മെലിഞ്ഞു കിടിലൻ ലുക്കിൽ മീര ജാസ്മിൻ, ഒപ്പം ദിലീപും…

തന്മയത്വമാര്‍ന്ന അഭിനയത്തിലൂടെമലയാളികളുടെ ഹൃദയംകീഴടക്കിയ നടിയാണ് നടി മീര ജാസ്മിന്‍. 2001 ല്‍ റിലീസിനെത്തിയ സൂത്രധാരനായിരുന്നു മീരയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപായിരുന്നു നായകനായി വന്നത്. പിന്നീടിങ്ങോട്ട് ദിലീപിന്റെ നായികയായി അനേകം ചിത്രങ്ങളിലഭിനയിച്ചു.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ വിവിധ ഭാഷ ചിത്രങ്ങളിലും മീര ജാസ്മിന്‍ സജീവമായിരുന്നു. അരങ്ങേറ്റ ചിത്രമായ സൂത്രധാരനിലൂടെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഭരതന്‍ അവാര്‍ഡ് മീര ജാസ്മിനായിരുന്നി ലഭിച്ചിരുന്നത്.പാടം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമടക്കം മീര ജാസ്മിനെ തേടി എത്തിയിരുന്നു. മീര ജാസ്മിനെ കാത്ത് പലതരം വിവാദങ്ങളായിരുന്നു. ഇതോടെ കരിയര്‍ പാതി ഉപേക്ഷിച്ച നടി വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷയാകുകയായിരുന്നു.


സഹോദരിയായ ജനിയുടെ കല്യാണത്തിന് എത്തിയ മീരയുടെ ചിത്രങ്ങള്‍ ആരാധകര്‍ വൈറലാക്കിയിരിക്കുകയാണ്. നടന്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത വിവാഹത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന മീരയുടെ ചിത്രങ്ങള്‍ വൈറലാണ്. അരുണ്‍ഗോപിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഇതിനുമുന്നേ വൈറലായിരുന്നു.



Meera Jasmine new look…

Noora T Noora T :