നടി ആക്രമിക്കപ്പെട്ട കേസ്; രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും, വിസ്തരിക്കുന്നത് മഞ്ജു വാര്യര്‍ അടക്കം 20 സാക്ഷികളെ

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും. മഞ്ജു വാര്യര്‍ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിയ്ക്ക് കൈമാറിയത്. സാക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികള്‍ ആരംഭിച്ചു. ഇതിനിടെ കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും.

തുടരന്വേഷണത്തിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിയ്ക്ക് കൈമാറിയത്. രണ്ടാം ഘട്ട സാക്ഷി വിസ്താരത്തില്‍ മഞ്ജുവാര്യര്‍, സാഗര്‍ വിന്‍സെന്റ്, മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു.

കേസില്‍ ബാലചന്ദ്രകുമാര്‍, ഹാക്കര്‍ സായ് ശങ്കര്‍ അടക്കമുള്ളവരെ ആദ്യ ഘട്ടം വിസ്തരിച്ചു. ബാലചന്ദ്ര കുമാറിന്റെ പ്രതിഭാഗം ക്രോസ് വിസാതരം ഉടന്‍ പൂര്‍ത്തിയാകും. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ വിസ്തരിച്ചത്. െ്രെകംബ്രാഞ്ചിന് നല്‍കിയ മൊഴി സായ് ശങ്കര്‍ ആവര്‍ത്തിച്ചെന്നാണ് സൂചന. ഇതിനിടെ കേസില്‍ തെളിവ് നശിപ്പിച്ച 3 അഭിഭാഷകരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അതിജീവിത വീണ്ടും നീക്കം തുടങ്ങി.

ഇവരെ പ്രതി ചേര്‍ക്കാന്‍ അന്വഷണ സംഘം ആദ്യം ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയില്ല. എന്നാല്‍ കേസിലെ മുഖ്യ തെളിവ് നശിപ്പിച്ച അഭിഭാഷകരെ പ്രതിയാക്കാതെ കേസ് പൂര്‍ണ്ണമാകില്ലെന്നാണ് അതിജീവിതയുടെ നിലപാട്. കേസുമായി ബന്ധപ്പെട്ട് നേരെൈത്ത്ര കംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം ഉള്‍പ്പടെ അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടിയേക്കും.

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നേരത്തെ ബാര്‍ കൌണ്‍സിലിന് മുമ്പാകെയും അതിജീവിത പരാതിയുമായി മുന്നോട്ട് വന്നിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസില്‍ അഭിഭാഷകരുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ദിലീപിന്റയും സഹോദരന്റേയുമെല്ലാം ഫോണുകളില്‍ നിന്ന് അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദ രേഖകള്‍ ലഭിച്ചതായാണ് പോലീസ് വ്യക്തമാക്കിയത്.

രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണ് താന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞതെന്ന് വ്യക്തമാക്കി ഹാക്കര്‍ സായ് ശങ്കര്‍ രംഗത്തെത്തിയതും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ പ്രധാന വെല്ലുവിളിയാണ്. ഫോണിലെ വിവരങ്ങള്‍ മായ്ക്കാന്‍ ഉപയോഗിച്ച തന്റെ ഐ മാക്ക് അടക്കമുള്ള ഉപകരണങ്ങള്‍ രാമന്‍പിള്ളയുടെ കൈവശമാണ് ഉള്ളതെന്നും ഇത് തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് സായി ശങ്കര്‍ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണ് താന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞതെന്ന് നേരത്തേ സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. ഫോണിലെ വിവരങ്ങള്‍ മായ്ക്കാന്‍ ഉപയോഗിച്ച തന്റെ ഐ മാക്ക് അടക്കമുള്ള ഉപകരണങ്ങള്‍ രാമന്‍പിള്ളയുടെ കൈവശമാണ് ഉള്ളതെന്നും തിരികെ ലഭിക്കണമെന്നും കാണിച്ചായിരുന്നു സായ് ശങ്കര്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ ഉപകരണം ലഭിച്ചാല്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നീക്കം ചെയ്‌തോയെന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കേസില്‍ നിലവില്‍ മാപ്പ് സാക്ഷിയാണ് സായ് ശങ്കര്‍.

രണ്ട് വര്‍ഷമായി തുടരുന്ന വിചാരണ നടപടികള്‍ ഫെബ്രുവരി അവസാന വാരത്തോടെ പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ വിധി പ്രസ്താവിക്കുമെന്നാണ് കരുന്നത്. അതിനിടെ മഞ്ജു വാര്യരെ വിസ്തരിക്കുന്നതിനെതിരെ ദിലീപ് രംഗത്തെത്തിയിട്ടുണ്ട്. മഞ്ജുവിനെ വിസ്തരിക്കരുത് തടയണമെന്നാണ് ദിലീപിന്റെ ആവശ്യം.മഞ്ജുവിനെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ദിലീപ് വ്യക്തമാക്കി.

നടി കേസില്‍ വിചാരണ അനന്തമായി നീണ്ടുപോകുന്നതിനെതിരേയും കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും കാണിച്ച് സുപ്രീം കോടതിയില്‍ ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിവിചാരണ നീണ്ട് പോകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല വിശദമായ വാദം എഴുതി നല്‍കാന്‍ ദിലീപിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വിശദമായ സത്യവാങ് മൂലം ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചത്.

കേസിലെ പ്രധാന സാക്ഷികളായ മഞ്ജു വാര്യര്‍, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മാതാപിതാക്കള്‍, ദിലീപിന്റെ സഹോദരന്‍ അനൂപ് എന്നിവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ചായിരുന്നു നേരത്തേ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസിലെ സുപ്രധാന സാക്ഷിയായ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയ്‌സ് ക്ലിപ്പിലെ ശബ്ദരേഖകള്‍ തിരിച്ചറിയുന്നതിനാണ് മഞ്ജുവിനെ വിസ്തരിക്കേണ്ടതെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

Vijayasree Vijayasree :