ഇത് ഫോട്ടോഷോപ്പ് അല്ല! നടി രചന നാരായണൻകുട്ടി തലമുണ്ഡനം ചെയ്തതിന് പിന്നിൽ!

സോഷ്യൽമീഡിയയിൽ സജീവമായ രചനനാരായണൻകുട്ടി തന്റെ ഫോട്ടോഷൂട്ട്, ന‍ൃത്തം, മേക്കോവർ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ രചന പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരെ അമ്പരിപ്പിക്കുന്നത്. തല മുണ്ഡനം ചെയ്ത് നിൽക്കുന്ന ചിത്രങ്ങളാണ് രചന പങ്കിട്ടത്. ആദ്യം പലരും ഫോട്ടോഷോപ്പാണോയെന്ന് സംശയിച്ചു. പിന്നീട് ഫോട്ടോയ്ക്ക് നൽകിയ തലക്കെട്ട് വായിച്ചപ്പോഴാണ് താരം യഥാർത്ഥത്തിൽ തലമുണ്ഡനം ചെയ്തതാണെന്ന് ആരാധകർക്ക് മനസിലായത്. തിരുപ്പതി ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയതിന്റെ ഭാ​ഗമായാണ് തിരുപ്പതിയിലെ പ്രധാന വഴിപാടായ തലമുണ്ഡനം ചെയ്തത്. എല്ലാ അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഭഗവാന്റെ സന്നിധിയിൽ എന്ന കുറിപ്പോടെയാണ് രചന നാരായണൻകുട്ടി തിരുപ്പതി ക്ഷേത്രത്തിൽ മുടി സമർപ്പിച്ച വിവരം പങ്കുവെച്ചത്.

ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തിയത്. നാളുകൾക്ക് മുമ്പ് നടി കൃഷ്ണപ്രഭയും അമ്മയ്ക്കൊപ്പമെത്തി തിരുപ്പതിയിൽ വെച്ച് തല മുണ്ഡനം ചെയ്തിരുന്നു. തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തലമുണ്ഡനം ചെയ്യല്‍. ഞാനെന്ന ഭാവം ഇല്ലാതാക്കുക എന്നതാണ് ഈ വഴിപാടുകൊണ്ട് ഉദ്ദേശിക്കുന്നത്. തലമുണ്ഡനം ചെയ്ത് കുളിച്ച് ശുദ്ധി വരുത്തിയ ശേഷമാണ് ഭഗവദ് ദര്‍ശനം നടത്തേണ്ടത്.

2001 മുതൽ മലയാള സിനിമയിൽ സജീവമാണ് രചന. ലക്കി സ്റ്റാർ അടക്കമുള്ള ചില സിനിമകളിൽ നായികയുമായിരുന്നു. രചന നായികയായി വരുമ്പോഴുള്ളതിനേക്കാൾ സ്വീകാര്യത താരം സഹ​ നടി റോളുകൾ ചെയ്യുമ്പോൾ ലഭിക്കാറുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തവും സ്റ്റേജ് ഷോകളുമെല്ലാമായി രചന സജീവമാണ്. തൃശൂർ സ്വദേശിനിയായ രചന വിവാഹമോചിതയാണ്. വെറും പത്തൊമ്പത് ദിവസങ്ങൾ മാത്രമാണ് രചനയുടെ വിവാഹ ജീവിതം നീണ്ടുനിന്നത്. ശാരീരികമായും മാനസികമായും മുൻ ഭർത്താവ് പീഡിപ്പിച്ചിരുന്നെന്നാണ് രചന മുമ്പൊരിക്കൽ വെളിപ്പെടുത്തിയത്. താരം വിവാഹ​മോചനം നേടിയിട്ട് പത്ത് വർഷത്തോളമായി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന തന്റെ വാദം കോടതി അം​ഗീകരിക്കുകയായിരുന്നുവെന്നും വിവാഹമോചനത്തിന് ശേഷമാണ് അഭിനയ രം​ഗത്തേക്ക് നടി കടന്ന് വന്നതും ശ്രദ്ധേയമായിരുന്നു.

Merlin Antony :