പ്രിയപ്പെട്ടവർ എന്നും കൂടെ വേണമെന്ന് നിങ്ങൾ എത്ര ആഗ്രഹിച്ചാലും, ഒരിക്കൽ അവരോട് വിടപറയേണ്ടി വരും, എന്റെ മൂത്ത സഹോദരന്റെ ജീവിത യാത്ര അവസാനിച്ചിരിക്കുന്നു; വേദനയോടെ ഖുശ്ബു

നടി ഖുശ്ബുവിന്റെ മൂത്ത സഹോദരൻ അബ്ദുള്ള ഖാൻ അന്തരിച്ചു. നടി തന്നെയാണ് മരണവിവരവും ആരാധകരെ അറിയിച്ചത്.

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നാലു ദിവസമായ വെൻറ്റിലേറ്ററിലായിരുന്നു. ജീവിതത്തിലേക്ക് മടങ്ങിവരാനായി എല്ലാവരും പ്രാർത്ഥിക്കണമെന്നാവശ്യപ്പെട്ടുള്ള ട്വീറ്റ് ഖുശ്ബു പങ്കുവച്ചിരുന്നു.

“പ്രിയപ്പെട്ടവർ എന്നും കൂടെ വേണമെന്ന് നിങ്ങൾ എത്ര ആഗ്രഹിച്ചാലും, ഒരിക്കൽ അവരോട് വിടപറയേണ്ടി വരും. എന്റെ മൂത്ത സഹോദരന്റെ ജീവിത യാത്ര അവസാനിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സനേഹവും പ്രാർത്ഥനയും എന്നും ഞങ്ങളുടെ കൂടെയുണ്ടാകും. സഹോദരന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി” ഖുശ്ബു കുറിച്ചു.

മുംബൈ അന്ധേരിയിലാണ് ഖുശ്ബുവിന്റെ കുടുംബം താമസിച്ചിരുന്നത്. അബ്ദുള്ള, അബുബക്കർ, അലി എന്ന് പേരായ മൂന്നു സഹോദരങ്ങളാണ് ഖുശ്‌ബുവിനുള്ളത്. മരണമടഞ്ഞ അബ്ദുള്ള കുറച്ചു ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

Noora T Noora T :