ഈ കേക്കിന്റെ ഓരോ ഭാഗത്തിനും ഞങ്ങളുടെ 10 വര്‍ഷത്തെ പ്രണയകഥയുണ്ട്; പത്താം വിവാഹവാര്‍ഷികം ആഘോഷിച്ച് നടി രംഭ

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി നടിയാണ് രംഭ. പത്താം വിവാഹവാര്‍ഷിക ദിനത്തില്‍ രംഭ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

‘ഇതുവരെയുളള ആഘോഷങ്ങളില്‍ ഏറ്റവും മികച്ചതാണിത്. ഞങ്ങള്‍ പരസ്പരം സഹായിച്ചാണ് വീട് ഒരുക്കിയത്. ഞങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് കേക്കുണ്ടാക്കിയത്. പുറത്തു നിന്നും ഓര്‍ഡര്‍ ചെയ്യുന്നതിനെക്കാള്‍ വളരെ സ്പെഷ്യലായിരുന്നു അത്. ഈ കേക്കിന്റെ ഓരോ ഭാഗത്തിനും ഞങ്ങളുടെ 10 വര്‍ഷത്തെ പ്രണയകഥയുണ്ട്. മക്കളായ ലാണ്യയും സാഷയും സ്പെഷ്യല്‍ കാര്‍ഡ് നല്‍കിയത് എനിക്ക് സന്തോഷം ഇരട്ടിയാക്കി. വിഷമകരമായ ഘട്ടത്തിലും സ്‌നേഹവും ഒരുമയും ഉണ്ടെങ്കില്‍ നമുക്ക് സന്തോഷിക്കാം, അതിനു പണമോ പ്രത്യേക സമ്മാനങ്ങളുടെയോ ആവശ്യമില്ല” രംഭ കുറിച്ചു.

തമിഴ്, ഹിന്ദി, മലയാളം, കന്നഡ, ബോജ്പൂരി, ബംഗാളി, തുടങ്ങി വിവിധ ഭാഷകളില്‍ നിന്നായി നൂറിലധികം സിനിമകളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്..

actress ramba

Noora T Noora T :