കാസ്റ്റിംഗ് കൗച്ച് ഉണ്ട് !! തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി ‘സത്യം ശിവം സുന്ദരം’ നായിക അശ്വതി….

കാസ്റ്റിംഗ് കൗച്ച് ഉണ്ട് !! തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി ‘സത്യം ശിവം സുന്ദരം’ നായിക അശ്വതി….

നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് സത്യം ശിവം സുന്ദരം എന്ന ഒരു ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടി അശ്വതി. തിരിച്ചുവരവിന് ഒരുങ്ങുമ്പോൾ പഴയ ചില ഓർമ്മകൾ ഒരു മാധ്യമത്തിനോട് പങ്കുവെക്കവേ കാസ്റ്റിംഗ് കൗച്ചിനെ  കുറിച്ചും താരം പറയുകയുണ്ടായി.

അശ്വതിയുടെ വാക്കുകള്‍:

“2000 ലായിരുന്നു സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലൂടെ ഞാന്‍ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നാലു ചിത്രങ്ങള്‍ ചെയ്തു. നാലാമത്തെ ചിത്രം കഴിഞ്ഞപ്പോള്‍ എന്റെ ഡിഗ്രി ഫൈനല്‍ പരീക്ഷയായിരുന്നു. തമിഴില്‍ നിന്നും മറ്റും അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ പോകാന്‍ സാധിച്ചില്ല. ഒരു സാധാരണ എന്‍ആര്‍ഐ കുടുംബമായിരുന്നു എന്റേത്. അതുകൊണ്ട് പഠനം എന്നത് വലിയ പ്രാധാന്യമുള്ളതായിരുന്നു.”

“പഠിക്കാനാണ് ശരിക്കും നാട്ടിലേക്കു പോന്നതും. ലാലേട്ടന്റെ ഒപ്പം ഒന്നാമന്‍ ചെയ്തു. പിന്നാലെ ദുബൈയിലേക്കു തിരികെ പോയി. അവിടെ ജോലി ലഭിച്ചു. രാവിലെ മുതല്‍ വൈകിട്ടു വരെ ഓഫിസിലിരുന്നു ചെയ്യുന്ന ജോലി. അതു മറ്റൊരു ജീവിതമായിരുന്നു. പക്ഷേ അഭിനയം പല വഴികളിലൂടെ എന്നിലേക്കു വന്നു. ചില ഇംഗ്ലിഷ് നാടകങ്ങളിലൊക്കെ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. അതുകൊണ്ട് ഇടവേളയുടെ വിടവ് അനുഭവപ്പെട്ടില്ല.”

“2000-ല്‍ ഞാന്‍ അഭിനയം തുടങ്ങിയ കാലത്ത് കാസ്റ്റിങ് കൗച്ച്‌ എന്ന സംഭവം ഉണ്ട്. അതിന് വലിയ മാറ്റം ഉണ്ടായെന്നു ഞാന്‍ കരുതുന്നില്ല. അത് സങ്കടകരമാണ്, പക്ഷേ അതാണ് സത്യം. ഞാന്‍ തിരിച്ചു വരുന്ന ഈ സമയത്തും അതിനെപ്പറ്റി ചില സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ എനിക്ക് എന്റേതായ ചില തീരുമാനങ്ങളുണ്ട്. ഏതൊക്കെ അവസരങ്ങള്‍ വേണം, വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്.”

“ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ചില അനുഭവങ്ങള്‍. ശരിക്കും സങ്കടമുളവാക്കുന്നതാണ് ഇതൊക്കെ. ഇതിനെതിരെ ശബ്ദമുയര്‍ത്തി പ്രതികരിക്കുന്ന നടിമാര്‍ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്. ഡബ്ല്യുസിസി ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്തു. അമ്മയും ഒരുപാടു നടീനടന്മാരെ സഹായിക്കുന്നുണ്ട്. രണ്ടു സംഘടനകളും സിനിമാപ്രവര്‍ത്തകരുടെ നന്മയ്ക്കായാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെ ഓരോ സിനിമയും ഓരോ തരത്തിലാണ്. ഞാന്‍ ജോലി ചെയ്തിട്ടുള്ള സിനിമകളിലൊന്നും എനിക്കു ദുരനുഭവങ്ങളുണ്ടായിട്ടില്ല.”

Actress Aswathy about casting couch in Malayalam cinema

Abhishek G S :