ടെലിവിഷന്‍ താരം ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയുടെ എല്ലുകള്‍ നുറങ്ങിയ നിലയിലാണെന്നും ശസ്ത്രക്രിയക്ക് വിധേയയാക്കി. ഭര്‍ത്താവ് വിവേക് ദാഹിയ ആണ് ഇവര്‍ക്കൊപ്പം ആശുപത്രിയിലുള്ളതെന്ന് നടിയുടെ ടീം വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നടിയുടെ കൈയുടെ എക്‌സറേ ഭര്‍ത്താവ് സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ പൊട്ടലുകള്‍ കാണാം.
മാസങ്ങള്‍ക്ക് മുന്‍പാണ് നടിക്ക് ലിഗ്മെന്റ് ശസ്ത്രക്രിയ നടത്തിയത്. ‘Yeh Hai Mohabbatein’. എന്ന ഷോയിലൂടെയാണ് ഇവര്‍ പ്രശസ്തയാകുന്നത്. നിലവില്‍ അദൃശ്യം എന്ന പരമ്പരയിലാണ് അവര്‍ അഭിനയിക്കുന്നത്. പാര്‍വതി സെന്‍ഗാല്‍ എന്ന ഇന്‍സ്‌പെക്ടറുടെ കഥാപാത്രമാണ് അവര്‍ അവതരിപ്പിക്കുന്നത്.