ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര നായരന്മാരുടെയെല്ലാം നായികയായി തിളങ്ങി നിന്നിരുന്ന ഉർവശി ഇപ്പോഴും സിനിമകളിലെ നിറസാന്നിധ്യമാണ്. ഏത് കഥാപാത്രവും അനായാസം തന്നെ കൊണ്ട് ചെയ്ത് ഫലിപ്പിക്കുവാൻ കഴിയുമെന്ന് തെളിയിച്ച് ഉർവശിയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക. സ്‌ക്രീനിൽ ഉർവ്വശിയ്ക്ക് അസാധ്യമായതായി ഒന്നുമുണ്ടായിരുന്നില്ല.
ഏത് തരം വേഷവും ഉർവ്വശിയ്ക്ക് ചേരും. സ്ഥിരം നായിക സങ്കൽപ്പങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നതായിരുന്നു ഉർവ്വശിയുടെ കഥാപാത്രങ്ങൾ. അഭിനയ മികവിൽ ഉർവശിക്ക് പകരമായി മറ്റാരുമില്ലെന്നാണ് ആരാധകർ പറയുന്നത്. കോമഡിയും വൈകാരികതയുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഉർവശി നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തലയണമന്ത്രം, മഴവിൽക്കാവടി, സ്ത്രീധനം, ഭരതം, മിഥുനം തുടങ്ങിയ സിനിമകളിലെ ഉർവശിയുടെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. കലാരഞ്ജിനി, കല്പന, ഉർവശി എന്നി സഹോദരികളെ മലയാള സിനിമ ലോകം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
വളരെ ദുരിതപൂർണമായ അവസ്ഥയിലൂടെയാണ് ഉർവശി കടന്നു പോയിരുന്നത്. മനോജ് കെ ജയനുമായുള്ള വിവാഹമോചനവും പ്രശ്‌നങ്ങളുമെല്ലാം തന്നെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായി മികച്ച കഥാപാത്രങ്ങൾ ചെയ്ത് മുന്നേറുകയാണ് താരം. ഉർവ്വശിയുടെ പ്രകടനം കൊണ്ട് അവിസ്മരണീയമായ സിനിമയാണ് ഭരതം. മോഹൻലാലും ഉർവ്വശിയും തകർത്തഭിനയിച്ച ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം ഇന്നും പ്രേക്ഷകരെ വേട്ടയാടുന്നുണ്ട്. അതേസമയം അന്ന് അഭിനയിച്ച ആ രംഗം ഒരു വർഷം കഴിഞ്ഞ് ഉർവ്വശിയ്ക്ക് ജീവിതത്തിലും ആടേണ്ടി വന്നു. അപ്രതീക്ഷിതമായി കടന്നു വന്ന അനുജന്റെ മരണം അമ്മയേയും വീട്ടുകാരേയും അറിയിക്കാതെ പിടിച്ചു നിൽക്കേണ്ടി വന്നിട്ടുണ്ട് ഉർവ്വശിയ്ക്ക്.
1992ലാണ് ഉർവ്വശിയുടെ അനുജൻ നന്ദു എന്ന പ്രിൻസ് ആ ത്മഹത്യ ചെയ്യുന്നത്. വെറും 17 വയസ് മാത്രമായിരുന്നു അന്ന്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് ഒരു ടിവി പരിപാടിയിൽ സംസാരിക്കവെ നടി ഇതേ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഭരതം സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് താരം മനസ് തുറന്നത്. ലോഹിയേട്ടന്റെ മൂന്ന് തിരക്കഥകളാണ് ഓർമ്മയിൽ തറച്ചു നിൽക്കുന്നത്. ഒന്ന് മൃഗയ ആണ്. മറ്റൊന്ന് വെങ്കലം. മൂന്നാമത്തേത് ഇതാണ്. മൂന്നിലേതും നല്ല കഥാപാത്രങ്ങളാണ്.
ഈ സിനിമയ്ക്ക് ശേഷമായിരുന്നു അനുജന്റെ മരണം. ഒരുപാട് തകർത്ത സംഭവമായിരുന്നു. ഇതുപോലെ തന്നെ ഒരു സാഹചര്യം അന്നുമുണ്ടായി. അമ്മയേയും മറ്റുള്ളവരേയും അറിയിക്കാതെ എനിക്ക് മാനേജ് ചെയ്യേണ്ടി വന്നു. സിനിമയിൽ ചെയ്യുന്നത് ജീവിതത്തിലും വരുന്നല്ലോ എന്ന് കരുതി. പിന്നീട് അങ്ങനെയുള്ള രംഗങ്ങളുള്ള സിനിമകൾ ചെയ്യാൻ തന്നെ ബുദ്ധിമുട്ടായി. ഇപ്പോഴും ഞാനത് നോക്കും.” എന്നാണ് ഉർവ്വശി പറയുന്നത്.
”അത് വല്ലാത്തൊരു പ്രായം ആണല്ലോ. എനിക്ക് അധികാരം സ്ഥാപിക്കാനും, എന്റെ മോനെപ്പോലെ നോക്കാൻ കിട്ടിയതും അനിയനെയാണ്. ബാക്കി രണ്ട് ചേച്ചിമാരും എന്നേക്കാളും മൂത്തതാണ്. അനിയൻ എന്നേക്കാൾ ഒരു വയസിന് ഇളയതാണ്. ഞങ്ങളാണ് ഒരുമിച്ച് സ്‌കൂളിൽ പോയിരുന്നത്. ഞങ്ങൾ സുഹൃത്തക്കളെ പോലെയാണ്. എന്റെ ആദ്യത്തെ മകൻ അവനാണ്. എന്തിന് വേണ്ടി, എങ്ങനെ അങ്ങനൊരു മരണം ഉണ്ടായി എന്നതിനെപ്പറ്റി ആർക്കും ഒരു ധാരണയില്ല. എന്നെ മാത്രമല്ല കുടുംബത്തിലെ എല്ലാവരേയും ബാധിച്ചു.” എന്നും താരം പറയുന്നു.
അനുജന്റെ മരണത്തിന്റെ ആഘാതത്തിൽ നിന്നും തങ്ങളുടെ കുടുംബം പുറത്ത് കടന്നത് എങ്ങനെയാണെന്നും ഉർവ്വശി പറയുന്നുണ്ട്. കല ചേച്ചി ഏഴ് മാസം ഗർഭിണി ആയിരുന്നപ്പോഴാണ് മരണം. സ്‌കാനിംഗിൽ പെൺകുട്ടിയായിരിക്കും എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ രണ്ട് മാസം കഴിഞ്ഞപ്പോൾ പ്രസവിച്ചത് ആൺകുട്ടിയെയാണ്. അവനാണ് വന്ന് പ്രസവിച്ചത് എന്നതിലേക്ക് ഞങ്ങളൊക്കെ മാറി എന്നാണ് ഉർവ്വശി പറയുന്നത്.
അവന്റെ ടീമിലെ നാലഞ്ച് കുട്ടികൾ അടുപ്പിച്ച് ആത്മഹത്യ ചെയ്തിരുന്നു. ഏതോ ഒരു പ്രത്യേക സംഗതിയിൽ അവർ പെട്ടിരിക്കാം എന്ന് ഞങ്ങൾ ഊഹിക്കുന്നു. അമ്മയെ കൂടുതൽ വിഷമിപ്പിക്കും എന്നതിനാൽ അതിലേക്കൊന്നും അധികം പോയില്ലെന്നാണ് താരം പറയുന്നത്. മരണം നടക്കുമ്പോൾ ഞങ്ങൾ തിരുവനന്തപുരത്താണ്. മദ്രാസ് വരെ അമ്മയെ കൊണ്ടു പോകുന്ന ആ സമയം, അന്നത്തെ എന്റെ പ്രായത്തിന് താങ്ങാൻ സാധിക്കുന്ന ഒന്നായിരുന്നില്ല. വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും താരം പറയുന്നു. ഭരതം കഴിഞ്ഞാണ് സംഭവം. 1991 ലാണ് ഭരതം പുറത്തിറങ്ങുന്നത്. 1992 ലാണ് അവന്റൈ മരണം. നേരത്തെ എന്തെങ്കിലും സൂചനയുണ്ടെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു എന്നും ഉർവ്വശി വിഷമത്തോടെ പറഞ്ഞു.
അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ് ഒരു യൂട്യൂബ് ചാനലിൽ നന്ദുവിന്റെ മരണത്തെ കുറിച്ച് വന്ന ചില വാക്കുകളും വൈറലായിരുന്നു. ഒരുകാലത്ത് സിനിമാ ലോകത്ത് റൊമാന്റിക് ഹീറോയായി തിളങ്ങി നിൽക്കുമെന്ന് കരുതിയിരുന്ന ഉർവശിയുടെയും കൽപ്പനയുടെയും കലാകരഞ്ജിനിയുടെയും സഹോദരൻ നന്ദു എന്ന് വിളിക്കുന്ന പ്രിൻസ്. നന്ദുവിന്റെ അപ്രതീക്ഷിത വിടവാങ്ങലിലൂടെയാണ് ആ കുടുംബത്തിൽ പ്രശ്‌നങ്ങൾ തുടങ്ങുന്നത്. നന്ദുവിന്റേത് ഒരു ആത്മഹത്യയായിരുന്നു. തന്റെ പതിനേഴാമത്തെ വയസിലാണ് നന്ദു ആത്മഹത്യ ചെയ്യുന്നത്. എന്തിനാണ് അവൻ ആത്മഹത്യ ചെയ്തത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. അതിന് ഉത്തരം പലരും പല വിധത്തിൽ നൽകുന്നുണ്ട്.
നന്ദു സിനിമയിലെത്തുന്നത് തുളസീദാസിന്റെ ലയനം എന്ന ചിത്രത്തിലൂടെയാണ്. ലയനത്തിൽ സിൽക്ക് സ്മിതയും ന്നദുവുമായിരുന്നു നായികാ നായകന്മാർ. കൗമാരക്കാരനായ കുട്ടി യൗവനസ്ഥയായ യുവതിയുമായി ബന്ധം പുലർത്തുന്നതായിരുന്നു ചിത്രത്തിന്റെ കഥ. അഡൾട്ട്‌സ് ഒൺലി പോലെ തിയേറ്ററിലെത്തിയ ചിത്രത്തിന്റെ പല ക്ലിപ്പിങ്ങുകളും ഇന്ന്ും സോഷ്യൽ മീഡിയയിൽ സജീവമാണ്.
ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ വിജയമായിരുന്നു. അതിന് ശേഷം പ്രിൻസ് എന്ന നന്ദു തകർന്നു പോയി എന്നതാണ് വാസ്തവം. അവനെ കൂട്ടുകാർ കളിയാക്ക, പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. യാഥാസ്ഥിതിക മനസുള്ളവരൊക്കെ അവനെ പുച്ഛത്തോടെ നോക്കി. അത് ആ പതിനേഴ് വയസ,ുള്ള കുട്ടിയെ ഒരുപാട് ഒരുപാട് ദുരിതത്തിലാക്കി. വൈകാതെ അവൻ വിഷാദരോഗത്തിനടമിയായി. ആ രോഗത്തിൽ നിന്നിം കര കയറാൻ അവന് സാധിച്ചില്ല.
ആരോടും അവന്റെ ദുഃഖം അവൻ ആരോടും പറഞ്ഞില്ല. അവന്റെ ചേച്ചിമാരോട് പോലും ഇതേ കുറിച്ച് പറഞ്ഞില്ല. അവൻ ഏകനായി പോയി. ഇത് താങ്ങാനാകാതെയാണ് അവൻ ആത്മഹത്യ തിരഞ്ഞെടുത്തതെന്നാണ് അവനോട് അടുത്തവർ പറയുന്നത്. ലയനം എന്ന ചിത്രമായിരുന്നു അവന്റെ ജീവനെ തകർത്തെറിഞ്ഞത്. ലയനത്തിന് ശേഷം നിരവധി ചിത്രങ്ങൾ അവനെ തേടിയെത്തുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ ഇത്തരത്തിലൊരു ചിത്രത്തിൽ അഭിനയിച്ചതിനാൽ തന്നെ അവനെ തേടി നല്ല വേഷങ്ങളൊന്നും തന്നെ വന്നിരുന്നില്ല. ജീവിതവും കരിയറും നശിച്ചെന്ന തോന്നൽ കാരണമാണ് നന്ദി ആത്മഹത്യ തെരെഞ്ഞെടുത്തത്. ഇപ്പോഴും ന്നദുവിന്റെ മരണത്തെ കുറിച്ച പലയിടങ്ങളിലും ചർച്ചകൾ നടക്കുന്നുണ്ട്.
അവൻ ഗ്രഡ് അഡിക്റ്റ് ആയിരുന്നുവെന്നും പലരും പറഞ്ഞു പരത്തിയിരുന്നു. എന്നാൽ അവന് അങ്ങനെയൊരു പ്രശ്‌നമുണ്ടായിരുന്നില്ലെന്ന് സഹോദരിമാർ തന്നെ പറഞ്ഞിരുന്നു. അവന്റെ അവസാന നിമിഷങ്ങളിൽ അവൻ വിഷാദത്തിലായിരുന്നുവെന്നും പുറത്തിറങ്ങാതെ മുറിയ്ക്കുള്ളിൽ തന്നെ അടച്ചിരിപ്പായിരുന്നുവെന്നുമാണ് കൽപ്പനയും ഉർവശിയും പറഞ്ഞിരുന്നത് എന്നുമാണ് യൂട്യൂബ് ചാനലിലൂടെ പറയുന്നത്.
അതേസമയം, ഉർവശിയുടെ മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയും അമ്മയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. ഉർവശിയെ പോലെ മകളും കരിയറിൽ ഖ്യാതികൾ നേടുമോ എന്ന ആകാംക്ഷ പ്രേക്ഷകർക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തേജാലക്ഷ്മി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മകളെ കുറിച്ച് ഉർവശി പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു.
മകളുടെ മുറിയിലേയ്ക്ക് അനുവാദമില്ലാതെ കടന്നുചെല്ലില്ലെന്നാണ് ഉർവശി പറയുന്നത്. ഇത്ര വയസായിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒരു മുറിയിൽ ഒറ്റയ്ക്ക് കഴിയാനോ എനിക്ക് ധൈര്യമില്ല. ചിലപ്പോൾ വളർന്നുവന്ന രീതി അങ്ങനെ ആയതുകൊണ്ടായിരിക്കാം, ഞാൻ കൂട്ടുകുടുംബത്തിലാണ് വളർന്നത്.
ഞാനും സഹോദരങ്ങളും രണ്ട് അമ്മുമ്മമാരുടെ കാവലിലാണ് വളർന്നത്. അതിനാൽത്തന്നെ കുട്ടിക്കാലത്ത് ഞങ്ങൾ ഒരുമിച്ചായിരുന്നു ഉറക്കം. ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടേത്. വാതിൽ അടച്ച് കിടക്കാൻ അമ്മ സമ്മതിക്കില്ല. പക്ഷെ ഇന്നത്തെ അവസ്ഥ അതല്ല. അനുവാദം ചോദിക്കാതെ ഞാൻ തേജയുടെ മുറിയിൽ കടക്കാറില്ല. അവൾ ഒറ്റയ്ക്ക് യാത്ര ചെയ്യും. ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കും.
ആദ്യമൊക്കെ എനിക്ക് ടെൻഷനായിരുന്നു. മകൾ ബാംഗളൂരുവിൽ പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് ഞാൻ ചെന്ന് കാര്യങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഉറപ്പിക്കും. അതൊക്കെ പിന്നെ ഒഴിവാക്കി. ഞങ്ങൾ വളർന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളർത്തേണ്ടതെന്ന് മനസിലായി. അവർ എന്നെപ്പോലെ ആവണ്ടന്ന് ഉറപ്പിച്ചു. കുട്ടികൾ സ്വാതന്ത്ര്യത്തോടെ വളരട്ടെ.
മകൾ പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. അവളുടെ ജീവിതത്തിൽ സിനിമയുണ്ടാകുമെന്നൊന്നും കരുതിയിരുന്നില്ല. പഠനശേഷം മകൾ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു. നടിയുടെ മകൾ എന്ന ലേബലിലല്ല തേജ വളർന്നത്. ഒരു ഘട്ടത്തിൽ സുഹൃത്തുക്കൾ മകളോട് എന്തിനാണ് സിനിമയിൽ നിന്ന് അകന്ന് നിൽക്കുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് അവൾ സിനിമയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. നല്ല വേഷങ്ങൾ വന്നാൽ ചെയ്യും എന്നും താരം പറഞ്ഞു.
മാത്രമല്ല, ബാംഗ്ലൂരിൽ പഠിച്ചതിനാൽ ഭാഷകൾ കൈകാര്യം ചെയ്യാൻ ഒരു പരിധി വരെ മകൾക്ക് പറ്റുന്നുണ്ടെന്നും ഉർവശി വ്യക്തമാക്കി. മകൾ എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. ഒപ്പം വെറുതെ വന്ന് പോകുന്ന കഥാപാത്രങ്ങൾ ചെയ്യരുത്. അത് എനിക്കും അവൾക്കും ഇഷ്ടമല്ല. സിനിമയുടെ വിജയത്തിന് കാരണമാകുന്ന കഥാപാത്രങ്ങളുണ്ട്. വിജയ സിനിമകളിൽ വന്ന് പോകുന്ന കഥാപാത്രങ്ങളുമുണ്ട്. ഇതിൽ ആദ്യത്തേതാണ് തനിക്കിഷ്ടമെന്നും ഉർവശി വ്യക്തമാക്കിയിരുന്നു.