പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി അഭിനയ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ജോജു ജോർജിന്റെ പണി എന്ന ചിത്രത്തിലൂടെയാണ് നടിയെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ട് തുടങ്ങിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി തന്റെ വിവാഹം നിശ്ചയം കഴിഞ്ഞ വിവരം പങ്കുവെച്ചത്.
ഇപ്പോഴിതാ തന്റെ വരനെ പരിചയപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി. വിവാഹം ഏപ്രിലിൽ ഉണ്ടാകുമെന്നും നടി അറിയിച്ചു. മാർച്ച് 9ന് ആയിരുന്നു അഭിനയയുടെ വിവാഹനിശ്ചയം. ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചെങ്കിലും വരന്റെ ചിത്രമോ പേരോ ഒന്നും അഭിനയ വെളിപ്പെടുത്തിയിരുന്നില്ല.
ഇപ്പോൾ വരനൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് നടി. സണ്ണി വർമ്മ എന്നാണ് ഭാവി വരന്റെ പേര്. അഭിനയയുടെ ബാല്യകാല സുഹൃത്ത് ആണ് സണ്ണി വർമ. കഴിഞ്ഞ പതിനഞ്ച് വർഷം നീണ്ട സൗഹൃദവും പ്രണയവുമാണ് ഇപ്പോൾ വിവാഹത്തിലെത്തി നിൽക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി 58 ഓളം ചിത്രങ്ങളിൽ അഭിനയ അഭിനയിച്ചിട്ടുണ്ട്.