മമ്മൂട്ടിയും മോഹൻലാലും എനിക്ക് ദൈവങ്ങളെ പോലെയാണ്, അവരുടെ വിനയവും എളിമയുമെല്ലാം കണ്ട് പഠിക്കേണ്ടതാണ് !! നേഹ സക്‌സേന മെട്രോമാറ്റിനിക്ക് നൽകിയ എക്‌സ്‌ക്ലൂസീവ് ഇന്റർവ്യൂ വായിക്കാം….
കസബ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് നേഹ സക്‌സേന. മമ്മൂട്ടിയുടെ നായികയായ സൂസൻ എന്ന കഥാപാത്രം നേഹയ്ക്ക് മലയാളത്തിൽ ഒരുപാട് ആരാധകരെ ഉണ്ടാക്കി കൊടുക്കുകയും ചെയ്‌തു. പിന്നീട ലാലേട്ടനൊപ്പം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിക്കാനും നേഹയ്ക്ക് സാധിച്ചു. തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും, വിശേഷങ്ങളെ കുറിച്ചും നേഹ സക്‌സേന മെട്രോമാറ്റിനിക്ക് നൽകിയ എക്സ്ക്ളൂസീവ് ഇന്റർവ്യൂ..
2018 വളരെയധികം തിരക്ക് നിറഞ്ഞ ഒരു വർഷം തന്നെ ആയിരുന്നു നേഹയ്ക്ക്. മലയാളത്തിൽ സിനിമകൾ ചെയ്യുന്നു. മറ്റു ഭാഷകളിലും തിരക്കിലാണ്…
തീർച്ചയായും. എന്നെ പോലെ ഒരാൾക്ക് എല്ലാ ദിവസവും ആഘോഷമാണ്. പുതിയ അവസരങ്ങളും കിട്ടുന്നുണ്ട്. ഇപ്പോൾ 2017-18 വർഷത്തെ കുറിച്ച് ചോദിച്ച സ്ഥിതിക്ക്, അതേ. എന്റെ ഒരുപാട് നല്ല സിനിമകൾ സംഭവിച്ച വർഷങ്ങളായിരുന്നു അവ. എന്റെ സിനിമ ‘സഖാവിന്റെ പ്രിയസഖി’ തിയ്യേറ്ററിലെത്തിയതും 2018 ലാണ്.
മലയാളത്തിൽ മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പവും അഭിനയിച്ചിട്ടുള്ള ആളാണ് നേഹ. മാത്രമല്ല ‘ഷെഫ്’ എന്ന ചിത്രത്തിൽ സൈഫ് അലി ഖാനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുമുണ്ട്. ആരാണ് കൂടുതൽ കംഫർട്ടബിൾ ?!
താരങ്ങൾക്കിടയിൽ താരതമ്യം ചെയ്യുന്നത് നല്ല ഒരു കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരും അവരുടേതായ രീതിയിൽ മികച്ചവരാണ്. സത്യം പറഞ്ഞാൽ ഇങ്ങനെയുള്ള വലിയ താരങ്ങളുടെയൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ദൈവത്തിനോട് നന്ദി പറയുന്നു. ഞാൻ വളരെ ഭാഗ്യവതിയാണ്.
Stylish Megastar മമ്മൂട്ടിയെ ആദ്യമായി കസബയുടെ സെറ്റിൽ വെച്ച് കാണുന്ന സമയത്ത് ഞാൻ ഭയങ്കര Nervous ആയിരുന്നു. പക്ഷെ അദ്ദേഹം നല്ല രീതിയിലാണ് എന്നെ സ്വീകരിച്ചത്. ഇത്രയും വിനയമുള്ള ആളുകൾ വളരെ കുറവായിരിക്കും. He is so kind, humble, so stylish (ദിവസം തോറും പ്രായം കുറഞ്ഞു വരുന്ന ഒരാളാണ്). അദ്ദേഹം എന്നെക്കാളും സീനിയറാണ്, legendary actor ആണ്. എന്നിട്ടും അദ്ദേഹം എനിക്ക് നൽകിയ പരിഗണന വളരെ വലുതായിരുന്നു. ഒരു താരമെന്ന തലകനമില്ലാത്ത ഒരാളാണ് മമ്മൂക്ക. കുറച്ച നേരം അദ്ദേഹത്തോട് സംസാരിച്ചതോടെ എല്ലാ പേടിയും പോയി. ബഹുമാനം കൂടുകയും ചെയ്‌തു.
എന്റെ രണ്ടാമത്തെ മലയാള സിനിമയായിരുന്നു ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’. മമ്മൂക്കക്കൊപ്പം ആദ്യ സിനിമ അടുത്ത സിനിമ മോഹൻലാലിനൊപ്പം. അങ്ങനെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല അത്. മമ്മൂക്കയെ കണ്ടപ്പോൾ തോന്നിയ അതെ പേടി ലാലേട്ടനെ ആദ്യമായി കാണുമ്പോഴും എനിക്ക് ഉണ്ടായിരുന്നു. പക്ഷെ ഇത്ര സിമ്പിൾ ആയിട്ട് പെരുമാറുന്ന മറ്റൊരു താരം ഉണ്ടാകില്ല. മനോഹരമായ ചിരി കൊണ്ട് എത്ര പെട്ടെന്നാണ് ലാലേട്ടൻ ആളുകളുടെ മനസ്സിൽ കയറികൂടുന്നത്. ഡയലോഗുകൾ ശെരിയായി ഉച്ചരിക്കാൻ (ഒരു നോർത്ത് ഇന്ത്യൻ ആയ എനിക്ക് അതൊരു ബാലികേറാമലയായിരുന്നു) എന്നെ അദ്ദേഹം സഹായിച്ചു. അദ്ദേഹത്തിന്റെ സഹായം കൊണ്ട് മാത്രമാണ് ആ വേഷം ഇത്ര മികച്ചതാക്കാൻ എനിക്ക് സാധിച്ചത്.
എന്നെ സംബന്ധിച്ച് മമ്മൂക്കയും ലാലേട്ടനും ദൈവ തുല്യരാണ്. കസബയിലെ സൂസനും മുന്തിരിവള്ളിയിലെ ജൂലിയും ഇത്ര മികച്ചതാകാനും, മലയാളത്തിൽ എനിക്ക് ഇത്ര നല്ല അവസരങ്ങൾ കിട്ടാനും കാരണം ആ രണ്ടു പേരാണ്. അവരെ രണ്ടു പേരെയും താരതമ്യം ചെയ്യാൻ എനിക്കെന്നല്ല, ആരെകൊണ്ടും സാധിക്കില്ല. They are unique in their own ways. മലയാള സിനിമയുടെ നെടുംതൂണുകൾ തന്നെയാണവർ.
സൈഫ് അലി ഖാനൊപ്പം അഭിനയിച്ചത് മറക്കാൻ കഴിയാത്ത അനുഭവം തന്നെ ആയിരുന്നു. എന്റെ ജന്മദിനത്തിന്റെ അന്നാണ് ബോളിവുഡ്ഡ് ചിത്രമായ ‘ഷെഫി’ൽ ഒരു സീനിൽ അദ്ദേഹത്തോടൊപ്പം മുഖം കാണിക്കാൻ അവസരം ലഭിച്ചത്. ഒരു സീൻ മാത്രമേയുള്ളൂ എന്ന രീതിയിൽ പലരും അന്നെന്നെ പിന്തിരിപ്പിക്കാൻ നോക്കി. പക്ഷെ ഞാനതിൽ അഭിനയിക്കുക തന്നെ ചെയ്തു. ഒരു സീനായാലും അവസരം കിട്ടിയാൽ അഭിനയിക്കണം എന്ന പക്ഷക്കാരിയാണ് ഞാൻ.
ആദ്യ മലയാള ചിത്രമായ കസബ ഒരു വലിയ വിജയം തന്നെയായിരുന്നു ?! എങ്ങനെയായിരുന്നു ആ ഒരു എക്സ്പീരിയൻസ് ?! പുതിയ ഭാഷ, പുതിയ ആളുകൾ….
ആ സിനിമയുടെ ഓഫർ വന്നപ്പോൾ ഞാൻ അത് വിശ്വസിച്ചതേയില്ല. ആരെങ്കിലും എന്നെ പറ്റിക്കാൻ വേണ്ടി ചെയ്‌തതാകും എന്നാണ് കരുതിയത്. ഞാൻ ആ നമ്പറിലേക്ക് വീണ്ടും വിളിച്ചു. നിങ്ങൾ പറഞ്ഞത് സത്യമാണോ എന്നായിരുന്നു ഞാൻ അവരോട് ചോദിച്ചത്. അതേയെന്ന് അവർ പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്‌ത് ഞാൻ തുള്ളിച്ചാടുകയായിരുന്നു. മമ്മോട്ടിയുടെ നായികയായി മലയാളസിനിമയിൽ അരങ്ങേറാൻ സാധിക്കുക എന്ന് പറയുന്നത് എന്നെപോലെ ഒരാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമായിരുന്നു.
ആ ടീമിനെ കുറിച്ച് പറയുകയാണെങ്കിൽ, വളരെ friendly ആയിരുന്നു എല്ലാവരും. Very creative, energetic, welcoming, supportive. അങ്ങനെയൊരു ടീമിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് തന്നെ വലിയ ഭാഗ്യമാണ്. ഇപ്പോഴും ആളുകൾ എന്നെ തിരിച്ചറിയുന്നത് ആ വേഷം കാരണമാണ്. പലരും എന്നെ വിളിക്കുന്നത് kasaba girl എന്നാണ്. അതൊക്കെ കേൾക്കുമ്പോൾ ഭയങ്കര സന്തോഷം തന്നെയാണ്. നന്ദി പറയാൻ ആണെങ്കിൽ ഒരുപാട് പേരുണ്ട്. സംഗീത സംവിധായകൻ രാഹുൽ, ഗായത്രി, വൃന്ദ മാസ്റ്റർ, സംവിധായകൻ നിതിൻ അങ്ങനെ ഒരുപാടു പേർ.
2015 ൽ ‘Most Stylish Actress Award’ കരസ്ഥമാക്കിയ നടിയാണ്. എന്താണ് നേഹയുടെ Style Statement ?!
സിനിമയിലേക്ക് വരുന്നതിന് മുൻപ് മോഡലിംഗ് ആയിരുന്നു എന്റെ മേഖല. ഒരുപാട് നാഷണൽ ഇന്റർനാഷണൽ റാമ്പുകളിൽ ഞാൻ ചുവടുവെച്ചിട്ടുണ്ട്. ഒരുപാട് ഡിസൈനേഴ്‌സ്, ടി.വി ആഡുകൾ, ഒരുപാട് ബ്രാൻഡുകൾ തുടങ്ങിയവയുമായൊക്കെ സഹകരിച്ചിട്ടുമുണ്ട്. നിറങ്ങളെ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ. ഞാൻ പരമ്പരാഗതമായ ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കാറുണ്ട്. മോഡേൺ വസ്ത്രങ്ങളും ധരിക്കാറുണ്ട്. ഒന്നും Uncomfortable ആയി തോന്നിയിട്ടില്ല. ബോഡി ടൈപ്പിനനുസരിച് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന ഒരാളാണ് ഞാൻ.
Most Stylish Actress Award ലഭിച്ചത് ഭയങ്കര സർപ്രൈസ് ആയിരുന്നു. ഞാനേറെ ഇഷ്ടപ്പെടുകയും ചെയ്‌തു. ഒരു Style Statement എന്നൊക്കെ പറയാൻ ആണെകിൽ, നിങ്ങൾക്കിഷ്ടമുള്ള വസ്ത്രങ്ങൾ നിങ്ങൾ ധരിക്കണം. ബോഡി ടൈപ്പിന് അനുയോജ്യമായ വസ്ത്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാവൂ. Fashion is all about confidence and attittude. അങ്ങനെ ചിന്തിക്കുന്ന ഒരാളാണ് ഞാൻ.
എപ്പോഴും നേഹയുടെ ഫേസ്ബുക് പേജ് ശ്രദ്ധിക്കുന്ന സമയത്ത് ഒരുപാട് ഭംഗിയുള്ള ഫോട്ടോകൾ കാണാറുണ്ട്. ഏത് പ്രോഗ്രാമിനും നേഹയെത്തുന്നത് വളരെയധികം സുന്ദരിയായാണ്.സൗന്ദര്യം നിലനിർത്താനായി എന്തെങ്കിലും പ്രോഡക്ട് യൂസ് ചെയ്യാറുണ്ടോ ?! ( പല പെൺകുട്ടികൾക്കും ഇതറിയാൻ വളരെയധികം ആഗ്രഹമുണ്ട്)
ഞാൻ അങ്ങനെ ബ്യുട്ടി ക്ലിനിക്കുകളും പാർലറുകളിലും സ്ഥിരം വിസിറ്റർ ഒന്നും അല്ല. അതെനിക്ക് ഇഷ്ടവുമല്ല. എന്റെ അമ്മ വളരെ സുന്ദരിയാണ്. ആ സൗന്ദര്യമാകാം എനിക്ക് ലഭിച്ചത്. സാധാരണ എല്ലാ വീടുകളിലും പെൺകുട്ടികൾ ഉപയോഗിക്കുന്ന മഞ്ഞളും, നാരങ്ങയും, തേനും തുടങ്ങിയ സാധനങ്ങളൊക്കെയേ ഞാനും ഉപയോഗിക്കാറുള്ളൂ.
എല്ലാ നടിമാരും അവരുടെ ലുക്ക്, ആരോഗ്യം എന്നിവയെ കുറിച്ച് വളരെയധികം ശ്രദ്ധിക്കുന്നവരാണ്. നല്ല വ്യായാമവും ഭക്ഷണവും ആരോഗ്യം നിലനിർത്താൻ അനിവാര്യവുമാണ്. നേഹ സാധാരണയായി ഡയറ്റിൽ ഉൾപ്പെടുത്താറുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണ് ?!
ഞാൻ ഒരു ഫുഡ് ലവ്വറാണ്. ഭക്ഷണം നിയന്ത്രിക്കുക എന്ന് പറയുന്നത് ഭയങ്കര difficult ആണ് എനിക്ക്. നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല. എന്റെ മൂന്നാമത്തെ സിനിമയായ സഖാവിന്റെ പ്രിയസഖിക്കു വേണ്ടി 18 കിലോയോളം ഭാരം ഞാൻ കൂട്ടി. ആ കഥാപത്രത്തിന് maturity തോന്നാൻ വേണ്ടിയായിരുന്നു അത്. ആ സിനിമക്ക് ശേഷം എന്റെ പഴയ രൂപത്തിലേക്കെത്താൻ വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. ഡയറ്റ് പ്ലാനുകളൊക്കെ ചേഞ്ച് ചെയ്‌തു. It’s all about eating healthy diet, പിന്നെ നല്ല ഉറക്കം, avoiding junk food, പിന്നെ നല്ല വ്യായാമം. ഇതൊക്കെയാണ് എന്റെ രീതി.
നേഹയുടെ പുതിയ ചിത്രത്തിനായി മലയാളി പ്രേക്ഷകർ കാത്തിരിക്കുകയാണ്. എന്നാണ് ഇനി മലയാളത്തിലേക്ക് ?! പുതിയ ചിത്രങ്ങളെക്കുറിച്ച്….
പുതിയ സിനിമകളുടെ discussion നടന്നു കൊണ്ടിരിക്കുകയാണ്. ലേറ്റ് മാര്യേജ് എന്ന സിനിമയിലാണ് ഞാനിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമയോട് എനിക്ക് വലിയ ഒരിഷ്ടമുണ്ട്. ഒരുപാട് നല്ല വേഷങ്ങൾ മലയാളത്തിൽ ചെയ്യണമെന്ന് ആഗ്രഹവുമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് ആണ് കേരളം. ഇവിടത്തെ ജനങ്ങളുടെ പെരുമാറ്റവും ഭക്ഷണവുമെല്ലാം എനിക്ക് ഇഷ്ടമാണ്. പടയോട്ടം എന്ന സിനിമയിൽ ഒരു ഗസ്റ്റ് റോളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. നല്ല സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് ഞാൻ.
മലയാള സിനിമാലോകത്ത് ഒരുപാട് വിവാദങ്ങളാണ് ‘കസബ’ എന്ന സിനിമ ഉണ്ടാക്കിയത്. കസബയിലെ ഒരു സീനിനെ ചില നടിമാർ വിമർശിച്ചതൊക്കെ വലിയ പ്രശ്ങ്ങളിലാണ് ചെന്നെത്തിയത്. എന്താണ് നേഹയുടെ ഈ വിഷയത്തിലുള്ള അഭിപ്രായം ?!
ഒന്നും പറയാനില്ല. ആ വിഷയത്തെ കുറിച്ച് പ്രതികരിക്കുന്നില്ല.
ഗോസിപ്പുകൾ… എല്ലാവരും പേടിക്കുന്ന ഒരു കാര്യമാണത് ?! പേടിയുണ്ടാകാറില്ലേ ?!
ഇല്ല. വളരെയധികം transparent and straight forward ആയിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. എന്നെ സംബന്ധിച്ച് loyalty and proffessionalism ആണ് വലുത്. ഗോസിപ്പുകൾ ഏതൊരു മേഖലയുടെയും ഭാഗമാണ്. ഞാൻ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും തന്നെ ശ്രദ്ധിക്കാറില്ല. അങ്ങനെയുള്ള കരായണങ്ങളിൽ അഭിപ്രായം പറയാൻ പോകാറുമില്ല. മുഖത്തു നോക്കി സംസാരിക്കുക എന്നതാണ് എന്റെ രീതി. അങ്ങനെയാണ് ചെയ്യാറുള്ളതും. അത് കൊണ്ട് പേടിയില്ല.
Actress Neha Saxena Exclusive interview