ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ ഭർത്താക്കന്മാരുടെ വേഷത്തിലാണ് ഇവർ രണ്ടുപേരും പുതിയ ചിത്രത്തിൽ വേഷമിടുക. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമ ഷൂട്ടിംഗ് പൂർത്തീകരിച്ചു. ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമാണ് നടി ശോഭന.

ഇപ്പോഴിതാ വൈറലാകുന്നത് ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായികയെ കുറിച്ച് പറഞ്ഞ വാക്കുകളാണ്. ശോഭനയ്ക്കേറ്റവും ഇഷ്ട്ടമുള്ള നടി മഞ്ജു വാര്യർ അന്നെന്നാണ് വെളിപ്പെടുത്തുന്നത്. മഞ്ജുവിന്റെ ഫാൻസ് പേജുകളിലൂടെയാണ് ഈ വീഡിയോ വൈറലാകുന്നത്. കുറച്ച് വർഷങ്ങൾ മുമ്പ് ശോഭനയുടെ 38 വർഷങ്ങൾ ആഘോഷിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ശോഭന മഞ്ജുവിനെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.

മഞ്ജു വാര്യരുടെ ആരാധികയാണ് താനെന്നാണ് ശോഭന പറയുന്നത്. മഞ്ജുവിനെ കാണുമ്പോഴെല്ലാം ഒരു ഫാൻ മൊമന്റാണ് തോന്നാറെന്നാണ് ശോഭന പറയുന്നത്. ഗ്രേറ്റ് ലെജന്റ് എന്നാണ് ശോഭന മഞ്ജുവിനെ വിശേഷിപ്പിച്ചത്. നമുക്കുള്ള ഒരു ലെജന്റാണ് മഞ്ജു. ബഹുമുഖ പ്രതിഭയാണ്. പരസ്പര ആരാധന ക്ലബ്ബിന്റെ ഭാഗമായി പറയുന്നതല്ല.

എനിക്ക് മഞ്ജു ജിയെ കണ്ടാൽ ഒരു ഫാൻ മൊമന്റാണ് തോന്നാറ്. പലതവണ മഞ്ജുവിനെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഇരുന്ന് സംസാരിക്കാൻ ഒരുപാട് സമയമൊന്നും ഇല്ല ആർക്കും. എല്ലാവർക്കും അവരവരുടെ ജോലിയുണ്ട്. എനിക്ക് ജോലിയില്ല. മഞ്ജു വളരെ ഒറിജിനലാണ്.’ ‘വളരെ ജെനുവിൻ പേഴസണാണ് മഞ്ജു’, എന്നാണ് ശോഭന പറഞ്ഞത്.

Vismaya Venkitesh :