നടി രന്യ റാവു സ്വർണം കടത്തിയ സംഭവം; കേസ് സിബിഐ ഏറ്റെടുത്തി

കന്നഡ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി രന്യ റാവു. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടിയെ സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ കേസ് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി പ്രതിയെ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി സിബിഐ സംഘം ബെം​ഗളൂരുവിലെത്തിയിട്ടുണ്ട്.

സ്വർണക്കടത്തിന് പിന്നിൽ വലിയൊരു സംഘം തന്നെയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണത്തിനായി കേസ് സിബിഐ ഏറ്റെടുത്തത്. രണ്യ റാവുവിന്റെ മൊബൈൽ ഫോണും ലാപ്ടാേപ്പും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കോടതി മുറിയിൽ രണ്യ റാവു പൊട്ടിക്കരഞ്ഞുവെന്ന് അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും മാനസിക സംഘർഷം അനുഭവപ്പെടുന്നുണ്ടെന്നും രണ്യ റാവു അഭിഭാഷകനോട് പറഞ്ഞുവെന്നാണ് വിവരം. ഡിആർഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രതിയുടെ അഭിഭാഷകന് എല്ലാ ദിവസവും 30 മിനിറ്റ് പ്രതിയുമായി സംസാരിക്കാമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്. തുടർന്നാണ് ഡിആർഐ നടിയെ നിരീക്ഷിച്ചത്. കർണാടകയിലെ മുതിർന്ന ഡിജിപിയുടെ മകളാണ് രന്യ. സാധാരണ വിമാനത്താവളത്തിലെത്തി ഡിജിപിയുടെ മകളാണെന്ന് പറഞ്ഞ് പൊലീസ് എസ്‌കോർട്ടോടെ പരിശോധന കൂടാതെ പുറത്തു കടക്കുകയായിരുന്നു നടിയുടെ പതിവ്. വിമാനത്താവളത്തിൽ പിടിയിലായപ്പോഴും ഡിജിപിയുടെ മകളാണെന്ന് പറഞ്ഞെങ്കിലും ഡിആർഐ വിട്ടില്ല.

തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. നടിയുടെ പക്കൽ നിന്നും കണ്ടെടുത്ത 14.8 കിലോ സ്വർണത്തിന് ഏകദേശം 12.5 കോടി രൂപ വിലവരുമെന്നാണ് കസ്റ്റംസ് അറിയിച്ചിരിക്കുന്നത്. കുറ്റകൃത്യത്തിൽ മകൾ പിടിയാലപ്പോൾ താൻ തകർന്നുപോയെന്നും തനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. അവൾ തനിച്ചാണ് താമസിക്കുന്നതെന്നും പിതാവും ക‍ർണാടക പോലീസ് ഹൗസിങ് കോർപറേഷൻ ഡിജിപിയുമായ രാമചന്ദ്ര റാവു പറഞ്ഞു.

Vijayasree Vijayasree :