തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ ഗ്ലാമറസായി അഭിനയിക്കാൻ തയ്യാറായ രംഭ നിരവധി ഹിറ്റ് സിനിമകളിൽ നായികയായി. മീന, റോജ, സൗന്ദര്യ തുടങ്ങിയ നടിമാരെല്ലാം കരിയറിൽ തിളങ്ങി നിന്ന കാലഘട്ടമായിരുന്നു അത്. മലയാള ചിത്രം സർഗത്തിലാണ് രംഭ ആദ്യമായി അഭിനയിക്കുന്നത്. വലിയ മേക്കോവറാണ് തുടർന്നുള്ള സിനിമകളിൽ രംഭയ്ക്ക് വന്നത്.
അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർസ്റ്റാറുകളുടെ നായികയായെത്താൻ രംഭയ്ക്ക് കഴിഞ്ഞു. രജിനികാന്ത്, കമൽ ഹാസൻ സൽമാൻ ഖാൻ, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ നായികയായി രംഭ അഭിനയിച്ചിട്ടുണ്ട്. 2010 ൽ വിവാഹിതയായ ശേഷമാണ് രംഭ അഭിനയ രംഗം വിട്ടത്. ഇന്നും രംഭയെ മറക്കാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല.
ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള വിശേഷങ്ങൾ സോഷ്യൽമീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവ വൈറലായി മാറാറുള്ളതും. ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് രംഭ. മാര്യേജ് സീസൺ എന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ വീഡിയോ പങ്കുവെച്ചത്. പട്ടുസാരിയും മുല്ലപ്പൂവുമൊക്കെയായി അതീവ സുന്ദരിയായാണ് രംഭ കല്യാണത്തിന് പോവാനൊരുങ്ങിയത്.
മുണ്ടും ഷർട്ടുമായിരുന്നു ഇന്ദ്രന്റെ വേഷം. സാരി എനിക്ക് പ്രിയപ്പെട്ട വേഷമാണെന്ന് മുൻപ് താരം പറഞ്ഞിരുന്നു. വിശേഷവാസരങ്ങളിൽ സാരി ഉടുക്കാറുണ്ട്. സെലിബ്രേഷനും യാത്രയുമൊക്കെയായി ഈ കല്യാണം ഇവർ ശരിക്കും ആഘോഷമാക്കുകയാണ്. അതേസമയം, ഇടയ്ക്ക് വെച്ച് രംഭയും ഇന്ദ്രനും പിരിയാൻ പോവുകയാണെന്നുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു.
എന്നാൽ അദ്ദേഹവുമായി പിരിയാൻ താൽപര്യമില്ലെന്നും, കുടുംബജീവിതം തിരികെ പിടിക്കാൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു രംഭ പറഞ്ഞത്. കൗൺസലിംഗിന് ശേഷമായി ഇരുവരും പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോവാനായി തീരുമാനിക്കുകയായിരുന്നു. ആ തീരുമാനമാണ് ഇരുവരുടേയും ജീവിതം മാറ്റിമറിച്ചത്. അന്ന് അങ്ങനെയൊരു ഡിസിഷൻ എടുത്തത് കൊണ്ട് ഫാമിലി ലൈഫ് നന്നായി പോവുന്നു എന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
അമ്മയെപ്പോലെ തന്നെ മകൾ ലാന്യയും സിനിമയിലേക്ക് വരുമോയെന്നായിരുന്നു പലരും ചോദിച്ചിരുന്നത്. രംഭയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ഇതെന്ന് കരുതി എന്നായിരുന്നു ലാന്യയുടെ ചിത്രം കണ്ടവർ പറഞ്ഞത്. എന്നാൽ മക്കൾ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിലൊന്നും രംഭ പ്രതികരിച്ചിരുന്നില്ല.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തിലെ ആദ്യ നാളുകളെക്കുറിച്ച് രംഭ സംസാരിച്ചിരുന്നു. ആദ്യം തനിക്ക് പാചകം അറിയില്ലായിരുന്നു. എന്നാൽ പിന്നീട് പഠിച്ചു. ഭർത്താവ് എല്ലാ ഭക്ഷണവും കഴിക്കും. അഡ്ജസ്റ്റും ചെയ്യാൻ തയ്യാറാണ്.. ഇന്ന് അതില്ലേ ഇതില്ലേ എന്നൊന്നും ചോദിക്കില്ലെന്നും രംഭ അന്ന് വ്യക്തമാക്കി. സിനിമാ രംഗത്ത് നിന്നും വിട്ട് നിന്നതിനെക്കുറിച്ചും നടി സംസാരിച്ചു.
എനിക്കൊരു ഇടവേള വേണമായിരുന്നു. വിവാഹം ചെയ്ത് ഭർത്താവിനോടൊപ്പം ലോകം ചുറ്റാനായിരുന്നു ആഗ്രഹിച്ചത്. കുറച്ച് നാൾ അദ്ദേഹത്തിന്റെ കമ്പനിയിൽ ജോലി ചെയ്തു. വിവാഹ ശേഷം ഷോകൾ ചെയ്തെങ്കിലും കുട്ടികളുള്ളതിനാൽ ബുദ്ധിമുട്ടായായിരുന്നു. കുട്ടികൾക്ക് ഏഴ് വയസ് വരെ മാതാപിതാക്കളുടെ സാമീപ്യം ആവശ്യമാണെന്നും അവർക്ക് വേണ്ടി സമയം മാറ്റി വെക്കാൻ താൻ തയ്യാറാവുകായിരുന്നെന്നും രംഭ അന്ന് വ്യക്തമാക്കി. ഇടയ്ക്കിടെ താരം ഭർത്താവിനും മക്കൾക്കുമൊപ്പം ഇന്ത്യയിലെത്താറുണ്ട്.
ആന്ധ്രാ സ്വദേശിനിയായ രംഭയുടെ യഥാർത്ഥ പേര് വിജയലക്ഷ്മി എന്നായിരുന്നു. സിനിമയിൽ എത്തിയ ശേഷമാണ് രംഭ എന്ന പേര് താരം സ്വീകരിച്ചത്. 2011ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം രംഭ സിനിമയിൽ അധികം സജീവമായിരുന്നില്ല. ചില ചാനലുകളിലെ റിയാലിറ്റി ഷോകളിൽ രംഭ അതിന് ശേഷം ജഡ്ജ് ആയിട്ടുണ്ട്. പക്ഷേ സിനിമയിൽ പിന്നീട് അഭിനയിച്ചിട്ടില്ല. അഭിനയത്തിന് പുറമെ നിർമ്മാണത്തിലേക്കും ഇറങ്ങിയിട്ടുണ്ട് രംഭ. 2003 ൽ പുറത്തിറങ്ങിയ ത്രീറോസ് എന്ന ചിത്രമായിരുന്നു നടി നിർമ്മിച്ചത്.