അടൂരിനോപ്പം വേദി പങ്കിട്ട് ബിനീഷ് ബാസ്റ്റിൻ

ദേശീയ അംഗീകാരം നേടിയ മലയാളി ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണനൊപ്പം വേദി പങ്കിട്ട് ബിനീഷ് ബാസ്റ്റിൻ. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ യൂണിയന്‍ ഉദ്ഘാടനത്തിനാണ് ഇരുവരും എത്തിയത് . അടൂരിനോപ്പം ബിനീഷ് നിൽക്കുന്ന ചിത്രവും മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടിയിട്ടുണ്ട്.

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചെന്ന ആരോപണം വളരെയധികം ശ്രദ്ധ നേടിയിരുന്നു . മൂന്നാം കിട നടനായ ബിനീഷിനൊപ്പം വേദി പങ്കിടില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ഇതേ തുർന്ന് പരിപാടി നടക്കുന്നതിന്റെ ഒരു മണിക്കൂർ മുൻപ് പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിക്കുന്ന ഹോട്ടലിൽ എത്തുകയായായിരുന്നു.

ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം എത്തിയാൽ മതിയെന്നും ബിനീഷിനോട് പറയുകയായിരുന്നു. എന്നാൽ നേരെ വേദിയിൽ എത്തിയ ബിനീഷ് നിലത്ത് കുത്തിയിരുന്ന് പ്രതിഷേധം അറിയിച്ചു. ഇത് സിനിമ ലോകത്തും സമൂഹ മാധ്യമങ്ങളിലും പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു . എന്നാൽ പിന്നീട് ചലച്ചിത്ര സംഘടനയുടെ ഇടപെടലിൽ പ്രശ്നം ഒത്തുതീർക്കുകയായിരുന്നു.

Adoor Gopalakrishnan

Noora T Noora T :