പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ബിഗ് ബോസ് താരവുമായ ഓവിയ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓവിയയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ സ്വകാര്യ വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് നടി.
തന്റേതെന്ന പേരിൽ സ്വകാര്യദൃശ്യങ്ങൾ അടങ്ങുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന് കാണിച്ചാണ് താരം പരാതി നൽകിയിരിക്കുന്നത്. ചെന്നൈ പൊലീസ് കമ്മീഷണർക്കാണ് നടി പരാതി നൽകിയിരിക്കുന്നത്. പരാതി നൽകിയ വിവരം നടിയുടെ മാനേജർ സ്ഥിരീകരിച്ചിട്ടുണ്ട്. ഓവിയയെ മനപ്പൂർവം അപമാനിക്കാനായി ആരോ തയ്യാറാക്കിയ വ്യാജവീഡിയോയാണ് ഇത് എന്നാണ് മാനേജർ പറയുന്നത്.
അതേസമയം, ഇത് ഓവിയ തന്നെയെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ ആരോപിക്കുന്നത്. കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേതെന്നുമാണ് ഒരു വിഭാഗത്തിന്റെ കണ്ടുപിടിത്തം. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഓവിയ ലീക്ക്ഡ് എന്ന ഹാഷ്ടാഗിലാണ് വിഡിയോ പ്രചരിച്ചത്.
അതേസമയം, ചില കമന്റുകളോട് താരം പ്രതികരിച്ചിട്ടുണ്ട്. ‘വിഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം.17 സെക്കൻഡ്.’ എന്ന് കമന്റ് ചെയ്ത ആളോട് ‘ആസ്വദിക്കൂ’ എന്നാണ് താരം മറുപടി നൽകിയത്. വിഡിയോയ്ക്കു കുറച്ചു കൂടി ദൈർഘ്യം വേണമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അടുത്ത തവണ ആവട്ടെ എന്നാണ് ഇതിന് താരം മറുപടി നൽകിയത്.
തമിഴ് സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഓവിയ മലയാളിയാണ്. തൃശൂർ സ്വദേശിയായ ഓവിയ സിനിമാ രംഗത്തേക്ക് എത്തുന്നത് കംഗാരു എന്ന ചിത്രത്തിലൂടെയാണ്. തമിഴ് സിനിമയിൽ എത്തിയ താരം പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയാവുകയായിരുന്നു.
2007 ൽ പുറത്തിറങ്ങിയ പൃത്വിരാജ് ചിത്രം കങ്കാരുവിന് പുറമെ മനുഷ്യമൃഗം, പുതിയ മുഖം എന്നീ മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.