ആദിത്യ നാരായണന്‍ ഇനി ശ്വേതയ്ക്ക് സ്വന്തം, വൈറലായി വിവാഹ ചിത്രങ്ങള്‍


ഗായകനായ ഉദിത് നാരായണന്റെ മകന്‍ ആദിത്യ നാരായണന്‍ വിവാഹിതനായി. നടി ശ്വേത അഗര്‍വാളിനെ ആണ് അദ്ദേഹം വിവാഹം കഴിച്ചത്. ചൊവ്വാഴ്ച മുംബൈയില്‍ വെച്ചായിരുന്നു വിവാഹം. മുംബൈയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ കോവിഡ് 19 നിയന്ത്രണങ്ങള്‍ കാരണം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് മുമ്പ് ഇരുവരും പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മോഹിനി എന്ന നേപ്പാളി സിനിമയിലൂടെ 1992 ലാണ് ആദിത്യ നാരായണന്‍ ആദ്യമായി പിന്നണി ഗായക ലോകത്തേയ്ക്ക് എത്തുന്നത്. 1995 ല്‍ രംഗീല എന്ന ചിത്രത്തില്‍ ബാലതാരമായും താരം അഭിനയിച്ചിരുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശ്വേതയുടെ എടുത്തുപറയത്തക്ക ചിത്രങ്ങളാണ് തന്തൂരി ലവ്, ഷാപ്പിറ്റ് എന്നിവ.

about aditya narayanan






Noora T Noora T :