സ്ലീവ്‌ലെസില്‍ അതീവ സുന്ദരിയായി നടി! കനകയ്ക്ക് ഇതെന്ത് പറ്റിയെന്ന് ആരാധകർ?

സൂപ്പര്‍ നായികയായി തിളങ്ങി നിന്നിട്ടും നടി കനകയുടെ ജീവിതം ദുരിതത്തിലായ കഥ മുന്‍പ് പലപ്പോഴായി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി തുടങ്ങി മലയാളത്തില്‍ ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന കനക ഇന്ന് ആരോരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുകയാണ്. നടിയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. തമിഴിലെ മുന്‍നടി ദേവികയുടെ ഏകമകളായിരുന്നു കനക. താരപുത്രി എന്ന നിലയില്‍ അല്ലാതെ സ്വന്തമായി കഴിവുകള്‍ പ്രകടിപ്പിച്ചെങ്കിലും കനകയുടെ ജീവിതം ഒരു ദുരന്തമായിരുന്നു. അമ്മയുടെ വേര്‍പാടുണ്ടായതോടെയാണ് നടി തകര്‍ന്ന് പോകുന്നത്.

ഇപ്പോഴിതാ ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്ന കനകയുടെ ചില ഫോട്ടോസാണ് തമിഴ് മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. നടി കനകയുടെ പുതിയ ചിത്രങ്ങളെന്ന ക്യാപ്ഷനില്‍ സോഷ്യല്‍ മീഡിയയിലൂടെയും ചില ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. സ്ലീവ്‌ലെസ്സ് ഡ്രെസ്സുമിട്ട് ഏതോ മാളില്‍ നിന്നുമെടുത്ത കനകയാണ് ചിത്രങ്ങളിലുള്ളത്. തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായിരുന്ന കനക തന്നെയാണോ ഈ ചിത്രങ്ങളില്‍ ഉള്ളതെന്ന സംശയം തോന്നും. അത്രത്തോളം മേക്കോവറാണ് നടിയ്ക്ക് സംഭവിച്ചിരിക്കുന്നത്. തടി വെച്ച് വീര്‍ത്ത് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രൂപത്തിലേക്ക് നടി എത്തിയെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം കനകയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്.

Merlin Antony :