എന്താ ഒരു സ്റ്റൈൽ …! ഫ്ലെക്സിബിലിറ്റി ! നടി സാനിയയുടെ അടപടലം പഞ്ചാബി നൃത്തം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കഴിഞ്ഞ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ ചിത്രമാണ് ക്വീൻ . മലയാളത്തിൽ ഏറെ പ്രശംസനീയം നേടിയ ചിത്രം. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം കുടുംബ പ്രേക്ഷകരെയും യുവതകളെയും പ്രായഭേദമന്യേ ഒരുപോലെ ആകർഷിച്ച ചിത്രം . ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച നടിയാണ് സാനിയ ഇയ്യപ്പൻ. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി നടി . വളരെ ചുരുക്കം സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം സൃഷ്ടിക്കാൻ താരത്തിനു കഴിഞ്ഞു .

അതുകൊണ്ട് തന്നെ മലയാള സിനിമയിലെ മുതിർന്ന താരങ്ങളോടൊപ്പം അഭിനയിക്കാനുളള അവസരവും താരത്തിന് തുടരെ ലഭിച്ചിരുന്നു. ഇതിനുപുറമേ , സാനിയ സോഷ്യൽ മീഡിയയിലും സജീവമാണ് . തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ പോസ്റ്റിടാറുമുണ്ട് . ഇതായിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഡാൻസിംഗ് വീഡിയോ ആണ് . സമൂഹ മാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ച ലംബോർഗിനി എന്ന പഞ്ചാബി ഗാനത്തിനാണ് താരം ചുവട് വെയ്ക്കുന്നത്ഇതാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . വളരെ സ്റ്റൈലിഷായിട്ടാണ് തരാം പാട്ടിന് ചുവട് വയ്ക്കുന്നത് . വളരെ മികച്ച പ്രതികരണമാണ് സാനിയയുടെ നൃത്തത്തിന് ലഭിക്കുന്നത്. എന്ത് മെയ് വഴക്കത്തോടെയാണ് താരം നൃത്തം ചെയ്യുന്നുവെന്നാണ് ആളുകൾ കമന്റുകൾ നൽകുന്നത് . അതേസമയം , രസകരമായ ട്രോളുകളും താരത്തിനെതിരെ ഉയരുന്നുമുണ്ട് .

actress saniya- dance-punjabi- socialmedia

Noora T Noora T :