“ഞങ്ങൾ പ്രണയിച്ചിരുന്നു.ഇപ്പോളല്ല . പക്ഷെ ഇപ്പോൾ ഞാൻ തട്ടിക്കൊണ്ടു പോയി , വിവാഹം ചെയ്യാൻ ശ്രമിച്ചു , ഉപദ്രവിച്ചു എന്നൊക്കെയാണ് പറയുന്നത് .” – നടൻ അഭി ശരവണനെതിരെ അതിഥി മേനോൻ.

തമിഴ് നടൻ അഭി ശരവണനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മലയാളിയായ നടി അതിഥി മേനോൻ. കഴിഞ്ഞ ദിവസം നടനെ കാണാതായതിനെ തുടർന്ന് അതിഥി മേനോന് എതിരെ ശക്തമായ ആരോപണങ്ങളുമായി അഭിയുടെ കുടുംബം രംഗത്ത് വന്നിരുന്നു.

അഭി ശരവണന്റെ തിരോധാനത്തില്‍ അതിഥിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കി. എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം അഭി ശരവണന്‍ വീട്ടില്‍ മടങ്ങിയെത്തി. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.ഇതോടെയാണ് അതിഥി പരാതിയുമായി രംഗത്ത് എത്തിയത്.

അഭി ശരവണന്‍ തനിക്കെതിരേ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും ശല്യം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടി അതിഥി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

സംഭവത്തെ പറ്റി നടി പറയുന്നത് ഇങ്ങനെ .

‘അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയൊക്കെയാണ് പറയുന്നത്. ഞാന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച്‌ പിരിഞ്ഞതായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് എന്റെ വീട്ടില്‍ വന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചു. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ മകന്റെ ഭാവി നശിപ്പിക്കരുതെന്ന് അപേക്ഷിച്ച്‌ അയാളുടെ മാതാപിതാക്കള്‍ എന്നെ വന്ന് കണ്ടു. അന്ന് ഞാന്‍ ക്ഷമിച്ചതായിരുന്നു. ഇനി എനിക്ക് സഹിക്കാന്‍ കഴിയില്ല’ – അതിഥി പറഞ്ഞു.

actress aditi menon against abhi saravanan

Sruthi S :