മുതിര്‍ന്ന കന്നഡ നടി ലീലാവതി (85) അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നെലമംഗലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. അറന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടിയില്‍ ജനിച്ച ലീലാവതി കന്നഡയ്ക്കു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഭക്ത പ്രഹ്ലാദ, മംഗല്യ യോഗ, ഭക്ത കുംബാര, മന മെച്ചിദ മഡദി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധ നേടി.
16ാം വയസ്സില്‍ അഭിനയ രംഗത്തെത്തിയ ലീലാവതി ഡോ. രാജ്കുമാര്, ശിവാജി ഗണേശന്, ജെമിനി ഗണേശന്, എന്‍.ടി. രാമറാവു, എം.ജി. രാമചന്ദ്രന് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മകന് വിനോദ് രാജിനൊപ്പം നെലമംഗലയിലായിരുന്നു താമസം. ലീലാവതിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു.