അതിജീവിതയുടെ സിനിമ തകര്‍ക്കാന്‍ സൈബര്‍ ക്വട്ടേഷന്‍!; ഗുരുതര ആരോപണവുമായി ബൈജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ തിരിച്ചുവരവ് ചിത്രത്തെ തകര്‍ക്കാന്‍ വലിയ ശ്രമം നടന്നിരുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ആലുവകൊച്ചി കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിലെന്നും ബൈജു കൊട്ടാരക്കര ആരോപിക്കുന്നു. ദിലീപിന്റെ പേര് പറയാതെ പരോക്ഷമായാണ് ആരോപണം ഉയര്‍ത്തുന്നത്. സിനിമയെ തകര്‍ക്കാന്‍ സൈബര്‍ ക്വട്ടേഷന്‍ വരെ നല്‍കിയെന്നും സംവിധായകന്‍ ആരോപിക്കുന്നു. ന്യൂസ്‌ഗ്ലോബ് ടിവി എന്ന യുട്യൂബ് ചാനലിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

നീണ്ട ഇടവേളയ്ക്ക് ശേഷം അതിജീവിത അഭിനയിച്ച ന്റെിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തെ തകര്‍ക്കാന്‍ നാനാ ഭാഗത്ത് നിന്നും നീക്കങ്ങള്‍ തുടങ്ങിയിരുന്നു.സിനിമ ഇറങ്ങും മുന്‍പ് അത് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്‌തെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അത് നീക്കം ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ സിനിമയെ കുറിച്ച് മോശം പ്രചാരണം നടത്തുന്നതിന് സൈബര്‍ ക്വട്ടേഷനും കൊടുത്തിട്ടുണ്ടെന്നാണ് ചിലരില്‍ നിന്ന് ലഭ്യമായ വിവരം.

ചിത്രത്തിന്റെ സാറ്റലൈറ്റ് ഒടിടി അവകാശങ്ങള്‍ ഇതുവരെ വിറ്റുപോയിട്ടില്ല. സാധാരണ സിനിമ ഇറങ്ങും മുന്‍പ് തന്നെ സാറ്റലൈറ്റും ഒടിടിയും ബിസിനസ് ആകുന്നതാണ്. എന്നാല്‍ തീയറ്ററില്‍ കളിച്ച ശേഷമേ ചെറിയ സിനിമകള്‍ ഒടിടിയില്‍ എടുക്കാറുള്ളൂ. പക്ഷേ സാറ്റലൈറ്റിന്റെ കൈര്യം അങ്ങനെ അല്ല. ന്റെിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ സിനിമയിലെ നടന്‍ ഷറഫുദീനാണ്. ഫറഫുദ്ദീന്റെ പ്രിയന്‍ ഓട്ടത്തിലാണ് , 1974 വൈറ്റ് ഓട്ടോ എന്നീ സിനിമകള്‍ എല്ലാം വിറ്റ് പോയതാണ്.

അപ്പോള്‍ ഈ സിനിമ വിറ്റ് പോകാത്തത് കൊച്ചി, ആലുവ കേന്ദ്രീകരിച്ചുള്ള ഒരു സംഘത്തിന്റെ സമ്മര്‍ദ്ദമാണെന്ന ആക്ഷേപമാണ്. മുന്‍പ് മലയാള സിനിമ നിയന്ത്രിച്ച് കൊണ്ടിരുന്ന ഈ സംഘം പുതിയ തലമുറ മികച്ച സിനിമകളായി വന്നതോടെ പിന്നോക്കം പോയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ചിലരുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപണം ഉണ്ടായിരുന്നു. അതിജീവിത മലയാളത്തില്‍ വീണ്ടും ശക്തമായാല്‍ അത് മലയാളത്തിലെ ഒരു പ്രമുഖ നടനെ അത് ബാധിക്കും.

ആറ് വര്‍ഷത്തോളമായി നടന്റെ കരിയര്‍ അത്ര മെച്ചമല്ല. അ ശ്ലീല ചുവയുള്ള കോമഡികളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ആണ് നടന്റെ സിനിമയുടെ മുഖമുദ്ര. ഇയാളുടെ സിനിമയുടെ തിരക്കഥ എഴുതിയിരുന്ന ഇരട്ടക്കഥാകൃത്തുക്കള്‍ അടിച്ച് പിരിയുകയും സിനിമകള്‍ കൂടുതല്‍ റിയലിസ്റ്റിക് ആയതോടെ ഇയാളുടെ കാര്യം കഷ്ടത്തിലായി. ഈ നടന്റെ റിയലിസ്റ്റ് സിനിമകള്‍ ഒന്നും തന്നെ തീയറ്ററില്‍ നിലംതൊട്ടിട്ടില്ല. അതിനാല്‍ മാസ് സിനിമ തന്നെ മതിയെന്നാണ് പറയുന്നത്.

രണ്ട് കൊല്ലം മുന്‍പ് കോടികള്‍ മുടക്കി ഇയാളെ നായകനാക്കി ഇറങ്ങിയ ചിത്രം വലിയ നഷ്ടമാണ് വരുത്തി വെച്ചത്. അതിന് പിന്നാലെ ഇയാളേയും തമിഴിലെ മറ്റൊരു നടനേയും വെച്ച് ഒരു ബിഗ് ബജറ്റ് സിനിമ വന്നപ്പോള്‍ അതും പരാജമായി. ഇതിന് പുറമെ കോടികള്‍ മുടക്കിയ മറ്റൊരു സിനിമയും പാതിവഴിയിലായി. മുന്‍പ് അതിജീവിതയെ അടക്കം പലരേയും പല സിനിമകളില്‍ നിന്നും ഒഴിവാക്കണമെന്ന് ഇയാള്‍ പലരേയും ഭീഷണിപ്പെടുത്തിയിരുന്നു. അതിന്റെ തിരിച്ചടികളാണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്.

സിനിമകള്‍ ഒന്നും പഴയ പോലെ ക്ലച്ച് പിടിക്കുന്നില്ല. എന്നിട്ടും പാഠം പഠിക്കാതെ പകപോക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്. മുന്‍പ് അതിജീവിതയും ഇന്ദ്രജിത്തും അഭിനയിച്ച ഏഴാമത്തെ വരവ് എന്ന ചിത്രം ഈ നടന്‍ ഇടപെട്ട് പരാജയപ്പെടുത്തിയതായി ഹരിഹരന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഈ നടന്റെ സൗഹൃദ വലയത്തിലുള്ള വിതരണക്കാരനെ കൊണ്ട് സിനിമ വാങ്ങിയിട്ട് എല്ലാ കേന്ദ്രങ്ങളിലും വിതരണം ചെയ്തില്ലെന്നും പോസ്റ്റര്‍ അടക്കമുള്ള പബ്ലിസിറ്റി കൊടുത്തില്ലെന്നുമാണ് ആക്ഷേപം.

അതിജീവിതയെ വേട്ടയാടാന്‍ തുടങ്ങിയിട്ട് നാളുകളായെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. പൃഥ്വിരാജിനെ സിനിമയില്‍ നിന്ന് ഒഴിവാക്കാനും ഈ നെറികെട്ട നടന്‍ ശ്രമിച്ചിരുന്നുവെന്ന് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു. സംവിധായകന്‍ തുളസീദാസ് ഈ നടനെ വെച്ച് ഒരു ഹിറ്റ് സിനിമ ചെയ്തിരുന്നു. പിന്നീട് താരമായ ശേഷം തുളസീദാസിനെ അടിപ്പിച്ചിട്ടില്ല. അങ്ങനെയിരിക്കെയാണ് തുളസീദാസ് പൃഥ്വിരാജിനെ നായകനാക്കി അവന്‍ ചാണ്ടിയുടെ മകന്‍ എന്ന ചിത്രം ചെയ്യാന്‍ തീരുമാനിച്ചു. പൃഥ്വിയെ ഒഴിവാക്കണമെന്നും ഞാന്‍ ഡേറ്റ് തരാമെന്നുമായിരുന്നു ഇയാള്‍ വിളിച്ച് പറഞ്ഞത്. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല.

ഈ നടന്റെ തുടക്ക കാലത്ത് സംവിധായകന്‍ രാജസേനന്‍ സഹായിച്ചിരുന്നു. പിന്നീട് നായകനാക്കി സിനിമയെടുത്തു, അത് ഹിറ്റായി. പിന്നീട് താരത്തെ വെച്ച് സിനിമയെടുത്തു, നടന്റെ സുഹൃത്തായിരുന്നു തിരക്കഥ എഴുതിയതും നിര്‍മ്മിച്ചതും. ചിത്രം പരാജയമായി. അതിന് ശേഷം വേറൊരു നിര്‍മ്മാതാവ് ഈ നടന് അഡ്വാന്‍സ് കൊടുത്തു. മാസങ്ങള്‍ക്ക് ശേഷം ആ നിര്‍മ്മാതാവിനോട് രാജസേനനെ മാറ്റിയാലേ ഞാന്‍ അഭിനയിക്കൂവെന്ന് വാശി പിടിച്ചു.

എല്ലാം കൈപിടിയില്‍ ഒതുക്കാനും വാശി തീര്‍ക്കാനും ഓടി നടക്കുന്ന ഇയാളൊക്കെ ഒരു കാലാകരനാണോ? കലാകാരന്റെ മുഖം മൂടി അണിഞ്ഞ ക്രിമിനല്‍ ആണെന്ന് ആരെങ്കിലും തെറ്റിധരിച്ചാല്‍ കുറ്റം പറയാനാകില്ല. ഇയാള്‍ക്കെതിരെയുള്ള സുപ്രധാന കേസിന്റെ വിചാരണ താമസിയാതെ തീരും. അതോടെയെങ്കിലും അഹങ്കാരവും പകപോക്കലും ശമിക്കുമെന്ന് സിനിമക്കാര്‍ക്ക് പ്രതീക്ഷിക്കാമെന്നാണ് സിനിമയില്‍ തന്നെയുള്ളവര്‍ പരസ്പരം പറയുന്നത് എന്നും ബൈജു കൊട്ടാരക്കര പറയുന്നു.

Vijayasree Vijayasree :