മലയാളത്തിന്റെ ഭാഗ്യനായിക നിത്യ മേനോൻ 4 വർഷങ്ങൾക്കു ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരുമ്പോൾ ….

മലയാളത്തിന്റെ ഭാഗ്യനായിക നിത്യ മേനോൻ 4 വർഷങ്ങൾക്കു ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരുമ്പോൾ ….

ഒരു നടിയാകണമെന്നാഗ്രഹിക്കാതെ സിനിമയിൽ എത്തിയ നിത്യ മേനോൻ ഇന്ത്യയിലെ തന്നെ എണ്ണം പിറന്ന മികച്ച നടിമാരിലൊരാളായി മാറിയത് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു. കർണാടകയിൽ ഒരു മലയാളി കുടുംബത്തിൽ ജനിച്ച നിത്യ മേനോന്റെ ഇഷ്ടപ്പെട്ട കരിയർ ജേർണലിസം ആണ്‌. എന്നാൽ വിധി കൊണ്ടെത്തിച്ചത് നല്ല നടി എന്നറിയപ്പെടുന്നതിലേക്കായിരുന്നു. എന്ത് കാര്യത്തിലും തന്റേതായ നിലപാടുകളുള്ള വ്യത്യസ്തയായ നടിയാണ് നിത്യാമേനോൻ. മലയാളികൾക്ക് അഭിമാനിക്കാനും അഹങ്കരിക്കാനുമായി സിനിമയിലേക്കെത്തിയ താരം അഭിനയിച്ച മിക്ക സിനിമകളും വിജയമായിരുന്നു. ഒരിടവേളക്ക് ശേഷം നിത്യ മേനോൻ മാത്രമായി അഭിനയിക്കുന്ന ഒരു സിനിമ മലയാളത്തിലേക്ക് എത്തുകയാണ്. നിത്യയുടെ കരിയറിൽ അഭിനയ സാധ്യത നിറഞ്ഞു നിൽക്കുന്ന ഹൊറർ ചിത്രം പ്രാണ സംവിധാനം ചെയ്തിരിക്കുന്നത് വി കെ പ്രകാശാണ്.

2015 ൽ ജെന്യൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡേയ്സ് ഓഫ് ലവ് ആണ് നിത്യ മേനോൻ അവസാനമായി അഭിനയിച്ച മലയാളം സിനിമ. ദുൽഖറും നിത്യ മേനോനും പ്രധാന വേഷത്തിലെത്തിയ പ്രണയ ചിത്രം 100 ഡേയ്സ് ഓഫ് ലവ് നിരൂപകപ്രശംസ നേടിയെടുത്ത വിജയ ചിത്രമായിരുന്നു.

മോഹൻലാലിൻറെ കൂടെ നിത്യ അഭിനയിച്ച ആകാശഗോപുരവും ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത രാജ രവിവർമ്മയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ മകരമഞ്ഞും നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളായിരുന്നു. ബാംഗ്ലൂർ ഡേയ്സ്,ഉസ്താദ് ഹോട്ടൽ, ബാച്ച്ലർ പാർട്ടി,തത്സമയം ഒരു പെൺകുട്ടി,വയലിൻ,ഉറുമി,അപൂർവ്വരാഗം അങ്ങനെ മലയാളത്തിൽ കഴിഞ്ഞ പത്തു വർഷമായി നിത്യ ചെയ്ത സിനിമകൾ മിക്കതും തന്നെ വിജയ ചിത്രങ്ങൾ ആയിരുന്നു. ലീഡ് റോളിലെത്തുമ്പോഴും അതിഥി വേഷത്തിലെത്തുമ്പോഴുമെല്ലാം ഒരുപോലെ അഭിനയിക്കുന്ന, മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് നിത്യ മേനോൻ.

തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം നിത്യ സജീവമാണ്. ടോളിവുഡിലേ മുൻനിര നായികമാരിൽ ഒരാളാണ് നിത്യ മേനോൻ. 2016 ,2017 കാലങ്ങളിൽ നിത്യ മേനോൻ തമിഴിൽ അഭിനയിച്ച മെർസൽ, രാജാധി രാജ, ഇരു മുഖൻ എല്ലാം തന്നെ സൂപ്പര്ഹിറ് ചിത്രങ്ങളായിരുന്നു. ഈ സമയത്ത് തന്നെ തെലുങ്കിൽ നിത്യ അഭിനയിച്ച ഗീത ഗോവിന്ദം,ഏവ്‌,ജനതാ ഗാരേജ്, ഒക്ക അമ്മായി തപ്പ എന്നീ തെലുങ്ക് ചിത്രങ്ങളും കന്നഡ ചിത്രം കൊട്ടിഘോപ്പ 2 എല്ലാം മികച്ച വിജയം നേടിയ ചിത്രങ്ങളാണ്.

എല്ലാ ഭാഷയിലും ഒരുപോലെ ആരാധകരുള്ള താരം കൂടിയാണ് നിത്യ മേനോൻ. ബഹുഭാഷകൾ നന്നായി കൈകാര്യം ചെയ്യാനറിയാവുന്നതുകൊണ്ടും അഭിനയമികവുകൊണ്ടും സിനിമയിൽ വേറിട്ട നിൽക്കുന്ന നിത്യ മേനോനെ പ്രാണയിലേക്ക് തിരഞ്ഞെടുത്തതിന്റെ കാരണവും ഇത് തന്നെയാണ്. നാലു ഭാഷകളിൽ ഒരേ സമയം ഇറങ്ങുന്ന ചിത്രമാണ് പ്രാണ. ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകൾ ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രാണ. ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി ആണ് ചിത്രത്തിന്റെ ശബ്ദമിശ്രണം നടത്തുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകനായ പി സി ശ്രീറാം വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് പ്രാണ.

actress nithya menon’s short bio

HariPriya PB :