നടി സപ്‌ന സിങ്ങിന്റെ മകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സാഗർ ഗ്യാങ്വാർ(14) ന്റെ മരണത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. ഉത്തർപ്രദേശിലെ ബറേയ്‌ലിയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയായ സാഗർ ഗ്യാങ്വാർ ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്. ഡിസംബർ ഏഴിനാണ് സാഗറിനെ കാണാതായത്.

9ന് ഇസത്‌നഗറിൽ നിന്ന് മൃത ദേഹം കണ്ടെത്തുകയായിരുന്നു.സാഗറിന്റെ സുഹൃത്തുക്കളായ അനുജ്, സണ്ണി എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊ ലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മകന്റെ മരണത്തിൽ പൊലീസ് നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് നടി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് അറസ്റ്റ്. മ യക്കുമരുന്ന് ഓവർഡോസായതാണ് സാഗറിന്റെ മരണകാരണം എന്നാണ് അനുജും സണ്ണിയും പറയുന്നത്. സാഗറിനൊപ്പം മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. ഈ വേളയിൽ ഇതിന്റെ അമിത ഉപയോഗത്തെ തുടർന്ന് സാഗർ കുഴഞ്ഞുവീഴുകയായിരുന്നു.
അതോടെ പേടിച്ചു പോയ ഇരുവരും സാഗറിന്റെ ശരീരം വലിച്ചുകൊണ്ടുവന്ന് വയലിൽ ഇടുകയും അവിടെ നിന്ന് കടന്നുകളയുകയുമായിരുന്നുവെന്നുമാണ് പോലീസിനോട് പറഞ്ഞത്. വിഷമോ മയക്കുമരുന്നോ ആണ് മരണകാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടത്തിൽ സാഗറിന്റെ മരണകാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടന്നു വരികയാണ്.
