ലഹരിക്കേസില്‍ അറസ്റ്റിലായ നടി ഹേമയ്ക്ക് ജാമ്യം

ബെംഗളൂരു ലഹരിക്കേസില്‍ അറസ്റ്റിലായ തെലുങ്ക് നടി ഹേമയ്ക്ക് ജാമ്യം. വ്യവസ്ഥകളോടെയുള്ള ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. ജയിലില്‍ നിന്ന് പുറത്തുവരുന്ന നടിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മാദ്ധ്യമങ്ങളോട് ഒന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്ന് നടി പറയുന്നതും വീഡിയോയില്‍ കാണാം.

റേവ് പാര്‍ട്ടിയില്‍ നടി ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടിയെ അറസ്റ്റ് ചെയ്തത്. െ്രെകം െ്രെബഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായപ്പോള്‍ ഇവര്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പോട്ടിക്കരഞ്ഞിരുന്നു. ‘ഞാന്‍ ഒന്നും ചെയ്തിട്ടില്ല, ഞാന്‍ നിരപരാധിയാണ്. അവര്‍ എന്നോട് ചെയ്യുന്നത് ക്രൂരതയാണ്.

ഞാന്‍ ലഹരി ഉപയോഗിച്ചിട്ടില്ല. ഞാന്‍ പങ്കുവച്ച വീഡിയോ ഹൈദരാബാദില്‍ നിന്നുള്ളതാണ് ബെംഗളൂരുവിലേത് അല്ല. ബിരിയാണി പാകം ചെയ്യുന്ന വീഡിയോയും ഞാന്‍ പങ്കുവച്ചിരുന്നില്ല എന്ന് പറഞ്ഞ് അലമുറയിട്ടാണ് ഇവര്‍ കരഞ്ഞത്. ഫാം ഹൗസില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയും തെളിവായിരുന്നു.

മേയ് 19ന് രാത്രി ഇലക്ട്രോണിക് സിറ്റിയിലെ ഫാം ഹൗസിലാണ് പാര്‍ട്ടി നടന്നത്. കര്‍ണാടക പൊലീസിന്റെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗമാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് 17 എംഡിഎംഎയും ഗുളികകളും കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു.

103 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. 73 പുരുഷന്‍മാരും 30 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. രണ്ട് പേര്‍ സിനിമാ നടിമാരായിരുന്നു. ഇതില്‍ 86 പേര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Vijayasree Vijayasree :