പതിവ് തെറ്റിക്കാതെ ഇന്ത്യാക്കാര്‍; തുനിഷയുടെ മരണത്തിന് പിന്നാലെ നടിയെ കുറിച്ച് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തത് ഈ കാര്യം!

ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു യുവനടി തുനിഷ ശര്‍മ്മയുടെ മരണ വാര്‍ത്ത പുറത്തുവന്നത്. ഷൂട്ടിംഗ് സെറ്റിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു നടി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പിന്നാലെ തുനിഷയുടെ മരണത്തില്‍ സഹനടനായ ഷീസാന്‍ മുഹമ്മ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുനിഷയുടെ മരണത്തിന് പിന്നാലെ ഗൂഗിളില്‍ താരത്തെ കുറിച്ചുള്ള വിവരങ്ങളാണ് എല്ലാവരും തിരയുന്നത്. തുനിഷ ശര്‍മ്മയുടെ ചിത്രങ്ങള്‍, തുനിഷ ശര്‍മ്മയുടെ പ്രായം കുടുംബ വിവരങ്ങള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്. ഇതോടൊപ്പം തുനിഷയുടെ ജാതി എതാണെന്നും തിരയാനും ആളുകള്‍ മറന്നില്ല.

താരം ഏത് ജാതിയിലും മതത്തിലും പെട്ടയാളാണെന്ന് തിരയാനാണ് ഏറ്റവും കൂടുതല്‍ പേര്‍ ശ്രമിച്ചത്. ഏത് സെലിബ്രിറ്റികള്‍ മരണപ്പെട്ടാലും ഏതെങ്കിലും വിവാദത്തില്‍പ്പെട്ടാലും അവരുടെ ജാതി തിരയുന്നത് ഇന്ത്യയില്‍ പതിവ് കാഴ്ചയാണ്. മതം നോക്കിയും ജാതി നോക്കിയും ആളുകളെ വിമര്‍ശിക്കുന്നതിലും ഇന്ത്യക്കാര്‍ പുറകിലല്ല.

ഗൂഗിള്‍ താരത്തെ കുറിച്ച് ഏറ്റവും കൂടുതല്‍ തിരഞ്ഞത് ജാതി ഏതാണെന്നാണ്. ഇതോടൊപ്പം താരത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളും ആളുകള്‍ തിരയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടകം തുനിഷയുടെ ജാതി തിരയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് ഷീസാന്‍ മുഹമ്മ് ഖാനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം തകര്‍ന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് പുറത്തുവന്നിരിക്കുന്ന പുതിയ വിവരം. തുഷീസാന്‍ ഖാനെതിരെ തുനിഷയുടെ അമ്മ പരാതി നല്‍കിയിരുന്നു. ഈ ബന്ധത്തില്‍ അവള്‍ കഷ്ടപ്പെടുന്നുണ്ടെന്നും അത് അങ്ങേയറ്റത്തെ കടുംകയ്യിലേക്ക് അവളെ നയിച്ചിരിക്കാമെന്നും തുനിഷയുടെ അമ്മ പോലീസിനോട് പറഞ്ഞ്ിരുന്നു.

Vijayasree Vijayasree :