ജീവിതകാലം മുഴുവന്‍ ആ മോഹന്‍ലാല്‍ ചിത്രമെനിക്ക് ബാധ്യത ആയി, തുറന്നു പറഞ്ഞു ചിത്ര…

മലയാള സിനിമയിലെ മിന്നും താരമായിരുന്നു ഒരുകാലത്തു ചിത്ര. ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ചിത്ര ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് ശ്രദ്ധേയ ആയത്. അമരം, ദേവാസുരം, പാഥേയം, ഏകലവ്യന്, പൊന്നുച്ചാമി, ആറാം തമ്ബുരാന്, ഏകലവ്യന്, തുടങ്ങി ,സൂത്രധാരന് വരലെയുള്ള സിനിമകളില് ശ്രദ്ധേയമായ വേഷമായിരുന്നു ചിത്രയ്ക്ക് ലഭിച്ചത്.

ദേവാസുരത്തിലെ കഥാപാത്രം തനിക്ക് ജീവിതത്തില് തന്നെ ബാധ്യതയായി മാറിയതിനെക്കുറിച്ചാണ് താരം പറയുന്നത്. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അവര് ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
മോഹന്‌ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ദേവാസുരം. സുഭദ്രാമ്മ എന്ന കഥാപാത്രത്തെയായിരുന്നു ചിത്ര അവതരിപ്പിച്ചത്.

വേശ്യയുടെ വേഷമായതിനാല് സിനിമ സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു അച്ഛനും താനുമെന്ന് താരം പറയുന്നു. ശശിയേട്ടന്റെ നിര്‍ബന്ധത്തിലാണ് ആ കഥാപാത്രം ചെയ്യാമെന്നേറ്റത്. ദേവാസുരത്തിലെ ആ വേഷം നന്നായെന്ന് പറഞ്ഞ് പിന്നീട് പലരും അഭിനന്ദിച്ചിരുന്നു. പക്ഷേ, അതിനുശേഷം അത്തരം കഥാപാത്രങ്ങള്ക്കായി മാത്രം തന്നെ സംവിധായകര് വിളിക്കുന്ന അവസ്ഥയുണ്ടായി.

മദാലസ വേഷത്തിലേക്കായാണ് പലരും പിന്നീട് തന്നെ സമീപിച്ചതെന്നും താരം പറയുന്നു. ആറാം തമ്പുരാനിലെ തോട്ടത്തില് മീനാക്ഷിയും സൂത്രധാരനിലെ കഥാപാത്രം വരെ ആ തരത്തിലുള്ളതായിരുന്നു. ഇത്തരം കഥാപാത്രങ്ങളോട് നോ പറയുമ്പോള് ചിത്ര ചെയ്യേണ്ട, വേറെ താരത്തെ വിളിച്ചോളാമെന്നായിരുന്നു സംവിധായകരുടെ മറുപടി.

Actress Chithra talks about her charector in Mohanlal’s Devasuram.

Noora T Noora T :