നടി തുനിഷ ശര്‍മ്മയെ ഷൂട്ടിംഗ് സെറ്റില്‍ ആ ത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

പ്രശസ്ത ബോളിവുഡ് ടെലിവിഷന്‍ താരം തുനിഷ ശര്‍മ്മയെ(20) ആ ത്മഹത്യ ചെയ്ത നിലയില്‍. മുംബൈയില്‍ നടക്കുന്ന ആലി ബാബ ദസ്താന്‍ഇകാബൂള്‍ എന്ന പരമ്പരയുടെ ഷൂട്ടിങ്ങ് സെറ്റിലാണ് ആ ത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് ഷോയുടെ സെറ്റില്‍ എത്തി. അലി ബാബ: ദസ്താന്‍ഇകാബൂള്‍ എന്ന പരമ്പരയില്‍ ഷെഹ്‌സാദി മറിയം എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. നടി സഹനടനായ ഷീസന്‍ മുഹമ്മദ് ഖാന്റെ മേക്കപ്പ് റൂമിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ ഷീസന്‍ മുറി പൂട്ടി കിടക്കുന്ന നിലയിലാണ് കണ്ടത്. പല തവണ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഭാരത് കാ വീര്‍ പുത്ര മഹാറാണ എന്നപരമ്പരയിലൂടെയാണ് തുനിഷ ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവരുന്നത്. ചക്രവര്‍ത്തിന്‍ അശോക സാമ്രാട്ട്, ഗബ്ബാര്‍ പൂഞ്ച് വാലാ, ഷേര്‍ഇപഞ്ചാബ് മഹാരാജാ രഞ്ജിത് സിംഗ്, ഇന്റര്‍നെറ്റ് വാലാ ലവ്, സുബ്ഹാന്‍ അല്ലാ തുടങ്ങിയവയാണ് അഭിനയിച്ച ശ്രദ്ധേയമായ പരമ്പരകള്‍.

ടെലിവിഷന്‍ പരമ്പരകള്‍ക്ക് പുറമേ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഫിത്തൂര്‍, കഹാനി 2, ദബാങ്, ബാര്‍ ബാര്‍ ദേക്കോ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബാര്‍ ബാര്‍ ദേക്കോ എന്ന ചിത്രത്തില്‍ കത്രീന കൈഫിന്റെ ബാല്യ കാലം അഭിനയിച്ചത് തുനിഷയായിരുന്നു.

Vijayasree Vijayasree :