ഷെയ്നിനോട് ക്ഷമിക്കണം, 23 വയസ്സുള്ള കൊച്ചു പയ്യനാണ്; ഷെയിൻ വിവാദത്തിൽ പ്രതികരിച്ച് ഷീല!

ഷെയ്ൻ നിഗമാണ് സമൂഹമാധ്യമങ്ങളിലും സിനിമാമേഖലയിലും ഇപ്പോൾ ചർച്ചാ വിഷയം. ഷെയിനിന് സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയതിൽ സിനിമ മേഖലയിലെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. ഷെയ്ൻ വിഷയുമായി പ്രതികരിക്കുകയാണ് നടി ഷീല. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകൾക്കുള്ള ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു.

ഷെയിനിനോട് ക്ഷമിക്കണം 23 വയസുള്ള കൊച്ചു പയ്യനാണ്. ഷെയ്നിനെ വിലക്കാൻ പാടില്ലെന്ന് ഷീല കൊച്ചിയിൽ പറഞ്ഞു. സിനിമയിൽ വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഷീല വ്യക്തമാക്കി.

ഷെയ്നിനെക്കുറിച്ചുള്ള ആരോപണങ്ങൾ ഇപ്പോഴും വന്ന് കൊണ്ടിരിയ്ക്കുകയാണ്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം ശരിയാണോ എന്നറിയില്ല സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ല. പഴയ കാലത്ത് അതൊന്നും ഉണ്ടായിരുന്നില്ല. പഴയ കാലവും ഇന്നത്തെ കാലവും താരതമ്യം ചെയ്യുന്നതിൽ അർഥമില്ല. സിനിമ പൂർത്തിയാകാൻ അന്ന് ത്യാഗം സഹിച്ചിരുന്നുവെന്നും ഷീല പറഞ്ഞു. നിർമ്മാതാക്കൾക്ക് നഷ്ടം വരരുത് എന്നായിരുന്നു അന്നത്തെ ചിന്താഗതി. താരങ്ങൾ കൂടുതൽ സമയം അഭിനയിച്ച് ചിത്രങ്ങൾ വേഗം പൂർത്തിയാക്കുന്ന പതിവുണ്ടായിരുന്നുവെന്നും ഷീല പറഞ്ഞു.

Actress Sheela

Noora T Noora T :