പ്രശസ്തിക്കായി സ്വന്തം അശ്ലീല വീഡിയോ ചിത്രീകരണം ; നടി അറസ്റ്റില്‍

സമൂഹ മാധ്യമങ്ങളിലൂടെ സ്വന്തം അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച നടി പിടിയിലായി.ബഹ്റൈനിലാണ് നടി പിടിയിലായത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് താരത്തിനെതിരെ ബഹ്റൈന്‍ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്. മോഡല്‍ കൂടിയായ 30കാരി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോകള്‍ പ്രചരിപ്പിച്ചത്. താന്‍ തന്നെ വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചതാണെന്നും പ്രശസ്തയാകാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും താരം സമ്മതിച്ചു.

ഇവരുടെ അക്കൗണ്ട് വഴി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന വിവരം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റാണ് പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചതെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂട്ടര്‍ അഹ്‍മദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ തുടരന്വേഷണം നടത്തിയതിൽ . വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കിയുള്ള ചോദ്യം ചെയ്യലില്‍ നടി കുറ്റം സമ്മതിക്കുകയായിരുന്നു.

ഇപ്പോള്‍ റിമാന്റിലുള്ള നടിക്കെതിരെ ഓഗസ്റ്റ് 14ന് വിചാരണ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മാന്യതയ്ക്ക് നിരക്കാത്ത ഇത്തരം വീഡിയോകള്‍ ആരും ഷെയര്‍ ചെയ്യരുതെന്നും, അങ്ങനെ ചെയ്താല്‍ അതിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രോസിക്യൂഷന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

actress arrested for posting explicit video

Noora T Noora T :