പ്രശസ്ത അമേരിക്കൻ നടി ഷെല്ലി ദുവാൽ(75) അന്തരിച്ചു. നാളുകളായി ടെക്സസിലെ വസതിയിൽ വിശ്രമത്തിലായിരുന്നു താരം. പ്രമേഹബാധയെത്തുടർന്ന് ആയിരുന്നു വിശ്രമം. ഈ വേളയിലാണ് അന്ത്യം സംഭവിച്ചത്.
1970ലാണ് ഷെല്ലി ദുവാൽ സിനിമയിലേയ്ക്ക് എത്തുന്നത്. ദി ഷൈനിങ്’, ‘ദി ഫോറസ്റ്റ് ഹിൽ’, ‘3 വിമൻ’ എന്നീ സിനിമകളിലൂടെ നടിയ്ക്ക് ശ്രദ്ധേയയാകാൻ സാധിച്ചു.
കാൻ ഫിലിം ഫെസ്റ്റിവലിൽ റോബർട്ട് ഓൾട്ട്മാന്റെ ‘3 വിമനി’ലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ ഹൊറർ ചിത്രമായ ‘ദി ഷൈനിങിലെ’ പ്രകടനമാണ് പ്രേക്ഷകർ ഇന്നും പ്രേക്ഷകരുടെ മനസിലിടം നേടിയിരിക്കുന്നത്.
20 കൊല്ലത്തോളം സിനിമാരംഗത്തു നിന്ന് വിട്ടുനിന്നിരുന്ന താരം 2022-ൽ ‘ദി ഫോറസ്റ്റ് ഹിൽസ്’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമാരംഗത്തേയ്ക്ക് തിരിച്ചുവന്നിരുന്നു.