ഇന്‍സ്റ്റാ ലോഗിന്‍ ചെയ്യാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷന്‍ കയറുന്ന ആളെ ഞാന്‍ കണ്ടിട്ടില്ല, ഒരു മെസേജ് അയച്ച് ചോദിക്കേണ്ട കാര്യം വലിയ വിവാദമാക്കി; മറുപടിയുമായി അഫ്‌സല്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചത്. എന്നാല്‍ ഷോ അവസാച്ചെങ്കിലും ഇതേ ചുറ്റപ്പറ്റിയുള്ള വിവാദങ്ങളൊന്നും തന്നെ കെട്ടടങ്ങിയിട്ടില്ല. സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട, വിമര്‍ശിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ ജാഫര്‍. ബിഗ്‌ബോസിനകത്ത് ആയിരുന്നപ്പോഴും ജാസ്മിന്റെ വ്യക്തി ജീവിതമായിരുന്നു പുറത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്.

ഇപ്പോഴും ഇത് തന്നെയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. വിവാദങ്ങള്‍ക്ക് യാതൊരു കുറവും ഇല്ല. ബിഗ് ബോസ് ഹൗസില്‍ ആദ്യ ആഴ്ചകളില്‍ തന്നെ ചര്‍ച്ചയായ വിഷയമായിരുന്നു ജാസ്മിനും ഗബ്രിയും തമ്മിലുള്ള ബന്ധം. തങ്ങള്‍ സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞിരുന്നതെങ്കിലും പലപ്പോഴും അത് അങ്ങനെയല്ലാ എന്ന് തന്നെയായിരുന്നു പ്രേക്ഷവിലയിരുത്തല്‍.

താന്‍ കമ്മിറ്റഡ് ആണെന്ന് പല അവസരങ്ങളിലും ജാസ്മിന്‍ തുറന്ന് പറഞ്ഞിരുന്നു. അഫ്‌സല്‍ അമീര്‍ എന്ന യുവാവുമായി തന്റെ വിവാഹം ഉറപ്പിച്ചിട്ടുണ്ടെന്നും ജാസ്മിന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരുവേള ഗബ്രിയോട് തനിക്കുള്ള ഇഷ്ടം ജാസ്മിന്‍ തുറന്ന് സമ്മതിക്കുകയും ചെയ്തു. പ്രാക്ടിക്കല്‍ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നായിരുന്ന ജാസ്മിന്‍ ആദ്യം പറഞ്ഞത്.

മോഹന്‍ലാലിനോടും ജാസ്മിന്‍ ഇങ്ങനെയാണ് വിശദീകരിച്ചത്. സീസണ്‍ പകുതിയാകാറായപ്പോഴേയ്ക്കും തനിക്ക് ഗബ്രിയോട് പ്രണയമാണെന്ന് തന്നെ ജാസ്മിന്‍ വ്യക്തമാക്കി. ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായതിാല്‍ തന്നെ താരത്തിന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകര്‍ക്കറിയാം. ഗബ്രിയോട് പ്രണയം പറഞ്ഞപ്പോഴും ജാസ്മിന് പുറത്ത് ഓരു പ്രണയം ഉണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍.

പിന്നാലെ അഫ്‌സലിനെ കുറിച്ചായി ചര്‍ച്ചകള്‍. സൈബര്‍ ആക്രമണവും ചോദ്യങ്ങളുമെല്ലാം കടുത്തതോടെ വിശദീകരണവുമായി അഫ്‌സല്‍ രംഗത്തെത്തിയിരുന്നു. താനുമായി വിവാഹം ഉറപ്പിച്ച ശേഷമാണ് ജാസ്മിന്‍ ഹൗസിലേയ്ക്ക് പോയതെന്ന് വ്യക്തമാക്കി അഫ്‌സല്‍ അമീര്‍ രംഗത്തെത്തി. ഗബ്രിയോട് പ്രണയം പറഞ്ഞ ജാസ്മിനുമായി ഇനി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അഫ്‌സല്‍ വ്യക്തമാക്കി. തന്നെ ജാസ്മിന്‍ ചതിക്കുകയാണെന്നും ഇനിയും കോമാളിയായി തുടരില്ലെന്നും അഫ്‌സല്‍ അമീര്‍ പറഞ്ഞു. ജാസ്മിനുമായി വിവാഹം ഉറപ്പിച്ചത് അടക്കമുള്ള ചാറ്റുകള്‍ അഫ്‌സല്‍ പുറത്തുവിട്ടിരുന്നു.

അതേസമയം ഷോയ്ക്ക് ഉള്ളില്‍ ആയതിനാല്‍ തന്നെ തന്റെ വിവാഹം മുടങ്ങിയ കാര്യങ്ങളൊന്നും ജാസ്മിന്‍ അറിഞ്ഞിരുന്നില്ല. പുറത്തിറങ്ങുമ്പോള്‍ തന്റെ വിവാഹം ഉണ്ടാകുമെന്നും തന്നെ അയാള്‍ കാത്തിരിക്കുന്നുണ്ടെന്ന് വിശ്വാസം ഉണ്ടെന്നൊക്കെയുമാണ് സഹമത്സരാര്‍ത്ഥികളോട് ജാസ്മിന്‍ പറഞ്ഞത്. അതുകൊണ്ടു തന്നെ ജാസ്മിന്‍ പുറത്തിറങ്ങിയതോടെ അഫ്‌സല്‍ വിഷയത്തില്‍ എന്തായിരിക്കും സംഭവിക്കാന്‍ പോകുന്നതെന്ന് കാണാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

ജാസ്മിന്‍ ഇതുവരേയും അഫ്‌സലിനെ കുറിച്ച് എവിടേയും സംസാരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം പങ്കിട്ടൊരു വീഡിയോയില്‍ തന്റെ ഇന്‍സ്റ്റഗ്രാം തിരിച്ച് പിടിച്ചെന്നും പലതും ഇതുപോലെ തിരിച്ചുപിടിക്കുമെന്നും താരം പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ മ്യൂസിയം പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ചുള്ള വീഡിയോയായിരുന്നു ജാസ്മിന്‍ പങ്കുവെച്ചത്. ഇതോടെ അഫ്‌സല്‍ ആണോ ജാസ്മിന്റെ അക്കൗണ്ട് കൈക്കലാക്കിയത് എന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്ന് വന്നിരുന്നു. ചിലര്‍ ഇത് സംബന്ധിച്ച് അഫ്‌സലിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് താഴെ കമന്റ് ചെയ്യുകയും ചെയ്തു.

ഇതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്‌സല്‍. ഒന്നാമതായി എനിക്ക് എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും തന്നിട്ടാണ് പോയത്. പിടിച്ച് വെക്കാന്‍ ഇതെന്താണ് കുടുംബ സ്വത്തോ? അതിന്റെ പാസ്വേഡൊക്കെ നമ്മുടെ മാര്‍ച്ച് മാസത്തിലെ വാട്‌സ് ആപ്പ് ചാറ്റ് ഹിസ്റ്ററിയില്‍ ഉണ്ട്. ജാസ്മിന്‍ പലതും മറന്ന് പോയത് എന്റെ കുറ്റം കൊണ്ടല്ല.

ഷോയ്ക്ക് പോകുന്നതിന് മുന്‍പ് മാര്‍ച്ച് 6 ന് പാസ്വേഡും മെയിലും ചെയ്ഞ്ച് ചെയ്തതിന്റെ പ്രൂഫ് എന്റെ മെയില്‍ ഐഡിയുണ്ട്. ഫോണ്‍ തിരിച് കിട്ടിയതിന് ശേഷം അവള്‍ക്ക് എല്ലാ അക്കൗണ്ടുകളും ഉപയോഗിക്കാമായിരുന്നു.

ഇന്‍സ്റ്റ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ എനിക്കോ സുഹൃത്തുക്കള്‍ക്കോ ടെക്സ്റ്റ് മെസേജ് അയച്ചാല്‍ മതിയാര്‍ന്നു. ഇന്‍സ്റ്റാ ലോഗിന്‍ ചെയ്യാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷന്‍ കയറുന്ന ആളെ ഞാന്‍ കണ്ടിട്ടില്ല. ആ കുട്ടിയുടെ ഇന്‍സ്റ്റ പിടിച്ച് വെച്ചിട്ട് എനിക്ക് എന്ത് കിട്ടാനാണ്. ഇന്‍സ്റ്റ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നുവെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ പോകുന്നതില്‍ കാര്യമുണ്ട്.

എന്നിട്ട് എന്തൊക്കെ ആണ് അടിച്ചിറക്കിയത്, ഞാന്‍ സ്‌റ്റേഷനില്‍ പോയി കാല് പിടിച്ച് കരഞ്ഞു എന്ന്. പോലീസുകാര്‍ക്ക് പോലും ഇത് തമാശയായി തോന്നു. ജാസ്മിന്‍ എന്നെ മൂന്നാല് തവണ വിളിച്ചപ്പോള്‍ എനിക്ക് എടുക്കാന്‍ തോന്നിയില്ല. സംസാരിക്കാന്‍ ഒന്നുമില്ലെനിക്ക്. ഒരു മെസേജ് അയച്ച് ചോദിക്കേണ്ട കാര്യം വലിയ വിവാദമാക്കി മാറ്റി എന്നും അഫ്‌സല്‍ പറഞ്ഞു.

Vijayasree Vijayasree :