സംഭവം നടന്നത് പിഗ്മാൻ എന്ന സിനിമയ്ക്കിടെ, പരാതി നൽകിയതിൽ കൂടുതൽ വ്യക്തത വരുത്തി നടി

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ ലോകം വളരെയധികം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതിനോടകം വമ്പന്മാരായ താരങ്ങൾക്കെതിരെയെല്ലാം ലൈം ഗികാരോപണ പരാതിയുമായി നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ജയസൂര്യയ്ക്കെതിരെ ലൈം ഗിക പീ ഡനം ആരോപിച്ച് പരാതി നൽകിയതിൽ വ്യക്തത വരുത്തി രം​ഗത്തെത്തിയിരിക്കുകയാണ് നടി. വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ തനിക്കെതിരേ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നുവെന്നും നടി ആരോപിക്കുന്നുണ്ട്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് നടി ഇതേകുറിച്ചെല്ലാം പറ‍ഞ്ഞത്.

പിഗ്മാൻ എന്ന സിനിമയിലാണ് സംഭവം. അവിരാ റബേക്ക എന്നാണ് സംവിധായകന്റെ പേര്. ഒരു പന്നിവളർത്തൽ കേന്ദ്രത്തിലായിരുന്നു ലൊക്കേഷൻ. പഴയ കെട്ടിടമാണ്. രമ്യാ നമ്പീശനൊക്കെ ഉണ്ടായിരുന്നു അവിടെ. സാധാരണ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സിനിമാക്കാർ വലിയ വിലകൊടുക്കാറില്ല.

എനിക്ക് സോഷ്യൽ വർക്കർ എന്ന മേൽവിലാസം കൂടിയുള്ളതിനാൽ കുറച്ച് കൂടി ബഹുമാനത്തോടെയാണ് എല്ലാവരും പെരുമാറിയിരുന്നത്. ഷേക്ക് ഹാൻഡ് ഒക്കെ തന്നു. എന്നെ പരിചയപ്പെടുത്തി. ഇതാണ് ജയസൂര്യ, ഇതാണ് ഈ പടത്തിലെ ഹീറോ, ഇതാണ് രമ്യ നമ്പീശൻ എന്ന് പറഞ്ഞ് നടിയെയും പരിചയപ്പെടുത്തി.

മേക്കപ്പും കോസ്റ്റ്യൂമുമൊക്കെ കഴിഞ്ഞിട്ട് ഞാൻ ഒന്ന് കൂടി വാഷ്റൂമിൽ പോയി തിരിച്ച് വരുമ്പാൾ ഞാൻ ആരാണെന്ന് കാണുന്നില്ല, അപ്രതീക്ഷിതമായി ഒരാൾ എന്ന കടന്ന് പിടിക്കുകയായിരുന്നു. പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോൾ ഇത്രയും വലിയൊരു നടനാണ്. പുള്ളിയെ തള്ളിയപ്പോൾ നമ്മളുദ്ദേശിക്കുന്ന ബലമല്ല പുളളിയ്ക്ക്, നല്ല ബലമാണ്.

അപ്പോൾ ശരിക്കും എന്നെ പിടിച്ച് വെച്ചപ്പോൾ ഞാൻ പേടിച്ച് നല്ല ശക്തിയിൽ തള്ളിയപ്പോൾ പുള്ള രണ്ട് സ്റ്റെപ്പ് ബാക്കിലേയ്ക്ക് മാറി. ഇപ്പോൾ നിങ്ങൾ ഈ ചെയ്ത്ത എനിക്ക് തീരെ ഇഷ്ടമായില്ല. എത്ര വലിയ നടനായാലും എന്റെ അനുവാദമില്ലാതെ എന്റെ ദേഹത്ത് തൊടരുത് എന്ന് പറഞ്ഞു.

അപ്പോൾ തന്നെ പുള്ളി ക്ഷമ ചോദിച്ചു. എനിക്ക് പെട്ടെന്ന് പറ്റിപ്പോയതാണ്. ഇതിപ്പോൾ ആരും കണ്ടിട്ടില്ല. ഇതൊരു വിഷയമാക്കുമോ എന്ന് ചോദിച്ചു. സംവിധായകനോട് പറയുമോ എന്ന് ചോദിച്ചു. പെട്ടെന്ന് ഇത്രയും വലിയ നടനല്ലേ അയാളെ ഇമേജ് കാര്യങ്ങളൊക്കെ കൊണ്ട് ഞാൻ പെട്ടെന്ന് ഇല്ലാ എന്ന് പറഞ്ഞ് പോയി.

നമ്മൾ ഇനി നല്ല ഫ്രണ്ട്സ് ആയിരിക്കും, ഒരു കാര്യത്തിലും ഞാൻ ഇനി ടച്ച് ചെയ്യില്ല എന്നെല്ലാം അദ്ദേഹം പറഞ്ഞു. അതിന് ശേഷം ഒരു വാക്ക് കൊണ്ടോ ഒരു മെസേജ് കൊണ്ടോ എനിനെ പിന്നീട് ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല. ശേഷം നമ്മൾ പാവങ്ങളെ സഹായിക്കണമെന്ന് പറഞ്ഞ് കൊടുക്കുന്ന പോസ്റ്റുകളിലെല്ലാം ഇടപെട്ടിട്ടുണ്ട്. സഹായിച്ചിട്ടുണ്ട്.

ഞാൻ എന്റെ കയ്യിൽ പൈസ വാങ്ങിച്ചിട്ടില്ല. നേരിട്ട് അർഹതപ്പെട്ടവരുടെ നമ്പരോ അക്കൗണ്ട് നമ്പരോ കൊടുക്കുകയാണ് ചെയ്യുന്നത്. എന്നുമെല്ലാമാണ് നടി ഇപ്പോൾ പറയുന്നത്. നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടൻ ജയസൂര്യയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ് തിരുവനന്തപുരം കൺന്റോൺമെന്റ് പൊലീസ്.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റിൽ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസ്. ഇന്നലെ കൊച്ചിയിൽ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Vijayasree Vijayasree :