുണ്ട് .മലയാളത്തിൽ മാത്രമല്ലാതെ തമിഴിലും മറ്റു ഭാഷകളിലും തന്റെ അഭിനയ മികവ് കൊണ്ട് കൈപിടിയിലാക്കിയ നടിയാണ് രേവതി. ഇപ്പോൾ ഇതാ വീണ്ടും ചിലങ്കയണിയാൻ തയ്യാറായി വന്നിരിക്കുകയാണ് രേവതി .

15 വര്‍ഷങ്ങള്‍ക്കു ശേഷം നടി രേവതി സ്റ്റേജില്‍ ചിലങ്കയണിഞ്ഞ് നൃത്തം അവതരിപ്പിക്കുകയാണ്. താന്‍ പഠിച്ച നൃത്ത വിദ്യാലയത്തിന്റെ 80-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ നൃത്താഭിരുചി പുറത്തെടുത്താന്‍ രേവതി തയാറാകുന്നത്. ശ്രീ സരസ്വതി ഗാന നിലയത്തിന്റെ വാര്‍ഷികം ഞായറാഴ്ച ചെന്നൈയിലാണ് നടക്കുന്നത്. 1979ലാണ് ഭരതനാട്യത്തില്‍ രേവതി അരങ്ങേറ്റം കുറിച്ചത്. പിന്നീട് തിരക്കുള്ള നടിയായപ്പോഴും സ്‌റ്റേജില്‍ നിരവധി പെര്‍ഫോമന്‍സുകള്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് അത് തുടരാതെ വരികയായിരുന്നു.

കൃഷ്ണ നീ ഭേഗനേ ഭാരോ എന്ന ഗാനത്തിനൊത്ത് 15-20 മിനുറ്റ് മാത്രം നീളുന്ന പെര്‍ഫോമന്‍സായിരിക്കും തന്റേതെന്ന് രേവതി വ്യക്തമാക്കി. താന്‍ ഏറെ തവണ ചെയ്തിട്ടുള്ള ഭാവമാണിതെന്നും 15 വര്‍ഷം സോളോ പെര്‍ഫോമന്‍സുകളൊന്നും ഇല്ലെങ്കിലും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രേവതി പറഞ്ഞു.

After a gap of almost 15 years, Actress Revathy will be back on stage for a Bharatanatyam dance performance

Sruthi S :