ഒരുകാലത്തു മലയാളികളുടെ പ്രിയപ്പെട്ട ജോഡികൾ ആയിരുന്നു റഹ്‌മാൻ -രോഹിണി കൂട്ടുകെട്ട് .ഒരു കാലഘട്ടത്തിലെ ഹിറ്റ് ജോഡികൾ ആയിരുന്ന ഇവർക്ക് മികച്ച സ്വീകാര്യത ആണ് ലഭിച്ചിരുന്നത് .ഇന്നും ഇരുവരും ഒരുമിച്ചുള്ള സിനിമകള്‍ക്കായി കാത്തിരിക്കുന്നുണ്ട് ആരാധകര്‍. ഇടയ്ക്ക് രഞ്ജിത്ത് ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ജീവിതത്തിലും ഇരുവരും ഒരുമിച്ചിരുന്നെങ്കിലോയെന്ന് അക്കാലത്ത് ആഗ്രഹിക്കാത്തവര്‍ വിരളമാണ്. ഇവരുടേതായി പുറത്തിറങ്ങിയ സിനിമകളെല്ലാം ഇന്നും മലയാളി ഓര്‍ത്തിരിക്കുന്നുണ്ട്.
എണ്‍പതുകളും തൊണ്ണൂറുകളുമൊക്കെ വര്‍ണ്ണാഭമാക്കിയതില്‍ ഒരു പങ്ക് ഈ ജോഡിക്കും അവകാശപ്പെടാവുന്നതാണ്. അക്കാലത്ത് ഗോസിപ്പ് കോളങ്ങളിലും തങ്ങളായിരുന്നു താരമെന്ന് രോഹിണി പറയുന്നു. സ്വകാര്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. ആളുകളുടെ സംസാരത്തെക്കുറിച്ചും അത്തരത്തിലുള്ള പ്രചാരണങ്ങളെക്കുറിച്ചുമൊക്കെ തങ്ങള്‍ക്കും അറിയാമയിരുന്നുവെന്നും താരം പറയുന്നു.
മലയാളികളുടെ സ്വന്തം താരജോഡിയാണ് റ്ഹമാനും രോഹിണിയും. മുന്‍നിര സംവിധായകരേടുതുള്‍പ്പടെ നിരവധി സിനിമകളിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഇവരുടെ ചേര്‍ച്ചയെക്കുറിച്ച് വാചാലാരാവാത്തവര്‍ അക്കാലത്ത് വിരളമായിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങള്‍ കൂടിയായിരുന്നു ഇവര്‍. തങ്ങളെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാമായിരുന്നു.
അന്ന് പ്രചരിച്ചിരുന്ന ഗോസിപ്പുകളൊന്നും തങ്ങളെ ബാധിച്ചിരുന്നില്ലെന്നും അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു തങ്ങളെന്നും താരം പറയുന്നു. ഗോസിപ്പുകള്‍ കേട്ട് ഞങ്ങള്‍ ഇരുന്ന് ചിരിച്ചിട്ടുണ്ട്. അത് കാരണം സംസാരിക്കാതിരുന്ന അവസ്ഥയൊന്നുമുണ്ടായിട്ടില്ലെന്നും താരം പറയുന്നു. ഞങ്ങള്‍ക്കൊന്നും മറച്ചുവെക്കാനുണ്ടായിരുന്നില്ല. ഇടയ്ക്ക് ആളുകള്‍ നോക്കുന്നത് കാണുമ്ബോള്‍ റഹ്മാന്‍ കാണിച്ച് തരുമായിരുന്നു അതാ, അവര്‍ നമ്മളെ നോക്കുന്നത് കണ്ടോ എന്നൊക്കെ പറഞ്ഞ്.
ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു തങ്ങള്‍. ഞങ്ങള്‍ക്കിടയില്‍ പ്രണയമുണ്ടായിരുന്നില്ല. തങ്ങള്‍ക്ക് ചുറ്റുമുള്ള സംവിധായകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെല്ലാം ഇക്കാര്യത്തെക്കുറിച്ച് അറിയാമായിരുന്നു. സെറ്റിലൊന്നും ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ ഒരു വിഷയമായിരുന്നില്ല. ശങ്കറിനെക്കുറിച്ചും മേനകയെക്കുറിച്ചും ഒരുകാലത്ത് എന്തൊക്കെയായിരുന്നു എഴുതിയത്. അത് പോലെ തന്നെയായിരുന്നു ഇത്.
ഒരിക്കല്‍ ട്രെയിന്‍ യാത്രയ്ക്കിടയില്‍ രസകരമായൊരു സംഭവമുണ്ടായി. തൊട്ടപ്പുറത്തിരിക്കുന്ന പെണ്‍കുട്ടി തന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അതിനിടയിലാണ് നിങ്ങളും റ്ഹമാനും എന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങിയത്. ഇവരുടെ പ്രശ്‌നം എന്തായിരുന്നു താന്‍ ചിന്തിച്ചത്. റ്ഹമാന് നല്ല ഉയരമുണ്ടല്ലോ , നിങ്ങള്‍ക്ക് ഉയരം കുറവാണല്ലോ, പിന്നെങ്ങനെ നിങ്ങള്‍ ജോഡികളായി എന്നായിരുന്നു അവര്‍ ചോദിച്ചത്. അസൂയ കാരണമാണ് അങ്ങനെയൊരു ചോദ്യമെന്ന് അപ്പോള്‍ത്തന്നെ മനസ്സിലായി.
റഹ്മാനും താനും നല്ല സുഹൃത്തുക്കളാണ്. സമപ്രായക്കാരായതിനാല്‍ പല കാര്യങ്ങളിലും സമാനമായ അഭിപ്രായമായിരുന്നു. അന്യോന്യം മനസ്സിലാക്കിയും ശക്തമായ പിന്തുണ നല്‍കിയുമാണ് അഭിനയിക്കാറുള്ളത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്നാണ് പലരും അന്ന് കരുതിയത്. അത്തരത്തിലുള്ള കാര്യങ്ങള്‍ നിരവധി തവണ പ്രചരിച്ചിരുന്നുവെന്നും രോഹിണി പറയുന്നു.
പല സിനിമകളുടെയും ലൊക്കേഷനിലേക്ക് ഞങ്ങള്‍ ഒരുമിച്ചാണ് പോവാറുള്ളത്. ഒന്നിച്ച് ഭക്ഷണം കഴിച്ചാണ് പോവാറുള്ളത്. തങ്ങള്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ഒന്നിച്ചെത്തിയതെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ അത്തരത്തിലൊന്നും ഉണ്ടായിരുന്നില്ല. അച്ഛനും ഞങ്ങള്‍ക്കൊപ്പമുണ്ടാവാറുണ്ടെന്നും താരം പറയുന്നു.
actress rohini about rahmaan