ഭക്ഷണം നിയന്ത്രിക്കാന്‍ പറ്റിയില്ല, കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്ന് 105 കിലോ വരെ എത്തി; സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കാനുള്ള കാരണത്തെ കുറിച്ച് നന്ദിനി

ലേലം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി നന്ദിനി. ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ലേലത്തിന് പിന്നാലെ അയാള്‍ കഥയെഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, കരുമാടിക്കുട്ടന്‍ ഉള്‍പ്പെടെയുളള സിനിമകളിലും നന്ദിനി വേഷമിട്ടു. 1997ലാണ് സുരേഷ് ഗോപിയും നന്ദിനിയും പ്രധാന വേഷങ്ങളില്‍ എത്തിയ ലേലം പുറത്തിറങ്ങിയത്.

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത എപ്രില്‍ പത്തൊന്‍പത് എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനിയുടെ സിനിമാ അരങ്ങേറ്റം. പതിനാറാം വയസിലാണ് നടി സിനിമയില്‍ എത്തിയത്. നന്ദിനി എന്ന പേരിലാണ് മലയാളത്തില്‍ അറിയപ്പെടുന്നതെങ്കിലും തെലുങ്കില്‍ കൗസല്യ എന്ന പേരിലാണ് നടി അഭിനയിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു നടി. സിനിമാ തിരക്കുകളില്‍ നിന്നെല്ലാം മാറി ബാംഗ്ലൂരില്‍ സ്വസ്തമായി ജീവിച്ചുവരികയാണ് നടിയിപ്പോള്‍.

ഇപ്പോഴിതാ തന്റെ വിശേഷം പങ്കുവെക്കുകയാണ് നന്ദിനി. മലയാള സിനിമയില്‍ ആദ്യമായി ചുവടുവെക്കുമ്പോള്‍ 16 വയസ്സായിരുന്നു നടിയ്ക്ക്. അന്ന് സെറ്റും മുണ്ടും ഉടുത്ത് ലുക്ക് ടെസ്റ്റ് ഒക്കെ നടത്തിയതിനുശേഷം ആണ് സിനിമയിലേക്ക് വിളിച്ചത്. അന്ന് മലയാളം അറിയില്ലായിരുന്നു. പിന്നീട് പ്രാക്ടീസ് ചെയ്ത് സെറ്റ് ആക്കി. ആ സമയത്ത് തന്നെയാണ് തമിഴില്‍ നിന്നും അവസരം ലഭിച്ചത്. ഇതോടെ തമിഴിലും മലയാളത്തിലും ഒരുപോലെ തിരക്കിലായി നടി.

മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപിക്കൊപ്പം എല്ലാം നന്ദിനി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ നല്ല കഥയും കഥാപാത്രം ലഭിച്ചാല്‍ മാത്രമായിരുന്നു നന്ദിനി അഭിനയിക്കാറുള്ളൂ. അതുകൊണ്ടുതന്നെ മലയാളത്തില്‍ നിന്ന് നിരവധി സിനിമകള്‍ നഷ്ടമായിരുന്നു. നന്ദിനിയെ പ്രക്ഷകര്‍ കാണുന്നത് മുതല്‍ മെലിഞ്ഞിട്ട് തന്നെയാണ്. എന്നാല്‍ മെലിഞ്ഞതിന്റെ പേരില്‍ സിനിമയില്‍ നിന്നും മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ലെന്ന് താരം പറയുന്നു.

എന്നാല്‍ നീളം കൂടിയതിന്റെ പേരില്‍ അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് നടി വെളിപ്പെടുത്തി. ചില ആരോഗ്യപ്രശ്‌നങ്ങള്‍ വന്നപ്പോള്‍ നന്നായി തടി വെച്ചു. ശരീര ഭാരം വല്ലാതെ കൂടിയപ്പോഴാണത്രെ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തത്. നിയന്ത്രിക്കാന്‍ കഴിയാത്ത ഒരുതരം വിശപ്പായിരുന്നു. അതുകാരണം കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്ന് വണ്ണം കൂടി. പിന്നെ നിയന്ത്രിക്കാന്‍ കഴിയാതെ പോയി.ഷൂട്ടിങ് തിരക്കുകളില്‍ വിശപ്പ് മാറാന്‍ ഗ്ലൂക്കോസ് വെള്ളം നിരന്തരം കുടിക്കുമായിരുന്നു. അത് പിന്നീട് വിപരീതമായി ഫലിച്ചു. വിശപ്പ് കൂടി. എന്ത് കഴിച്ചാലും വിശപ്പ് മാറണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാറുണ്ടായിരുന്നു.

പക്ഷെ അത് പ്രോപ്പറായിരുന്നില്ല. ഒരുപക്ഷെ ശരിയായ രീതിയില്‍ അല്ലാത്ത ഭക്ഷണ രീതിയും വ്യായാമവുമാണ് ശരീരഭാരം കൂടാന്‍ കാരണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.വണ്ണം കൂടിയപ്പോള്‍ അമ്മയും അതൊന്ന് നിയന്ത്രിക്കാനായി പറഞ്ഞു. 105 കിലോ വരെ എത്തിയിരുന്നു. പിന്നീട് വിശപ്പ് കണ്‍ട്രോള്‍ ചെയ്യുന്നതിന് ട്രീറ്റ്‌മെന്റ് എടുത്തു. ഭക്ഷണത്തില്‍ ക്രമീകരണം വന്നപ്പോള്‍ തന്നെ, വ്യായാമം ഇല്ലാതെ വണ്ണം കുറച്ചെടുക്കാന്‍ സാധിച്ചു. ഇപ്പോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ കൃത്യമായ അളവ് വച്ചിട്ടുണ്ട് എന്നും അതിലധികം ഒരിക്കലും കഴിക്കില്ല എന്നും നന്ദിനി പറയുന്നു.

Vijayasree Vijayasree :