‘ഞങ്ങളുടെ സ്‌നേഹ സമ്മാനത്തിന് ‘ ഇന്ന് 3 വയസ്സ്… മകള്‍ കിയാരയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് നടി മുക്ത

മകള്‍ കിയാരയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് നടി മുക്ത. വിവാഹ ശേഷം താരം സിനിമാലോകത്ത് നിന്നും വിട്ടു നിന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ താരം നിറഞ്ഞുനിന്നിരുന്നു. ഇപ്പോള്‍ താരം ഇന്‍സ്റാഗ്രാമിലൂടെ തന്റെ ഓമന പുത്രി കിയാരയുടെ പിറന്നാള്‍ ദിന സന്തോഷ വാര്‍ത്ത പങ്ക് വെച്ചിരിക്കുകയാണ്.

‘ഞങ്ങളുടെ സ്‌നേഹ സമ്മാനത്തിന് ‘ ഇന്ന് 3 വയസ്സ്, പിറന്നാള്‍ ആശംസകള്‍ ‘കണ്മണി കുട്ടി’ എന്ന് പറഞ്ഞാണ് നടി ഫോട്ടോസ് പുറത്ത് വിട്ടത്.ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയും നടി മുക്തയും 2015 ലായിരുന്നു വിവാഹിതരായത്. ഇരുവരുടെയും ഏക മകളാണ് കിയാര. 2016 ലാണ് കിയാര ജനിക്കുന്നത്. താരപുത്രിയുടെ ജനനം മുതലിങ്ങോട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. കിയാര ആദ്യമായി സ്‌കൂളില്‍ പോവാന്‍ തുടങ്ങിയത് ഈ വര്‍ഷമായിരുന്നു.

കിയാരെയുടെ പ്രിയപ്പെട്ട ആളുകളില്‍ ഒരാള്‍ റിമി ടോമിയാണ്. കൊച്ചമ്മ എന്നാണ് തന്നെ കിയാര വിളിക്കുന്നതെന്ന് റിമി ടോമി സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെ കിയാരയുടെയും റിമിയുടെയും വീഡിയോസും ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി തരംഗമായിട്ടുണ്ട്. റിമി ടോമിയെ പോലും ഞെട്ടിച്ച്‌ കൊണ്ട് പാട്ട് പാടുന്ന കിയാരയുടെ വീഡിയോ ആണ് ആദ്യം പുറത്ത് വന്നത്.

Actress Muktha daughter “KIARA

Sruthi S :