വഴി തെറ്റിയ റിമയ്ക്ക് നേർവഴി കാണിച്ച് കുട്ടിതാരം;വൈറലായി ചിത്രം!

ഒരുപിടി നല്ല കഥാപാത്രങ്ങൾ കൊണ്ട് മലയാള മനസ്സിൽ ഇടം നേടിയ താരമാണ് റിമ കല്ലിങ്ക.വളരെ ഏറെ പ്രേക്ഷക പിന്തുണയുള്ള ചിത്രങ്ങളാണ് താരം ചെയ്തിട്ടുള്ളത്.താരത്തിൻറെ ചിത്രങ്ങളുടെ കഥാപാത്രം വളരെ ആകർഷിക്കുന്ന തരത്തിലുള്ളതാണ്.മലയാള സിനിമയിൽ ചില ചിത്രങ്ങൾകൊണ്ട് വളരെ ഏറെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടി ശേഷം സിനിമയിൽ നിന്നും മാറിനിൽക്കുന്ന താര സുന്ദരിമാർ ഒരുപാടാണ് അതുപോലെ ആണ് റിമ കല്ലിങ്കലും.ഇപ്പോൾ താരം സിനിമയിൽ നിന്നും മാറിനിൽക്കുകയാണ്.വളരെ മികച്ച കഥാപാത്രങ്ങൾ എത്തുമ്പോൾ ആണ് താരം സിനിമയിൽ എത്തുന്നത്.

റിമായിപ്പോൾ സ്പെയിൻ ട്രിപ്പിലാണ് .അവിടെ നിന്നുമുള്ളചിത്രങ്ങൾ താരം ഇപ്പോൾ പങ്കുവെക്കുന്നത് പെട്ടന്നാണ് ചിത്രങ്ങൾ എല്ലാം തന്നെ വൈറലാകുന്നതും.എന്നാൽ ഇപ്പോൾ പങ്കുവെച്ച ചിത്രം വളരെ ഏറെ തമാശയായി മാറുകയാണ്.ശ്രീഹള്ളിലോട്ടുള്ള വഴി ചോദിക്കുവാണോ എന്നൊക്കെയാണ് ചിത്രത്തിന് കമന്റ് വരുന്നത്.ശക്തമായ നിലപാടുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാറുള്ള താരമാണ് റിമ കല്ലിങ്കൽ. സിനിമയിലായാലും ജീവിതത്തിലായാലും താരം അങ്ങനെ തന്നെയാണ്. 22 ഫീമെയിൽ കോട്ടയത്തിലെ ടെസയും വൈറസിലെ അഖിലയുമെല്ലാം നടിയുടെ കരിയറിലെ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളാണ്.

സിനിമയിൽ അത്രയേറെ സജീവമല്ലെങ്കിലും തന്റേതായ മറ്റ് ഉത്തരവാദിത്വങ്ങളുടെ തിരക്കിലാണ് താരം.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിമയുടെ വഴി ചോദിപ്പാണ്. സ്പെയിനിൽ അവധി ആഘോഷിക്കുകയാണ് താരം. സ്പെയിനിൽ നിന്നുളള ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിത യാത്രയിലെ ഒരു രസകരമായ വഴി ചോദിപ്പ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.ഒരു കഫേയ്ക്ക് മുന്നിൽ കൊച്ച് കുട്ടിയ്ക്കൊപ്പം എന്തോ സംസാരിച്ച് നിൽക്കുന്ന ചിത്രമാണ് റിമ പങ്കുവെച്ചിരിക്കുന്നത്. വഴി ചോദിക്കാൻ പറ്റിയ ആളെത്തന്നെ താൻ കണ്ടെത്തി എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ സ്പെയിനിലെ കാഴ്ചകൾ പങ്കുവെയ്ക്കുന്ന തരത്തിലുളള ചിത്രങ്ങളും റിമ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. റിമയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിവ്‍ വൈറലാണ്. കഴിഞ്ഞ ദിവസം ബിക്കിനിൽ നിൽക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു.

actress rima kallingal spain photos

Sruthi S :