വർമ്മ ആദിത്യ വർമ്മയായി ; കാത്തിരിപ്പ് വെറുതെയായില്ലന്ന് ആരാധകർ ! അർജുൻ റെഡ്‌ഡിയെ കടത്തി വെട്ടി തകർപ്പൻ ടീസർ !

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ആദിത്യ വര്‍മ്മ’ യുടെ ടീസര്‍ പുറത്തിറങ്ങി. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ്മ. അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായിരുന്ന ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബനിത സന്ധുവാണ് ആദിത്യ വര്‍മ്മയില്‍ ധ്രുവിന്റെ നായികയായി വേഷമിടുന്നത്.

ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനാണ് ഗിരീസായ. നേരത്തെ വര്‍മ്മ എന്ന പേരില്‍ ഇതേ ചിത്രം സംവിധാനം ചെയ്ത ബാലയെ മാറ്റിയാണ് ഗിരീസായ സംവിധായകനായത്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രത്തെ കുറിച്ച് തങ്ങള്‍ക്കുള്ള അതൃപ്തി രേഖപ്പെടുത്തുന്നത്. 

തുടര്‍ന്നാണ് ചിത്രത്തില്‍ നിന്നും താന്‍ സ്വയം പിന്മാറുകയാണെന്ന് വ്യക്തമാക്കി ബാല രംഗത്ത് വന്നതു, ധ്രുവിനെ വച്ച് തന്നെ ചിത്രം രണ്ടാമതും ചിത്രീകരിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുന്നതും. 

ആദിത്യ വര്‍മ്മയിലെ നായികയായി ബനിത സന്ധുവാണ് വേഷമിടുന്നത്. ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. ബംഗാളി നടി മേഘ്‌ന ചൗധരിയാണ് ധ്രുവിന്റെ നായിക വേഷത്തില്‍ ആദ്യം എത്തിയത്. എന്നാല്‍ മേഘ്നയെയും മറ്റൊരു നടിയായ റെയ്‌സയെയും ചിത്രത്തില്‍ നിന്ന് മാറ്റി. റെയ്സക്ക് പകരം തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുന്നത്. 

മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത് . ആദ്യത്തേക്കാള്‍ ഏറെ മികച്ച ടീസര്‍ ആണ് ആദിത്യര്‍ വര്‍മയുടേതെന്നും അര്‍ജുന്‍ റേഡിയോട് ചിത്രം നീതി പുലര്‍ത്തുന്നുവെന്നും ആരാധകര്‍ അഭിപ്രായപെടുന്നുണ്ട്. ധ്രുവിന്റെ പ്രകടനവും അസാധ്യമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

adhithya varma teaser

Sruthi S :