നടിമാർ പലരും കല്യാണത്തിന് ശേഷം അഭിനയിക്കുന്നില്ല എന്നതിന്റെ ഉത്തരമാണ് ഭർത്താവ് മനസിലാക്കുന്നില്ല എന്നത്; ഉർവശി

ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര നായരന്മാരുടെയെല്ലാം നായികയായി തിളങ്ങി നിന്നിരുന്ന ഉർവശി ഇപ്പോഴും സിനിമകളിലെ നിറസാന്നിധ്യമാണ്. ഏത് കഥാപാത്രവും അനായാസം തന്നെ കൊണ്ട് ചെയ്ത് ഫലിപ്പിക്കുവാൻ കഴിയുമെന്ന് തെളിയിച്ച് ഉർവശിയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക. സ്‌ക്രീനിൽ ഉർവ്വശിയ്ക്ക് അസാധ്യമായതായി ഒന്നുമുണ്ടായിരുന്നില്ല.

ഏത് തരം വേഷവും ഉർവ്വശിയ്ക്ക് ചേരും. സ്ഥിരം നായിക സങ്കൽപ്പങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നതായിരുന്നു ഉർവ്വശിയുടെ കഥാപാത്രങ്ങൾ. അഭിനയ മികവിൽ ഉർവശിക്ക് പകരമായി മറ്റാരുമില്ലെന്നാണ് ആരാധകർ പറയുന്നത്. കോമഡിയും വൈകാരികതയുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഉർവശി നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തലയണമന്ത്രം, മഴവിൽക്കാവടി, സ്ത്രീധനം, ഭരതം, മിഥുനം തുടങ്ങിയ സിനിമകളിലെ ഉർവശിയുടെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്.

മലയാളത്തിന് പുറമേ തമിഴിലും സജീവമായ നടി ഇപ്പോൾ പുതിയ സിനിമയുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഉർവശിയുടെ ഭർത്താവ് ശിവദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടി വരുന്നു എന്നതാണ് പ്രധാന സന്തോഷം. എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്‌റ്റേറ്റ് ഫസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമ ഉടൻ റിലീസിനെത്തും. ഇതിനോട് അനുബന്ധിച്ച് പ്രൊമോഷൻ തിരക്കുകകളിലാണ് ദമ്പതിമാർ.

മാത്രമല്ല വിവാഹിതയായ സ്ത്രീയുടെ പിന്നിൽ പ്രത്യേകിച്ച് സിനിമാ നടിമാരുടെ ജീവിതത്തിൽ ഭർത്താവിന്റെ പിന്തുണ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഉർവശിയും ഭർത്താവും. ഭർത്താവ് തനിക്ക് ശരിക്കുമൊരു നെടുംതൂൺ തന്നെയാണ്. ബാക്കിയുള്ള പ്രൊഫഷൻ പോലെയല്ല സിനിമ. അദ്ദേഹത്തെ ഇരുത്തി തന്നെ ഇത് പറയുന്നത് ഞങ്ങൾ വീട്ടിൽ ഇതെല്ലാം സംസാരിക്കാറുള്ളത് കൊണ്ടാണ്.

എന്തുകൊണ്ടാണ് നടിമാർ പലരും കല്യാണത്തിന് ശേഷം അഭിനയിക്കുന്നില്ല എന്നതിന്റെ ഉത്തരമാണ് ഭർത്താവ് മനസിലാക്കുന്നില്ല എന്നത്. സിനിമാ മേഖലയെ മനസിലാക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ടൈംമിങ് എന്നൊരു സമ്പ്രദായം ഇവിടില്ല. ഇന്ന് ഷൂട്ട് ചെയ്‌തേണ്ടിരുന്ന സ്ഥലത്ത് നിന്ന് നിന്ന നിൽപ്പിലാണ് വേറെ എവിടേക്കെങ്കിലും കൊണ്ട് പോയി വെക്കുന്നത്. രാവിലെ ഒൻപത് മണിക്കാണ് ഷൂട്ടെന്ന് പറഞ്ഞിട്ട് നമ്മളെ വിൡുക വൈകുന്നേരം ആറ് മണിക്കായിരിക്കും. ഈയൊരു ലാംഗ്വേജ് മനസിലാക്കാൻ കുറച്ച് പ്രയാസമാണ്.

പിന്നെ കുറച്ച് ചോദ്യങ്ങളെ മറികടക്കാൻ പറ്റണം. ‘അതെന്താ ഇവിടെയാണെന്ന് പറഞ്ഞിട്ട് അത് മാറ്റിയത്, നിനക്ക് അങ്ങനൊരു സ്ഥലത്ത് പോവേണ്ട ആവശ്യമെന്താണ്, നാളെ എന്നല്ലേ നേരത്തെ പറഞ്ഞത്, പിന്നെ ഇപ്പോൾ മാറ്റി ഇന്നാണെന്ന് പറയുന്നത് എന്തിനാണ്’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം നമുക്ക് പറയാൻ പറ്റിയെന്ന് വരില്ല. ഇതിൽ വർക്ക് ചെയ്ത് ശീലിച്ചവർക്ക് മാത്രമേ അത് മനസിലാക്കാൻ സാധിക്കുകയുള്ളുവെന്നാണ് ഉർവശി പറയുന്നത്.

ഇത് ഞങ്ങളുടെ വീട്ടിൽ നടക്കുന്ന കാര്യമാണെന്നാണ് ഉർവശിയുടെ ഭർത്താവ് പറയുന്നത്. നാളെ എന്ന് പറഞ്ഞിരുന്നിട്ട് ഇന്ന് പോകേണ്ടി വരുമ്പോൾ ഉർവശി അത് ചോദിക്കും. ചിലപ്പോൾ അവർക്ക് ഷൂട്ടിന്റെ കണ്ടിന്യൂറ്റി കിട്ടിയത് ഇപ്പോഴായിരിക്കും. നീ സഹാചര്യം മനസിലാക്കാതെ സംസാരിക്കരുത് എന്നൊക്കെ ചേട്ടൻ പറയും. അങ്ങനെ വഴക്ക് ഉണ്ടാക്കി തന്നെ പറഞ്ഞ് വിടുമെന്നാണ് ഉർവശി പറയുന്നത്.

മോൻ ജനിച്ച സമയത്ത് ഞങ്ങളൊരു തീരുമാനം എടുത്തിരുന്നു. മോനെ വേറെയാരെയും വെച്ച് നോക്കരുത്. ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ, നമ്മളിലാരെങ്കിലും ഒരാൾ അവനെ നോക്കാൻ എപ്പോഴും കൂടെ ഉണ്ടാവണം. ഞാനാണ് അങ്ങനൊരു തീരുമാനം എടുത്തതെന്ന് ഉർവശിയുടെ ഭർത്താവ് പറയുന്നു. മാത്രമല്ല ഉർവശി വീട്ടിലിരുന്ന് കൊച്ചിനെ നോക്കട്ടെ, ഞാൻ സിനിമയിൽ പോകാമെന്ന് കരുതിയാൽ ആരും എന്നെ അറിയില്ല. എന്നെക്കാളും വരുമാനം ഉണ്ടാക്കുന്നതും ഭാവിയുള്ളതുമൊക്കെ ഉർവശിയ്ക്കാണ്.

അവളെ കൊച്ചിനെ നോക്കി വീട്ടിലിരുത്തിയാൽ ഉർവശി ഒരു പാവം പെണ്ണായിരുന്നു. അവൾക്ക് നല്ലൊരു ഭാവി ഉള്ളതാണ്. അത് തകർത്ത് കളഞ്ഞെന്ന് ആളുകൾ പറയും. അതുകൊണ്ടാണ് താൻ ഭാര്യയെ അഭിനയിപ്പിക്കാൻ വിട്ടിട്ട് കുഞ്ഞിനെ നോക്കിയിരുന്നത്. അവളില്ലാത്തപ്പോൾ കുഞ്ഞിനെ നോക്കിയതൊക്കെ ഞാനായിരുന്നു. പലപ്പോഴും കുഞ്ഞിനെയും കൊണ്ട് ഷൂട്ടിങ് സ്ഥലത്തും പോകുമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണെന്നും ഉർവശിയുടെ ഭർത്താവ് കൂട്ടിച്ചേർത്തൂ.

ഇപ്പോൾ മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ, അമ്മയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. ഉർവശിയെ പോലെ മകളും കരിയറിൽ ഖ്യാതികൾ നേടുമോ എന്ന ആകാംക്ഷ പ്രേക്ഷകർക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തേജാലക്ഷ്മി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അടുത്തിടെയും ഉർവശി മകളെ കുറിച്ച് വാചാലയായിട്ടുണ്ട്. മകളുടെ മുറിയിലേയ്ക്ക് അനുവാദമില്ലാതെ കടന്നുചെല്ലില്ലെന്നാണ് ഉർവശി പറയുന്നത്. ഇത്ര വയസായിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒരു മുറിയിൽ ഒറ്റയ്ക്ക് കഴിയാനോ എനിക്ക് ധൈര്യമില്ല. ചിലപ്പോൾ വളർന്നുവന്ന രീതി അങ്ങനെ ആയതുകൊണ്ടായിരിക്കാം, ഞാൻ കൂട്ടുകുടുംബത്തിലാണ് വളർന്നത്.

ഞാനും സഹോദരങ്ങളും രണ്ട് അമ്മുമ്മമാരുടെ കാവലിലാണ് വളർന്നത്. അതിനാൽത്തന്നെ കുട്ടിക്കാലത്ത് ഞങ്ങൾ ഒരുമിച്ചായിരുന്നു ഉറക്കം. ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടേത്. വാതിൽ അടച്ച് കിടക്കാൻ അമ്മ സമ്മതിക്കില്ല. പക്ഷെ ഇന്നത്തെ അവസ്ഥ അതല്ല. അനുവാദം ചോദിക്കാതെ ഞാൻ തേജയുടെ മുറിയിൽ കടക്കാറില്ല. അവൾ ഒറ്റയ്ക്ക് യാത്ര ചെയ്യും. ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കും.

ആദ്യമൊക്കെ എനിക്ക് ടെൻഷനായിരുന്നു. മകൾ ബാംഗളൂരുവിൽ പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് ഞാൻ ചെന്ന് കാര്യങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഉറപ്പിക്കും. അതൊക്കെ പിന്നെ ഒഴിവാക്കി. ഞങ്ങൾ വളർന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളർത്തേണ്ടതെന്ന് മനസിലായി. അവർ എന്നെപ്പോലെ ആവണ്ടന്ന് ഉറപ്പിച്ചു. കുട്ടികൾ സ്വാതന്ത്ര്യത്തോടെ വളരട്ടെ.

മകൾ പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. അവളുടെ ജീവിതത്തിൽ സിനിമയുണ്ടാകുമെന്നൊന്നും കരുതിയിരുന്നില്ല. പഠനശേഷം മകൾ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു. നടിയുടെ മകൾ എന്ന ലേബലിലല്ല തേജ വളർന്നത്. ഒരു ഘട്ടത്തിൽ സുഹൃത്തുക്കൾ മകളോട് എന്തിനാണ് സിനിമയിൽ നിന്ന് അകന്ന് നിൽക്കുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് അവൾ സിനിമയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. നല്ല വേഷങ്ങൾ വന്നാൽ ചെയ്യും എന്നും താരം പറഞ്ഞു.

മാത്രമല്ല, ബാംഗ്ലൂരിൽ പഠിച്ചതിനാൽ ഭാഷകൾ കൈകാര്യം ചെയ്യാൻ ഒരു പരിധി വരെ മകൾക്ക് പറ്റുന്നുണ്ടെന്നും ഉർവശി വ്യക്തമാക്കി. മകൾ എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. ഒപ്പം വെറുതെ വന്ന് പോകുന്ന കഥാപാത്രങ്ങൾ ചെയ്യരുത്. അത് എനിക്കും അവൾക്കും ഇഷ്ടമല്ല. സിനിമയുടെ വിജയത്തിന് കാരണമാകുന്ന കഥാപാത്രങ്ങളുണ്ട്. വിജയ സിനിമകളിൽ വന്ന് പോകുന്ന കഥാപാത്രങ്ങളുമുണ്ട്. ഇതിൽ ആദ്യത്തേതാണ് തനിക്കിഷ്ടമെന്നും ഉർവശി വ്യക്തമാക്കിയിരുന്നു.

അതേസമയം, ഉർവശിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതിന്ശേഷം മനോജും ഉർവശിയും പിരിഞ്ഞപ്പോൾ മകളുടെ സംരക്ഷണാവകാശം മനോജ് കെ ജയൻ ചോദിച്ച് വാങ്ങുകയായിരുന്നു.എന്നിരുന്നാലും അമ്മയുടേയും അച്ഛന്റേയും സ്നേഹം കുഞ്ഞാറ്റയ്ക്ക് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ മനോജ് കെ ജയൻ ആദ്യമായി മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ്.

ഈ അടുത്താണ് മകൾക്ക് സിനിമയോട് താൽപര്യം വന്നതെന്നും എന്നാൽ ഒരിക്കലും സിനിമയിലേക്ക് അവളെ താൻ ഫോഴ്സ് ചെയ്ത് ഇറക്കാൻ താൽപര്യപ്പെടുന്നില്ലെന്നുമാണ് മനോജ് കെ ജയൻ ഒരു പരിപാടിയുടെ ഗ്രാൻഡ്ഫിനാലെയിൽ സംസാരിക്കവെ പറഞ്ഞത്. മകൾക്ക് പ്രിയപ്പെട്ട താരാട്ട് പാട്ടിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴായിരുന്നു അവതാരകൻ സിനിമയിലേക്ക് കുഞ്ഞാറ്റയെ പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചത്.

ഞാനും കുഞ്ഞാറ്റയും മദ്രാസിലായിരുന്നപ്പോൾ ഒരുപാട് പാട്ട് പാടി അവളെ ഉറക്കുമായിരുന്നു. അന്ന് എം.ജയചന്ദ്രൻ സിനിമയിൽ എത്തിയിട്ടില്ല സീരിയലുകൾ ചെയ്യുകയാണ്. വാവ എന്നൊരു സീരിയലുണ്ടായിരുന്നു. അതിലെ പാട്ട് കുഞ്ഞാറ്റയ്ക്ക് വളരെ അധികം ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ എന്നോട് നിരന്തരം ആ പാട്ട് പാടാൻ അവൾ ആവശ്യപ്പെടുമായിരുന്നു. കുഞ്ഞാറ്റയിപ്പോൾ നാട്ടിലുണ്ട്. എന്നും എക്കാലത്തും ഇവിടെ തന്നെയാണ്. ഇടയ്ക്ക് ഞാനും അവളും യുകെ പോയി വരും. അവൾക്ക് ഈയിടക്കായി സിനിമയോട് ഒരു താൽപര്യം വന്ന് കേറിയിട്ടുണ്ട്.

ആ താൽപര്യം എന്നോട് പറഞ്ഞിരുന്നു. സിനിമയാണ് അതിന് ഒരു സമയമുണ്ട്, ഭാഗ്യമുണ്ട് നല്ല അവസരങ്ങൾ വന്നാൽ മാത്രം ചെയ്യുക എന്നൊക്കെ ഞാൻ അവളോട് പറഞ്ഞു. ഒരിക്കലും സിനിമയിലേക്ക് അവളെ ഞാൻ ഫോഴ്സ് ചെയ്ത് ഇറക്കില്ലെന്നത് തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ അവൾ തന്നെ എന്നോട് ആഗ്രഹം പറഞ്ഞപ്പോൾ നല്ലത് നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു എന്ന രീതിയിൽ ഞാൻ നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുമ്പും മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞിട്ടുണ്ട്. ഞാനും ആക്ടറാണ് അവളുടെ അമ്മ ഉർവശിയും വലിയ നടിയാണ്. ഞങ്ങളുടെ മകൾക്ക് അഭിനയത്തിലാണ് വിധിയെങ്കിൽ അതിൽ സന്തോഷമേയുള്ളൂയെന്ന് അന്ന് മനോജ് കെ ജയൻ വ്യക്തമാക്കിയിരുന്നത്.

വളരെ ദുരിതപൂർണമായ അവസ്ഥയിലൂടെയാണ് ഉർവശി കടന്നു പോയിരുന്നത്. മനോജ് കെ ജയനുമായുള്ള വിവാഹമോചനവും പ്രശ്‌നങ്ങളുമെല്ലാം തന്നെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായി മികച്ച കഥാപാത്രങ്ങൾ ചെയ്ത് മുന്നേറുകയാണ് താരം. ഉർവ്വശിയുടെ പ്രകടനം കൊണ്ട് അവിസ്മരണീയമായ സിനിമയാണ് ഭരതം. മോഹൻലാലും ഉർവ്വശിയും തകർത്തഭിനയിച്ച ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം ഇന്നും പ്രേക്ഷകരെ വേട്ടയാടുന്നുണ്ട്. അതേസമയം അന്ന് അഭിനയിച്ച ആ രംഗം ഒരു വർഷം കഴിഞ്ഞ് ഉർവ്വശിയ്ക്ക് ജീവിതത്തിലും ആടേണ്ടി വന്നു. അപ്രതീക്ഷിതമായി കടന്നു വന്ന അനുജന്റെ മരണം അമ്മയേയും വീട്ടുകാരേയും അറിയിക്കാതെ പിടിച്ചു നിൽക്കേണ്ടി വന്നിട്ടുണ്ട് ഉർവ്വശിയ്ക്ക്.

Vijayasree Vijayasree :